For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് തവണ അടി കിട്ടി, ഒരു പ്രൊഡ്യൂസറും വിളിച്ചില്ല, പഠിച്ച പാഠത്തെ കുറിച്ച് പ്രിയദർശൻ

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് പ്രിയദർശൻ. പൂച്ചയ്ക്കൊരു മൂക്കൂത്തി എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം അണിഞ്ഞ പ്രിയദർശൻ പിന്നീട് ഹിന്ദിയിലും തമിഴിലും ഹിറ്റുകൾ ഒരുക്കുകയായിരുന്നു. ഇന്നും പ്രിയദർശന്റെ പഴയ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. പഴയ ചിത്രങ്ങൾക്ക് ഇന്നും കാഴ്ചക്കാർ അനേകമാണ്. തലമുറവ്യത്യാസമില്ലാതെ ഇന്നും പ്രിയദർശൻ ചിത്രങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നുണ്ട്.

  ശാലിന്‍ സോയയുടെ ഓണം ലുക്ക് പൊളിച്ചു, അടിപൊളി ചിത്രങ്ങള്‍ കാണാം

  കുടുംബവിളക്ക്; സുമിത്ര രഹസ്യമാക്കിയ സത്യങ്ങളെല്ലാം സിദ്ധാർത്ഥ് അറിയുന്നു, സത്യം പറഞ്ഞ് വേദിക

  'തിരനോട്ടം' എന്ന ചിത്രത്തിലൂടെയാണ് പ്രിയദർശൻ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. എന്നാൽ ആ ചിത്രം വെളിച്ചം കാണാതെ പോവുകയായിരുന്നു. തുടക്കത്തിൽ തിരക്കഥ രചനയിലായിരുന്നു പ്രിയൻ സജീവമായിരുന്നത്1980 കാലഘട്ടത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് പ്രിയദർശൻ തൂലിക ചലിപ്പിച്ചിരുന്നു. പിന്നീടാണ് സംവിധായകന്റെ കുപ്പായം അണിയുന്നത്. പൂച്ചയ്ക്കൊരു മൂക്കൂത്തി എന്ന ചിത്രത്തിലൂടെ സംവിധായകനായ പ്രിയദർശൻ ഓടരുതമ്മാവ ആളറിയാം, ബോയിംഗ് ബോയിംഗ്, ചിത്രം,താളവട്ടം, തേൻമാവിൻ കൊമ്പത്ത് എന്നിങ്ങനെ അനേകം ഹിറ്റുകളായിരുന്നു ഒരുക്കിയത്.

  ഇപ്പോഴാണ് ഐശ്വര്യ റായി 'സൂപ്പർ മദർ' ആയത്, മകളെ ഒറ്റയ്ക്ക് വിട്ട് താരം, അഭിനന്ദനവുമായി ആരാധകർ

  ഹിറ്റ് മേക്കർ എന്ന് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുമ്പോഴും നിരവധി പാരാജയങ്ങൾ പ്രിയനെ തേടി എത്തിയിരുന്നു. ഇപ്പോഴിത ജീവിതത്തിൽ കിട്ടിയ അടികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രിയപ്പെട്ട സംവിധായകൻ. കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്ന ജെബി ജംഗ്ഷൻ എന്ന പരിപാടിയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.'' തനിക്ക് മൂന്ന് തവണ അടി കിട്ടിയിട്ടുണ്ടെന്നാണ് പ്രിയദർശൻ പറയുന്നത്''. കൈ കൊണ്ടല്ല ദൈവത്തിൽ നിന്നാണ് കിട്ടിയതെന്നാണ് ആ വലിയ പരാജയങ്ങളെ കുറിച്ച് സംവിധായകൻ പറഞ്ഞു.

  അദ്ദേഹത്തിന്റെ വക്കുകൾ ഇങ്ങനെ...' മൂന്ന് പ്രവശ്യം കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് കരിയർ താഴേയ്ക്ക് പോയത്. മലയാളത്തിൽ ഒരു നിർമ്മാതാവും തന്നെ വിളിക്കാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ആ സമയത്താണ് തമിഴിലും തെലുങ്കിലും പോയി സിനിമ എടുത്തത്. അതിന് ശേഷം എടുത്ത ചിത്രമായിരുന്നു 'കിലുക്കം'. ഇതുപോലെ തന്നെ ഹിന്ദിയിലും വലിയ പരാജയം സംഭവിച്ചു. ബോളിവുഡിൽ നിന്ന് പുറത്താവാൻ ഇരുന്ന സമയത്തായിരുന്നു 'പൂച്ചയ്ക്കൊരു മൂക്കൂത്തി' 'ഹങ്കാമ' വീണ്ടും തന്നെ സഹായിച്ചത്. അവിടെ നിന്ന് തുടർച്ചെ ഹിറ്റുകളുണ്ടായി. അങ്ങനെ ജീവിതത്തിൽ മൂന്ന് തവണ പരാജയമുണ്ടായി എന്ന് സംവിധായകൻ പറയുന്നു.

  ഈ തിരച്ചടികളിൽ നിന്ന് പഠിച്ച പാഠത്തെ കുറിച്ചും പ്രിയദർശൻ പറയുന്നുണ്ട്. ''ഇതോടെ തന്റെ ജീവിതത്തിൽ നിന്ന് അഹങ്കാരം പോയി. ഇതുപോലെ ഇനിയും ജീവിതത്തിൽ സംഭവിക്കാം. എല്ലാവരോടും വളരെ അന്തസായി രണ്ട് കാര്യങ്ങൾ തനിക്ക് പറയാം സാധിക്കും. എനിക്ക് ശത്രുക്കളു അഹങ്കാരവുമില്ല എന്ന്. ബാക്കി എന്ത് കുറവുകളും തനിക്ക് ഉണ്ടാവും എന്നാൽ അഹങ്കാരവും ശത്രുക്കളും തനിക്കില്ലെന്ന് പ്രിയദർശൻ'' പറയുന്നു. ബോളിവുഡിൽ രാവിലെ 7 മണിക്കുള്ള ഷിഫ്റ്റ് തുടങ്ങിവെച്ചതും താൻ ആണെന്നും പ്രിയദർശൻ ഈ അഭിമുഖത്തിൽ പറയുന്നുണ്ട്.

  ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ് സംവിധായകൻ. ഒപ്പത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് മരയ്ക്കാർ അറബികടലിന്റെ സിഹം. മലയാളി താരങ്ങൾക്കൊപ്പം തെന്നിന്ത്യൻ ബോളിവുഡ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രണ്ട് തലമുറയിലെ താരങ്ങൾ എത്തുന്ന ചിത്രം കൂടിയാണിത്. പ്രിയദർശന്റെ സ്വപ്നചിത്ര കൂടിയാണ് മരയ്ക്കാർ. കുഞ്ഞാലി മരയ്ക്കാറിന്റെ കഥ പറയുന്ന ചിത്രത്തിൽ മരയ്ക്കാർ ആയി എത്തുന്ത് മോഹൻലാൽ ആണ്. പ്രണവ് മോഹൻലാലും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. റിലീസിന് മുൻപ് ദേശീയ പുരസ്കാരവും ചിത്രത്തിന് ലഭിച്ചിരുന്നു. തിയേറ്റർ റിലീസ് ആയി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

  മരക്കാറിനിടയിലെ പ്രധാന വെല്ലുവിളി അതായിരുന്നു | FilmiBeat Malayalam

  കടപ്പാട്; കൈരളി ടിവി; ജെബി ജംഗ്ഷൻ

  English summary
  When Priyadharshan Revealed No Producers Called Him For Many Years In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X