For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റ ഡയലോഗിലൂടെ തലവര മാറിയ താരങ്ങള്‍

  By Lakshmi
  |

  താരപരിവേഷങ്ങളേതുമില്ലാതെ നായകന്റേയോ നായികയുടേയോ നിഴലായി ഒരു ചിത്രത്തില്‍ അഭിനയിക്കുകയും പിന്നീട് വന്‍പ്രശസ്തിയുള്ള താരങ്ങളായി മാറുകയും ചെയ്യുന്നവര്‍ സിനിമയിലുണ്ട്.ഭാഗ്യം, സമയം എന്നീ ഘടകങ്ങളാണ് ഇത്തരം ചെറു നടന്മാരെയും നടിമാരെയും വലിയ താരങ്ങളാക്കുന്നതെന്നാണ് പൊതുവേ സിനിമാക്കാര്‍ പറയാറുള്ളത്. പക്ഷേ തങ്ങള്‍ക്ക് കിട്ടുന്നത് വളരെ ചെറിയൊരു റോളും ഒരൊറ്റ ഡയലോഗുമാണെങ്കിലും അതില്‍ തന്റെ കഴിവിന്റെ പരമാവധി നല്‍കാന്‍ തയ്യാറാകുന്ന അവരുടെ കഴിവിനെയും പരിശ്രമത്തെയും ഇവിടെ കുറച്ചുകാണാന്‍ കഴിയില്ല.

  ഇത്തരത്തില്‍ താരങ്ങളായി മാറുന്ന കലാകാരന്മാര്‍ പലരും തങ്ങള്‍ ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയതേയില്ലെന്ന് തുറന്നുപറയാറുണ്ട്. ഇതാ മലയാളത്തില്‍ അടുത്തകാലത്ത് ചെറുവേഷങ്ങളിലൂടെ വന്ന് മാറ്റിവെയ്ക്കാനാവാത്ത സാന്നിധ്യമായി മാറിയ ചില നടന്മാരും നടിമാരും.

  അനുശ്രീ

  ഒറ്റ ഡയലോഗിലൂടെ തലവര മാറിയ താരങ്ങള്‍

  ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് കണ്ടവരാരും കലാമണ്ഡലം രാജശ്രീയെ ശ്രദ്ധിക്കാതിരിക്കാന്‍ തരമില്ല. അരുണേട്ടാ, ആ മിസ് യു എന്ന് മലയാളച്ചുവയില്‍ ഇംഗ്ലീഷ് പറഞ്ഞ് സ്വന്തം ഭര്‍ത്താവിനെത്തന്നെ അസ്വസ്ഥനാക്കുന്ന ഭാര്യാ വേഷത്തില്‍ അനുശ്രീ തകര്‍ക്കുകയായിരുന്നു. വ്യത്യസ്തതയുള്ള നര്‍മ്മം തന്നെയായിരുന്നു അനുശ്രീയുടെ ആദ്യവേഷത്തെ ക്ലിക്കാക്കിയത്. നഡയമണ്ട് നെക്ലേസിന് ശേഷം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, റെഡ് വൈന്‍ എന്നീചിത്രങ്ങളിലും പുറത്തിറങ്ങാനിരിക്കുന്ന വെടിവഴിപാട്, ആംഗ്രി ബേബീസ് എന്നീ ചിത്രങ്ങളിലും അനുശ്രീയുടെ സാന്നിധ്യമുണ്ട്.

  ബാബുരാജ്

  ഒറ്റ ഡയലോഗിലൂടെ തലവര മാറിയ താരങ്ങള്‍

  മലയാള സിനിമയിലെ സ്ഥിരം വില്ലന്‍, അല്ലെങ്കില്‍ വില്ലന്റെ വലംകൈ ഇതായിരുന്നു സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രം വരെ ബാബൂരാജിന്റെ അവസ്ഥ. എന്നാല്‍ ആഷിക് അബു ഒരല്‍പ്പം നര്‍മ്മം ചേര്‍ത്ത് ബാബുരാജിന്റെ തലവര മാറ്റിവരച്ചു. ഇപ്പോള്‍ മലയാളത്തിലെ ഹാസ്യതാരങ്ങളുടെ നിരയിലാണ് ബാബുരാജിന്റെ സ്ഥാനം. സാള്‍ട്ട ആന്റ് പെപ്പറില്‍ ബാബൂ ആദ്യം പറയുന്ന ഡയലോഗ് രണ്ട് രാധാസ് എന്നാണ്. ഇത് പിന്നീട് വലിയ തരംഗമായി മാറുകയായിരുന്നു. ബാബുരാജിനെ നായകനാക്കി നോട്ടി പ്രൊഫസര്‍ എന്ന ചിത്രം വരെ മലയാളത്തില്‍ ഇറങ്ങി.

  സൗബിന്‍ ഷഹീര്‍

  ഒറ്റ ഡയലോഗിലൂടെ തലവര മാറിയ താരങ്ങള്‍

  അന്നയും റസൂലുമെന്ന ചിത്രം പുറത്തിറങ്ങുന്നതുവരെ സിനിമാക്കാര്‍ക്കല്ലാതെ സൗബിന്‍ ഷഹീറിനെ അറിയില്ലായിരുന്നു. സന്തോഷ് ശിവന്‍, അമല്‍ നീരദ് തുടങ്ങിയവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച സൗബിന്‍ പക്ഷേ അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം താരപരിവേഷമുള്ളയാളായി മാറി. അന്നയുടെ പ്രണയം തനിയ്ക്കു കിട്ടില്ലേയെന്ന ആശങ്കയുമായി ഇരിക്കുന്ന റസൂലിനൊട് കടലില്‍ ഇനിയുമെത്രയോ മീനുകളുണ്ട്. പൊന്നാനിയ്ക്കുവാ നിനക്കെത്ര ഹൂറിമാരെയും കിട്ടും എന്നിങ്ങനെ പറയുന്ന സൗബിന്റെ കഥാപാത്രത്തെ ചിത്രം കണ്ടവര്‍ക്കാര്‍ക്കും മറക്കാന്‍ കവിയില്ല. ക്യാമറയ്ക്ക് പിന്നില്‍ നിന്ന സൗബിനെ രാജീവ് രവി താരമാക്കിമാറ്റുകയായിരുന്നു.

  സുബിന്‍ ശ്യാം

  ഒറ്റ ഡയലോഗിലൂടെ തലവര മാറിയ താരങ്ങള്‍

  കീബോര്‍ഡ് പ്ലെയറായ സുബിന്‍ ശ്യാമിന്റെ തലവര മാറിയത് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു. ആയിഷയെയും മനസില്‍ക്കൊണ്ട് നടക്കുന്ന നിവിന്‍ പോളിയുടെ കഥാപാത്രത്തിന്ഞറെ മുന്നിലേയ്ക്ക് ഇംതിയാസിനെക്കുറിച്ചുള്ള ഭീഷണിയുമായി എത്തുന്ന യുവാവിനെ ആര്‍ക്ക് മറക്കാന്‍ കഴിയും. തട്ടത്തിന്‍ മറയത്തിന് ശേഷം ജൂനിയര്‍ ലാലിന്റെ ഹണീ ബീയെന്ന ചിത്രത്തിലും സുബിന്‍ വേഷമിട്ടു, അതിനൊപ്പം സംഗീതത്തിലും സുബിന്‍ കഴിവുതെളിയിക്കുന്നുണ്ട്.

  English summary
  Check out a few actors who turned stars after their quirky dialogues went on to become immensely popular on social networking sites.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X