For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുമായി ദിവ്യ ഉണ്ണിയ്ക്ക് ശത്രുതയാണോ? റിമി ടോമിയുടെ ചോദ്യത്തിന് രസകരമായ ഉത്തരം പറഞ്ഞ് നടി

  |

  ഇന്നും അന്നും എന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. വിവാഹം കഴിഞ്ഞതോടെ സിനിമ ജീവിതം അവസാനിപ്പിച്ച നടി ഇപ്പോള്‍ നൃത്ത സ്‌കൂള്‍ നടത്തുകയാണ്. അടുത്തിടെ മൂന്നാമത്തെ മകളുടെ ജന്മദിനം ആഘോഷിച്ചതിനെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു പുറത്ത് വന്നത്.

  ഇപ്പോഴിതാ ദിവ്യ ഉണ്ണിയുടെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കൈരളിയുടെ ഒരു അഭിമുഖത്തിന്റെ വീഡിയോ വൈറലാവുകയാണ്. നടിയും അവതാരകയുമായ റിമി ടോമിയ്‌ക്കൊപ്പം നടത്തിയ അഭിമുഖത്തിന്റെ ചെറിയൊരു ഭാഗമാണ് വീണ്ടും പ്രചരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള റിമിയുടെ ചോദ്യത്തിന് രസകരമായ മറുപടിയാണ് ദിവ്യ നല്‍കിയത്.

  സിനിമയില്‍ നായികയാവുന്നതിന് മുന്‍പ് വിനയന്‍ അങ്കിളിന്റെ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും അവസാനം സീരിയല്‍ ചെയ്തതും അദ്ദേഹത്തിനൊപ്പമാണ്. സല്ലാപമൊക്കെ തിയേറ്ററില്‍ പോയി കണ്ട് മഞ്ജു ചേച്ചിയൊക്കെ തകര്‍ത്തഭിനയിച്ചതിന്റെ സന്തോഷത്തില്‍ ഇരിക്കുകയാണ്. അന്ന് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്. അപ്പോഴാണ് വിനയന്‍ അങ്കിള്‍ വിളിക്കുന്നത്.

  നിന്റെ ഇന്‍ട്രോ ആണിത്. എല്ലാ ഡ്രസ്സും ചേരുമെന്ന് ബാക്കിയുള്ളവര്‍ക്ക് കാണുമ്പോള്‍ തോന്നണം. ദിവ്യയുടെ ജീന്‍സിട്ട ഷോട്ട് വെക്കൂ, ഭരതനാട്യം, മോഹിനിയാട്ടം എല്ലാം ചെയ്യൂ എന്ന് വിനയന്‍ സാര്‍ പറയമായിരുന്നു. ഒരാളെ പരിചയപ്പെടുത്തുമ്പോള്‍ എല്ലാം ചേരുമെന്ന് തെളിയിക്കാന്‍ അദ്ദേഹം ശ്രമിക്കുമായിരുന്നു. ആ ക്രെഡിറ്റെല്ലാം അങ്കിളിന് തന്നെയാണ് കൊുക്കേണ്ടത്.

  പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചും നിങ്ങളുടെ സൗഹൃദവും ശത്രുതയും എങ്ങനെയാണെന്നാണ് അഭിമുഖത്തിനിടെ ദിവ്യ ഉണ്ണിയോട് റിമി ചോദിച്ചത്. ' ആ സിനിമ ഇറങ്ങിയ കാലത്ത് മാധ്യമങ്ങളിലെല്ലാം ഇന്റര്‍വ്യൂ എടുക്കുന്ന സമയത്ത് മഞ്ജു വാര്യരുമായി എങ്ങനെയാണെന്ന ചോദ്യം സ്ഥരിമായി വരാറുണ്ടായിരുന്നു. പലയിടത്തും ഞാന്‍ തന്നെ മഞ്ജുവേച്ചിയെ കുറിച്ച് പറയും. ആദ്യമേ അത് ചോദിക്കാന്‍ പറ്റിയില്ലല്ലോ എന്ന് അവര്‍ക്ക് തന്നെ തോന്നുമെന്നും ദിവ്യ ഉണ്ണി പറയുന്നു..

  Manju Warrier Starring Horror Movie 'Chathur Mukham' All Set To Release In Theatres Soon

  എന്റെ മൂന്നാമത്തെ സിനിമ കഴിഞ്ഞ ഉടനെ ഗള്‍ഫിലേക്ക് ഒരു പ്രോഗ്രാം വന്നു. അതിന് മുന്‍പ് താരസംഘമം എന്നൊരു പരിപാടിയ്ക്കിടെ ഞങ്ങള്‍ പരിചയപ്പെട്ടു. അപ്പോള്‍ തന്നെ വളരെ ഫ്രണ്ട്‌ലിയായിരുന്നു. പിന്നെ ഒരു മാസത്തോളം നീണ്ട ഗള്‍ഫ് ടൂറൊക്കെ കഴിഞ്ഞപ്പോഴെക്കും മഞ്ജുവേച്ചിയും ഞാനും സുഹൃത്തുക്കളായി. അതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് പ്രണയവര്‍ണങ്ങളില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. കോളേജ് അടച്ചിട്ടിരിക്കുന്ന സമയത്തൊന്നും അല്ലായിരുന്നു ഷൂട്ടിങ് നടന്നത്. അന്ന് അവിടെ കോളേജില്‍ ക്ലാസുകള്‍ നടക്കുന്നുണ്ടായിരുന്നു. അത്രേയും മോഡേണ്‍ ആയിട്ടുള്ള ഡ്രസൊന്നും ഞാന്‍ അതുവരെ ഇട്ടിട്ടില്ലായിരുന്നു. ആ സിനിമയിലായിരുന്നു അങ്ങനെ ഇട്ടത്.

  English summary
  When Divya Unni Opens Up About Her Friendship With Manju Warrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X