For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീനിയുമായി എന്തുകൊണ്ട് ഇപ്പോള്‍ സിനിമ ചെയ്യുന്നില്ല? വ്യക്തമാക്കി പ്രിയദര്‍ശന്‍

  |

  മലയാള സിനിമയിലെ എവര്‍ഗ്രീന്‍ സംവിധായകനാണ് പ്രിയദര്‍ശന്‍. കാലത്തിനൊപ്പം സഞ്ചരിക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. തന്നോടൊപ്പം സിനിമ ചെയ്തിരുന്ന പല പ്രമുഖരും ഇന്ന് വിശ്രമജീവിതം നയിക്കുകയോ പുതിയ കാലത്തിന്റെ വേഗതയ്‌ക്കൊപ്പം എത്താനാകാതെ ബുദ്ധിമുട്ടുകയോ ചെയ്യുകയാണ്. എന്നാല്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം വ്യത്യസ്തമായ സിനിമകള്‍ ചെയ്ത് നിറഞ്ഞു നില്‍ക്കുകയാണ് പ്രിയദര്‍ശന്‍.

  ഒറ്റനോട്ടത്തിലൊരു പാവയെ പോലെ; അതിസുന്ദരിയായി ഉര്‍വശി റൗട്ടാല

  മലയാളത്തില്‍ പ്രിയദര്‍ശന്‍ എന്ന പേരിനൊപ്പം തന്നെയാണ് മലയാളികള്‍ മോഹന്‍ലാലിനേയും ശ്രീനിവാസനേയുമെല്ലാം ചേര്‍ത്തുവെക്കുന്നത്. എന്നാല്‍ ശ്രീനിവാസനുമൊത്തൊരു സിനിമ പ്രിയദര്‍ശന്‍ ചെയ്തിട്ട് നാളുകളായി. ഇതേക്കുറിച്ച് ഒരിക്കല്‍ കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ മനസ് തുറന്നിരുന്നു. പ്രിയദര്‍ശന്റേയും സുഹൃത്തുക്കളുടേയും ഇന്നും നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ ട്രേഡ് മാര്‍ക്ക് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

  ''അതിനങ്ങനെ പ്രത്യേകിച്ച് ട്രേഡ് സീക്രട്ട് ഒന്നുമില്ല, പരസ്പരം വിശ്വാസമെന്നതാണ് പ്രധാനം. ഞാന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ഒരാളാണ് ശ്രീനിവാസന്‍. ശ്രീനിയും ഞാനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. പക്ഷെ പഴയ പോലെ എന്തുകൊണ്ട് സിനിമകള്‍ ചെയ്യുന്നില്ല എന്ന് ചോദിച്ചാല്‍, നമ്മള്‍ തമ്മില്‍ ഒരുമിച്ച് ചെയ്യാനുള്ള സിനിമകള്‍ കഴിഞ്ഞു. ഇനി നമ്മള്‍ രണ്ടു പേരും മാറി ചിന്തിക്കണം''. പ്രിയദര്‍ശന്‍ പറയുന്നു.

  ''മോഹന്‍ലാല്‍ എന്ന പറഞ്ഞ നടന്റെ പ്രായത്തിനൊക്കെ ചേര്‍ന്നതാകണം സിനിമ. കാലം എന്നു പറഞ്ഞ ഒന്നുണ്ടല്ലോ. ഞാന്‍ ഇന്ന് ഫ്‌ളൈറ്റില്‍ വരുമ്പോള്‍ ഒരാള്‍ എന്നോട് ചോദിച്ചു ഞങ്ങള്‍ ഇനിയെപ്പോഴാണ് കിലുക്കം പോലൊരു ചിത്രം കാണാനാവുക എന്നത്. ഇനി കിലുക്കം കാണാന്‍ പറ്റില്ല. കിലുക്കം ഒന്നേയുള്ളൂ. തേന്മാവിന്‍ കൊമ്പത്ത് ഒന്നേയുള്ളൂ. ചിത്രം ഒന്നേയുള്ളൂ. ഇനിയത് കാണാന്‍ പറ്റില്ല. ഇനി അടുത്തത് എന്ത് എന്നാണ് ആലോചിക്കേണ്ടത്. അല്ലാതെ വീണ്ടുമൊരു ചിത്രമോ തേന്മാവിന്‍ കൊമ്പത്തോ കിലുക്കമോ ഉണ്ടാകില്ല''.

  മുന്നൂറ്റി അറുപത്തിയാറ് ദിവസം റെഗുലര്‍ ഷോ കളിച്ച സിനിമയാണ് ചിത്രം. ആ റെക്കോര്‍ഡ് ഒരിക്കലും മറ്റൊരു സിനിമയ്ക്ക് തകര്‍ക്കാന്‍ പറ്റിയിട്ടില്ല. അതിന് മുകളില്‍ മറ്റൊരു റെക്കോര്‍ഡില്ല. ആ ചിത്രം പോലും എനിക്ക് ആസ്വദിക്കാന്‍ പറ്റിയിട്ടില്ല. ഇനിയെത്ര ദിവസം കൂടി ഓടുമെന്നായിരുന്നു ടെന്‍ഷന്‍. പക്ഷെ അതൊക്കെയായിരുന്നു നല്ല കാലം. ഇന്നത്തെ സോഷ്യല്‍ മീഡിയയുടെ കാലമായിരുന്നുവെങ്കില്‍ ഈ സിനിമകളെയെല്ലാം സോഷ്യല്‍ മീഡിയ നിരൂപകര്‍ കൊന്നേനെ എന്നും പ്രിയദര്‍ശന്‍ പറയുന്നു.

  Director Priyadarshan shares viral video of Shashikant Pedwal lookalike of Amitabh Bachchan

  മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് പ്രിയദര്‍ശന്റെ പുതിയ സിനിമ. ഒപ്പത്തിന് ശേഷം പ്രിയനും മോഹന്‍ലാലും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. നേരത്തെ തന്നെ തീയേറ്ററില്‍ എത്തേണ്ടതായിരുന്നു ചിത്രം. എന്നാല്‍ കൊവിഡും ലോക്ക്ഡൗണുമൊക്കെ വെല്ലുവിളിയായി മാറുകയായിരുന്നു. പ്രതിസന്ധികള്‍ അവസാനിച്ച് തീയേറ്ററുകളുടെ പ്രവര്‍ത്തനം പഴയത് പോലെയാകുമ്പോള്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

  Read more about: priyadarshan sreenivasan
  English summary
  When Priyadarshan Revealed Why He Is Not Doing Any Movies With Sreenivasan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X