For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹിന്ദി അറിയാതെ ഇന്റര്‍വ്യൂവിന് പോയി, സമയം കഴിഞ്ഞും ചോദ്യമുണ്ടോ എന്ന് ഷാരൂഖ്; കണ്ണുനിറഞ്ഞ് റിമി

  |

  മലയാളികളുടെ പ്രിയങ്കരിയാണ് റിമി ടോമി. ഗായികയായും അവതാരകയായും ഒരുപോലെ തിളങ്ങിയ താരം. റിമി ടോമിയുടെ പരിപാടി കാണുന്നത് താരങ്ങളുടെ മറുപടി കാണാനല്ല റിമിയുടെ എനര്‍ജി കൊണ്ടാണെന്ന് വരെ ചിലര്‍ പറയാറുണ്ട്. ഇത്രമാത്രമാണ് റിമി ടോമി എന്ന വ്യ്ക്തിയുടെ എനര്‍ജി. മലയാളത്തില്‍ നിന്നും സാക്ഷാല്‍ ഷാരൂഖ് ഖാനേയും ദീപിക പദുക്കോണിനേയും ഇന്റര്‍വ്യു ചെയ്യാന്‍ സാധിച്ച വ്യക്തിയുമാണ് റിമി.

  ഇന്നും മങ്ങാത്ത സൗന്ദര്യം; കിടിലന്‍ ചിത്രങ്ങളുമായി ശില്‍പ ഷെട്ടി

  ഇപ്പോഴിതാ ഷാരൂഖുമായുള്ള അഭിമുഖത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് റിമി. മനോരമ ഓണ്‍ലൈനിലൂടെയായിരുന്നു റിമി മനസ് തുറന്നത്. താരത്തിന്റെ പഴയ അഭിമുഖം യൂട്യൂബ് ചാനലിലൂടെ വീണ്ടും ചര്‍ച്ചയായി മാറുകയായിരുന്നു. ഷാരൂഖുമായുള്ള അഭിമുഖത്തിനായി പോകുമ്പോള്‍ തനിക്ക് നല്ല പേടിയുണ്ടായിരുന്നതിനെ കുറിച്ചും എന്നാല്‍ ഇന്റര്‍വ്യു കഴിഞ്ഞിട്ടും അവര്‍ ചോദ്യങ്ങള്‍ ഉണ്ടോ എന്നു ചോദിച്ചതുമെല്ലാം റിമി തുറന്നു പറയുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

  ചെന്ന് കേറുന്ന സ്ഥലം എന്ന് പറയുന്നത് ബോംബെ ആണ്. ബോളിവുഡിലെ ഒട്ടുമിക്ക ചാനലുകളും സെക്യൂരിറ്റികളും ഷാരൂഖ് ഖാനും അതുപോലെ തന്നെ തിളങ്ങി നില്‍ക്കുന്ന ദീപിക പദുക്കോണുമെല്ലാമുണ്ട് അവിടെ ചെല്ലുമ്പോള്‍. എനിക്ക് ഹിന്ദി അത്ര ഫ്‌ളുവന്റല്ല. ഇംഗ്ലീഷ് അത്ര വേഗത്തില് സംസാരിക്കാന്‍ അറിയത്തില്ല. ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. എന്ത് ധൈര്യത്തിലാണ് ഞാന്‍ റെഡി എന്നു പറഞ്ഞ് ഇന്റര്‍വ്യു എടുക്കാന്‍ വന്നത്. ഷാരൂഖ് ഖാന് പിന്നേയും എന്നെ അറിയാമായിരിക്കും എന്നൊരു തോന്നലുണ്ടായിരുന്നു. പുള്ളിയ്ക്ക് ഓര്‍മ്മയുണ്ടോ എന്ന് പക്ഷെ അറിയില്ല.

