twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്രയൊക്കെ ഒച്ചപ്പാടുണ്ടാക്കാന്‍ പ്രേമത്തിലെന്താണ് ഇത്രയേറെ...??

    By Neethu B
    |

    അശ്വിനി എസ് ഗോവിന്ദ്

    ജേര്‍ണലിസ്റ്റ്
    പുതുമ...മലയാളി സിനിമാസ്വാദകര്‍ എന്നും പൊലമ്പുന്നതാണ് 'എന്തോന്ന് പടം, അതില്‍ പുതുമകളൊന്നുമില്ല'. പ്രേമത്തെ സംബന്ധിച്ചും അങ്ങനെയാണ്. പുതുമകളൊന്നും തന്നെയില്ല. പുതുമകള്‍ ഒന്നും അവകാശപ്പെടാതെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടം നേടുന്ന രണ്ടാമത്തെ ചിത്രമാണ് പ്രേമം. പക്ഷെ പ്രേമം ഓരോ പ്രേക്ഷകനും ഒരു അനുഭവം നല്‍കുന്നുണ്ട്.

    അടുത്തകാലത്തെങ്ങും ഒരു മലയാള സിനിമയിറങ്ങിയപ്പോള്‍ ഇത്രയേറെ കോലാഹലങ്ങള്‍ ഉണ്ടായിട്ടില്ല. ഇത്രയേറെ സ്വീകരണം ലഭച്ചിട്ടില്ല. തിയേറ്ററില്‍ ഇത്രയെറെ ഉന്തും തള്ളും നടന്നിട്ടില്ല. മലയാളികള്‍ ഇത്രയേറെ ചര്‍ച്ചാവിഷയമാക്കിയിട്ടില്ല. എവിടെ നോക്കിയാലും, എങ്ങോട്ട് തിരിഞ്ഞാലും പ്രേമം മാത്രം. പ്രേമിക്കരുതെന്ന് പറഞ്ഞവര്‍ പോലും പറയുന്നു പ്രേമം നല്ലതാണെന്ന്. ഇത്രയൊക്കെ ഒച്ചപ്പാടുണ്ടാക്കാന്‍ പ്രേമത്തിലെന്താണ് ഇത്രയേറെ?

    ഒരു സിനിമയില്‍ അപാരമായി പ്രതീക്ഷയര്‍പ്പിയ്ക്കുന്നതാണ് മിക്ക സിനിമകളുടെയും പരാജയത്തിന് കാരണം. എന്നാല്‍ പ്രതീക്ഷിച്ചതിന് അപ്പുറം ഒരു സിനിമയില്‍ നിന്ന് ലഭിയ്ക്കുക അപൂര്‍വ്വമാണ്. അതാണ് പ്രേമത്തില്‍ സംഭവിച്ചത്. അതിന് കാരണവും ഇപ്പറഞ്ഞതിലൊക്കെ തന്നെയുണ്ട്. അടുത്തിടെ ഇറങ്ങിയ, അമീത പ്രതീക്ഷ നല്‍കിയ ചിത്രങ്ങളില്‍ എന്തൊക്കെയോ ഉണ്ടായിരുന്നില്ല എന്നതാണ് പ്രേമത്തിന്റെ വിജയം.

    premam1box-office-record-01

    ശരിയാണ്, ഒന്നാമത്തെ കാരണം നിവിന്‍ പോളി എന്ന നടന് ലഭിയ്ക്കുന്ന ജനസമ്മതി തന്നെ. കഴിഞ്ഞ ഏഴെട്ട് ചിത്രങ്ങളോടെ തന്നെ മലയാള സിനിമയ്ക്ക് ഒരു വിശ്വാസം നല്‍കാന്‍ നിവിന്‍ പോളി എന്ന നായക നടന് സാധിച്ചിട്ടുണ്ട്. അത് മാത്രമാണോ സിനിമയുടെ വിജയം? പ്രേമം എന്ന ചിത്രത്തിന്റെ വിജയം ഒരിക്കലും ഒരു വ്യക്തിയില്‍, അല്ലെങ്കില്‍ നടനില്‍ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. അവിടെയാണ് സിനിമ ഒരു കൂട്ടായ്മയുടെ വിജയമാണെന്ന പഠനത്തിന്റെ പ്രസക്തി.

    അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകന്റെ പുതുമ, നിവിന്‍ പോളി എന്ന നായകിലെ അഭിനയം, മികച്ചതില്‍ മികച്ചതിനെ കണ്ടെത്തുന്ന അന്‍വര്‍ റഷീദ് എന്ന നിര്‍മാതാവ്, ആസ്വാദകന്റെ സൗന്ദര്യസങ്കല്‍പം മനസ്സിലാക്കിയ ആനന്ദ് സി ചന്ദര്‍ എന്ന ഛായാഗ്രഹകന്‍, പുതുമയുള്ളതും ഇമ്പമുള്ളതുമായ പാട്ടുകൊളരുക്കിയ രാജേഷ് മുരുകന്‍ മൂന്ന് നായികമാരുള്‍പ്പടെ സിനിമയില്‍ എത്തിയ ഓരോ പുതുമുങ്ങളും അങ്ങനെ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ് പ്രേമത്തിന്റെ വിജയം

    premam-box-office-record-07

    ഇവരൊക്കെ എന്താണ് പ്രേമത്തിന് വേണ്ടി ചെയ്തതെന്നാണ് രണ്ടാമത്തെ ചോദ്യം. അടിസ്ഥാനപരമായി ഇതിന്റെ തുടക്കം തിരക്കഥയില്‍ നിന്നാണ്. കാലമെത്ര തന്നെ മാറി എന്ന് പറഞ്ഞാലും മാറാത്തതായി ചിലതുണ്ട്. അതിലൊന്നാണ് പ്രേമം. അതിന്റെ നൊസ്റ്റാള്‍ജിയ. ഹോസ്റ്റല്‍ ജീവിതം, വായിനോട്ടം അങ്ങനെ പഴയ എന്തിന്റെയൊക്കെയോ സ്മരണകള്‍ പുതുക്കി നല്‍കിയതാണ് പ്രേമം. പഴയ ക്ലാസിക് പടങ്ങളെ ഓര്‍മപ്പെടുത്തുന്നതാണ് ചില സീനുകള്‍.

    അവിടെ തീര്‍ന്നോ, ഇല്ല. പുതുമ...മലയാളി സിനിമാസ്വാദകര്‍ എന്നും പൊലമ്പുന്നതാണ് 'എന്തോന്ന് പടം, അതില്‍ പുതുമകളൊന്നുമില്ല'. പ്രേമത്തെ സംബന്ധിച്ചും അങ്ങനെയാണ്. പുതുമകളൊന്നും തന്നെയില്ല. പുതുമകള്‍ ഒന്നും അവകാശപ്പെടാതെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടം നേടുന്ന രണ്ടാമത്തെ ചിത്രമാണ് പ്രേമം. പക്ഷെ പ്രേമം ഓരോ പ്രേക്ഷകനും ഒരു അനുഭവം നല്‍കുന്നുണ്ട്.

    നിവിന്‍ പോളി, മണിയന്‍ പിള്ള രാജു എന്നിങ്ങനെ വിരലിലെണ്ണാവുന്ന ഒന്ന് രണ്ട്‌പേരെ മാറ്റി നിര്‍ത്തിയാല്‍ സിനിമയില്‍ അധികവും പുതുമുഖങ്ങളാണ്. അത് തന്നെ ഒരു പുതുമയല്ലെ. അങ്ങനെ പുതുമയുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല, ഇല്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് താനും.

    premam-box-office-record-08

    ഇനി ചിത്രത്തിന് ലഭിച്ച പ്രമോഷന്‍ പരിപാടികളിലേക്ക് വരാം. അധികം പ്രമോഷന്‍ പരിപാടികളൊന്നും നല്‍കാത്തതാണ് പ്രേമത്തിന് ലഭിച്ച ഏറ്റവും വലിയ പ്രമോഷന്‍. നേരത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയും ഒന്നിക്കുന്നു എന്നതല്ലാതെ ഒന്നും തന്നെ ചിത്രത്തെ സംബന്ധിച്ച് പുറത്ത് വന്നിരുന്നില്ല. നായികമാര്‍ക്കോ മറ്റ് അഭിനേതാക്കള്‍ക്കോ പ്രചാരണം നല്‍കിയില്ല.

    ചിത്രശലഭം പറക്കുന്നതുപോലെ ഭംഗിയായി ഒരു പോസ്റ്ററിറക്കി. മറ്റ് ചിത്രങ്ങളെ പോലെ പ്രേമത്തിന് ട്രെയിലറോ ടീസറോ ഒന്നും തന്നെ വന്നിട്ടില്ല. ആ വഴിയുള്ള പ്രതീക്ഷകളോ പ്രമോഷനോ ചിത്രം നല്‍കിയില്ല. ചിത്രത്തില്‍ അമിതമായതൊന്നും, അല്‍ഫോണ്‍സ് പുത്രന്റെ ഭാഷയില്‍ പറഞ്ഞാല്‍ യുദ്ധങ്ങളൊന്നും പ്രതീക്ഷിക്കരുതെന്ന് ആദ്യമേ പറഞ്ഞു. ഇതൊക്കെ പ്രമോഷനായിരുന്നു, പ്രതീക്ഷയായിരുന്നു. നല്ല സിനിമകളെ പ്രേക്ഷകര്‍ എന്നും സ്വീകരിക്കും, അംഗീകരിക്കും എന്നതിന്റെ ഒച്ചപ്പാടും ബഹളവുമാണ് ഈ പ്രേമം.

    English summary
    What is special in Alphonse Puthren's Premam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X