For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയൻതാര ഏഴ് മണിക്ക് സെറ്റിൽ, ദിലീപ് വരുന്നത് 11 മണിക്ക്; നടി പ്രതികരിച്ചതിങ്ങനെ

  |

  2010 ൽ പുറത്തിറങ്ങിയ സിദ്ദിഖ് ചിത്രമാണ് ബോഡി ​ഗാർഡ്. വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ട സിനിമ പിന്നീട് പല ഭാഷകളിൽ റീമേക്ക് ചെയ്യുകയും ചെയ്തു. ദിലീപും നയൻതാരയും ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിലേക്ക് നയൻതാര നായികയായെത്തിയതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്.

  നായികയായി ശ്യാമിലയെ ആണ് ആദ്യം പരി​ഗണിച്ചത്. നടിയുടെ പിതാവിനോട് കഥ പറയുകയും ചെയ്തു. എന്നാൽ തെലുങ്ക് പടത്തിന്റെ തിരക്ക് കാരണം ഡേറ്റ് കിട്ടിയില്ല. പിന്നെയാണ് ശ്യാമിലിക്ക് പകരം നയൻതാരയെ ആലോചിച്ചതെന്ന് സിദ്ദിഖ് പറയുന്നു.

  'ശ്യാമിലി പുതുമുഖമാണെങ്കിലും അതൊരു വാല്യു ഉള്ള പുതുമുഖമാണ്. അല്ലെങ്കിൽ വളരെ എസ്റ്റാബ്ലിഷ് ആയിട്ടുള്ള ഏതെങ്കിലും നല്ല ഹീറോയിനെ നോക്കണം. അപ്പോൾ എന്റെയടുത്ത് ദിലീപ് ചോദിച്ചു ഇക്കാ നയൻതാരയാണെങ്കിലോയെന്ന്. എന്റമ്മേ നയൻതാരയെ കിട്ടുമോ എന്ന് ചോദിച്ചു. നയൻതാര വലിയ സ്റ്റാർ ആണ്'

  'ഫാസിൽ സാറിന്റെ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് നയൻതാരയെ എനിക്കറിയാം. അതിന് ശേഷം നയൻതാര തമിഴിലെ സൂപ്പർ സ്റ്റാർ ആയി. ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നു. ഇടയ്ക്കൊരു ഇറക്കം വന്നെങ്കിലും വീണ്ടും പഴയതിനേക്കാളും മുകളിലാണ് നയൻതാരയുടെ സ്ഥാനം. നയൻ അഭിനയിക്കുമോ എന്ന് ഞാൻ ചോദിച്ചു'

  'നയന് കഥ ഇഷ്ടപ്പെട്ടാൽ അഭിനയിക്കും. ഇക്കയോട് വലിയ റെസ്പെക്ട് ഉള്ള നടിയാണ്, നല്ല കഥാപാത്രം ആണെങ്കിൽ ഒരു മടിയുമില്ലാതെ അഭിനയിക്കും എന്ന് ദിലീപ് പറഞ്ഞു. അങ്ങനെ ഞാൻ നയൻതാരയെ വിളിച്ചു. മദ്രാസ് വരെ വരേണ്ട കഥ ഫോണിൽ കൂടി പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. നാളെ രാവിലെ വിളിക്കാം'

  'എനിക്ക് കഥ പറഞ്ഞ് തന്നാൽ മതിയെന്ന് നയൻ പറഞ്ഞു. ഫോണിൽ കൂടി ഒരു മണിക്കൂർ കൊണ്ട് കഥയുടെ ആകെത്തുക പറയുന്നു. കഥ പറഞ്ഞയുടനെ നയൻ പറഞ്ഞു ഇക്കാ ഈ സിനിമ ഞാൻ തന്നെ ചെയ്യും. ഡേറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന്. നയന്റെ ഡേറ്റ് പറഞ്ഞോ അത് വെച്ചിട്ട് ഞാൻ ദിലീപിനോട് അഡ്ജസ്റ്റ് ചെയ്തോളം എന്ന് പറഞ്ഞു'

  Also Read: 'കേരളത്തിൽ നിന്നും വിജയ്ക്ക് നിരന്തരം കോൾ, നയൻതാരയ്ക്ക് പകരം അസിനെ നിർദ്ദേശിച്ചത് നടൻ

  'നയനാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ പ്രൊഡ്യൂസർക്ക് വലിയ ടെൻഷൻ ആയി. നയൻതാരയ്ക്ക് ഇത്ര വലിയ പൈസ കൊടുക്കാനുണ്ടാവുമോ എന്ന്. നയനോട് നമ്മൾ സംസാരിച്ചു. എന്റെ പ്രതിഫലത്തിന്റെ കാര്യത്തിലോ സ്റ്റാഫിന്റെ കാര്യത്തിലോ സിദ്ദിഖ്ക്ക ടെൻഷൻ ആവേണ്ട അവർക്ക് എന്താണ് അഫോർഡ് ചെയ്യാൻ പറ്റുന്നതെന്ന് പറയെന്ന് പറഞ്ഞു'

