»   » പൃഥ്വിരാജ് എങ്ങനെയാണ് പൃഥ്വിരാജ് ആയത്...?

    പൃഥ്വിരാജ് എങ്ങനെയാണ് പൃഥ്വിരാജ് ആയത്...?

    By Soorya Chandran

    പന്ത്രണ്ട് വര്‍ഷങ്ങള്‍... വെറും പന്ത്രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ താരപരദി സ്വന്തമാക്കിയ നടനാണ് പൃഥ്വിരാജ്. ഉയര്‍ച്ചകളും താഴ്ചകളും ഏറെ ഉണ്ടായെങ്കിലും പൃഥ്വി മാറിയില്ല. അന്നും ഇന്നും ഒരേ സ്ഥൈര്യം...

     

    എങ്ങനെയാണ് പൃഥ്വിരാജ് ഈ താരപദവി സ്വന്തമാക്കിയത്? കഠിനാധ്വാനവും ഭാഗ്യവും ഒക്കെ അവയുടെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മികച്ച ശരീര ഭാഷയും ശബ്ദ നിയന്ത്രണവും അതിന് തുണയായിട്ടുമുണ്ട്. ഭാഷയുടെ പരിമിതികളില്ലാതെ ഹിന്ദിയിലേക്കും തമിഴിലേക്കും തെലുങ്കിലേക്കും കടന്നു ചെല്ലാനും പൃഥ്വിക്ക് സാധിച്ചു.

    നായകനായി തിളങ്ങി നില്‍ക്കുമ്പോഴും ഒരു താരജാഡയും ഇല്ലാതെ ചില സിനിമകള്‍ ചെയ്യാന്‍ പൃഥ്വിരാജ് കാണിച്ച താത്പര്യം അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അത്തരം ചില സിനിമകള്‍ നോക്കാം. ഒരു പക്ഷേ അവയൊക്കെ ആയിരിക്കും പൃഥ്വിരാജിനെ വളര്‍ത്തിയത്....

    കനാ കണ്ടേന്‍

    മലയാളത്തില്‍ നായകനായി വിലസുമ്പോഴാണ് തമിഴില്‍ കനാ കണ്ടേന്‍ എന്ന സിനിമയില്‍ പൃഥ്വി അഭിനയിക്കുന്നത്. ഒരു വില്ലന്‍ വേഷം. സുന്ദര വില്ലന്‍. സിനിമ കണ്ടിറങ്ങുമ്പോള്‍ ആ വില്ലനെ കൊന്ന് കളയണം
    എന്ന് പ്രേക്ഷകന് തോന്നിപ്പോകും

    അച്ഛനുറങ്ങാത്ത വീട്

    ലാല്‍ ജോസ് സലീം കുമാറിനെ പ്രധാന കഥാപാത്രമാക്കി എടുത്ത ചിത്രമായിരുന്നു അച്ഛനുറങ്ങാത്ത വീട്. പൃഥ്വിരാജിന് ചെറിയൊരു വേഷം മാത്രം. എങ്കിലും ഈ ചിത്രം പൃഥ്വിയുടെ സിനിമജീവിതത്തില്‍ ഒരു
    മുതല്‍ക്കൂട്ടായി.

    മൊഴി

    ജ്യോതികക്കൊപ്പം തമിഴില്‍ അഭിനയിച്ച സിനിമയാണ് മൊഴി. നായികാ പ്രാധാന്യമുള്ള ചിത്രം. എങ്കിലും തമിഴ് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ഈ സിനിമ സഹായിച്ചു.

    അഭിയും നാനും

    തമിഴില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു അഭിയും നാനും എന്നത്. പ്രകാശ് രാജും തൃഷയും ആണ് പ്രധാന കഥാപാത്രങ്ങള്‍. എങ്കിലും സിനിമ കടന്നു പോകുന്നത് പൃഥ്വിവിലൂടെ ആയിരുന്നു.

    മനുഷ്യമൃഗം

    നായക പ്രധാന്യമില്ലാത്ത കഥാപാത്രം ചെയ്ത മറ്റൊരു സിനിമയായിരുന്നു ബാബുരാജ് സംവിധാനം ചെയ്ത് അഭിനയച്ച മനുഷ്യമൃഗം. പൃഥ്വിവിന് ഏറെ ചീത്തപ്പേരുണ്ടാക്കിയ സിനിമ കൂടി ആയിരുന്നു അത്.

    മഞ്ചാടിക്കുരു

    അഞ്ജലി മേനോന്റെ ആദ്യ സ്വതന്ത്ര സിനിമയായിരുന്നു മഞ്ചാടിക്കുരു. പൃഥ്വിനുള്ളത് ചെറിയ വേഷം മാത്രം. പക്ഷേ കഥ മുഴുവന്‍ പറഞ്ഞത് പൃഥ്വിരാജിന്റെ ശബ്ദത്തിലൂടെ ആയിരുന്നു.

    അയ്യാ

    ബോളിവുഡില്‍ പൃഥ്വിവിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു അയ്യാ.. റാണി മുഖര്‍ജിയായിരുന്നു നായിക. ഇതും നായികാ പ്രാധാന്യമുള്ള സിനിമയായിരുന്നു. എന്നാല്‍ ഈ സിനിമയിലെ പ്രകടനമാണ് ഔറംഗസേബ്
    എന്ന ഹിറ്റ് ബോളിവുഡ് ചിത്രത്തിലേക്ക് പൃഥ്വിന് വഴി തുറന്ന് കൊടുത്തത്.

    പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങള്‍ കാണാം...

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X