  നയൻ അവിടെ വാങ്ങിക്കുന്നതുമായി താരതമ്യം ചെയ്യാൻ പോലും പറ്റാത്ത പ്രതിഫലത്തിലാണ് നയൻ ആ സിനിമയിൽ അഭിനയിച്ചത്. ആ കഥാപാത്രം നയൻസിന് അത്ര ഇഷ്ടപ്പെട്ടു'

  Also Read: ഒന്നിലധികം നടിമാരുമായി മകന് ബന്ധമുണ്ടെങ്കില്‍ അതവന്റെ വിജയം; രണ്‍ബീറിനെ കുറിച്ച് പിതാവ് അന്ന് പറഞ്ഞത്

  'രാവിലെ ഏഴ് മണിക്ക് ഷൂട്ടിം​ഗ് തുടങ്ങും. ഇവർ രണ്ട് പേരും വരാൻ കുറച്ച് ലേറ്റ് ആവുന്നത് കൊണ്ട് ഏഴ് മണിക്ക് വേറെ സീനുകൾ എടുക്കും. നയൻ കൃത്യം 9 മണിക്ക് വരും. 8.55 ആവുമ്പോഴേക്കും വിത്ത് മേക്ക് അപ്പ് ലൊക്കേഷനിലെത്തും. നമ്മൾ എടുത്താലും എടുത്തില്ലെങ്കിലും നയൻ വന്നിരിക്കും'

  'വളരെ പ്രൊഫഷണൽ ആണ് നയൻതാര. ഒരു റിഹേഴ്സൽ ഒരു ടേക്ക്. കാരവാനിൽ പോലും പോയിരിക്കില്ല. നല്ല ​ഗ്യാപ്പുണ്ട് നയൻ ഇത്തിരി നേരം പോയിരുന്നോളൂ എന്ന് പറഞ്ഞാൽ മാത്രമേ ഷൂട്ടിം​ഗ് സ്ഥലത്ത് നിന്നും കാരവാനിലേക്ക് പോലും നയൻ പോവുകയുള്ളൂ'

  Also Read: അമ്മയായിട്ട് ഉപേക്ഷിച്ച് പോയതാണ്, തീരുമാനവും അമ്മയുടെ; ഭാവി വരന്‍ ഇങ്ങനെ ചെയ്താൽ ഒഴിവാക്കുമെന്ന് മാളവിക ജയറാം

  'നയനോട് ഒരിക്കൽ തമാശയ്ക്ക് ചോദിച്ചു പേര് സെവൻതാര എന്നാക്കാൻ പറ്റുമോയെന്ന്. അതെന്താ ഇക്കാ അങ്ങനെ ചോദിച്ചതെന്ന് ചോദിച്ചു. നാളെ ഏഴ് മണിക്ക് ഷൂട്ടിം​ഗ് ഉണ്ടെന്ന് പറഞ്ഞു. നയൻതാര ഇത് കേട്ട് പൊട്ടിച്ചിരിച്ചു. ഞാൻ വന്നോളാം. ആവശ്യം ഉണ്ടെങ്കിൽ ഞാൻ വരും അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞു'

  'ഏഴ് മണിക്ക് നയൻതാര വന്നു. പക്ഷെ ദിലീപ് വന്നില്ല. ദിലീപ് വരുമ്പോൾ 11 മണിയായി. അന്ന് ദിലീപിനെ നയൻതാര കളിയാക്കി വിളിച്ചതാണ് സൽമാൻ ഖാൻ എന്ന്. കാരണം സൽമാൻ എപ്പോഴും താമസിച്ചാണ് ഷൂട്ടിം​ഗിന് വരിക'

  'ഞങ്ങൾ ഷൂട്ട് ചെയ്യുന്നത് കോട്ടയത്താണ്. ദിലീപ് എല്ലാ ദിവസവും എറണാകുളത്ത് പോയി വരും. ദിലീപ് രാത്രി എറണാകുളത്ത് പോയി വേറെ സിനിമകളുടെ ഡിസ്കഷൻ കഴിഞ്ഞ് വെളുപ്പിന് എപ്പൊഴോ കിടന്ന് ഉറങ്ങിയിട്ട് വരുമ്പോൾ 11 മണിയാവും. നയൻതാര 9 മണിക്ക് വന്നാലും ദിലീപ് വരാൻ ലേറ്റ് ആവും. പക്ഷെ ദിലീപ് അങ്ങനെയാണ്. അതുമായി ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തു,' സിദ്ദിഖ് പറഞ്ഞു. സഫാരി ടിവിയോടാണ് പ്രതികരണം.

  Read more about: nayanthara dileep
  English summary
  when nayanthara mocked dileep for getting late on set; director siddique recalls bodyguard film memories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X