  പക്ഷെ ബാക്കിയുള്ള ആളുകള്‍ ഇതാരാ ഈ വന്നേക്കുന്നത് എന്ന് വിചാരിക്കില്ലേ? ആരായിരുന്നാലും വിചാരിക്കില്ലേ. സൗത്ത് ഇന്ത്യേന്ന് വന്നതാണ് അയ്യേ എന്ന് വിചാരിക്കുമോ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. പിന്നെ ഞാന്‍ മനസിനെ ശക്തിപ്പെടുത്തി. കേരളത്തില്‍ ഹിന്ദിയറിയുന്ന എത്ര നല്ല അവതാരകരുണ്ട്. എന്നിട്ടും എന്നെ തന്നെ തിരഞ്ഞെടുത്തതില്‍ എന്തെങ്കിലും കാരണമുണ്ടാകുമല്ലോ. എന്നിലൊരു ക്വാളിറ്റി ഉണ്ടാകണമല്ലോ എന്ന് ചിന്തിച്ചു. സത്യത്തില്‍ ആ ഇന്റര്‍വ്യു എനിക്ക് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു.

  യാതൊരു തയ്യാറെടുപ്പകളും മുന്നൊരുക്കങ്ങളുമില്ലാതെയായിരുന്നു ഞാന്‍ ഇന്റര്‍വ്യു ചെയ്തത്. മുന്നൊരുക്കം നടത്തിയാല്‍ ഞാന്‍ ഭയങ്കര യാന്ത്രികമായി പോകും. എനിക്കത് ശരിയാകില്ല. ഞാന്‍ ഒരിക്കലും നേരത്തെ തയ്യാറെടുത്ത് ഇന്റര്‍വ്യു ചെയ്യാറില്ല. പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്റര്‍വ്യുവായി അത് മാറി. അവര്‍ പത്ത് മിനിറ്റായിരുന്നു എല്ലാ ചാനലുകള്‍ക്കും അനുവദിച്ചത്. നമുക്കും പത്തു മിനിറ്റായിരുന്നു. ആ പത്ത് മിനുറ്റ് അരമണിക്കൂര്‍ ആയി. എന്നിട്ടും ഷാരൂഖ് ഖാന്‍ ചോദിച്ചു ഇനി ചോദ്യങ്ങളൊന്നുമില്ലേ എന്ന്.

  കൂടുതല്‍ ഇട്ടതല്ല, ഇഞ്ചക്ഷന്‍ പേടി..അനുഭവം പങ്കുവെച്ച് റിമി ടോമി | FilmiBeat Malayalam

  ഈ ഇന്റര്‍വ്യു നടക്കുന്നത് വെളുപ്പിനെ മൂന്നരയ്ക്കാണ്. അവരാണെങ്കില്‍ വൈകുന്നേരം നാല് മണിക്ക് ഇരിക്കാന്‍ തുടങ്ങിയതാണ്. വളരെ ക്ഷീണിതരായിട്ടുണ്ടായിരുന്നു. പക്ഷെ നമുക്ക് കിട്ടിയ ബോണസായിരുന്നു ആ ഇന്റര്‍വ്യു. അവര്‍ക്ക് വേണമെങ്കില്‍ വന്നിരുന്ന് സീരിയസ് ആയി സംസാരിച്ചിട്ട് പോകാമായിരുന്നു. പക്ഷെ അവര്‍ വളരെ ഫ്രീയായിട്ടാണ് സംസാരിച്ചത്. ഇന്റര്‍വ്യു കഴിഞ്ഞിട്ടും ചോദ്യങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ച് അവിടെ തന്നെ ഇരിക്കുകയായിരുന്നു. ദീപിക ഒരു പത്ത് മിനുറ്റ് കഴിഞ്ഞപ്പോള്‍ പറഞ്ഞു, ഇത്രയും എനര്‍ജിയുള്ള ഇന്റര്‍വ്യു ഇന്നുണ്ടായിട്ടില്ലെന്ന്. സത്യത്തില്‍ ഞാന്‍ ദൈവത്തിന് നന്ദി പറഞ്ഞു പോയി.

  നേരത്തെ നമ്മളെ കയറ്റി വിടാതിരുന്ന സെക്യൂരിറ്റിക്കാര്‍ പിന്നീട് വന്ന് കൂടെ നിന്നൊരു ഫോട്ടോയെടുക്കട്ടെ എന്ന് ചോദിച്ചു. ഇതാരാ എന്ന ഭാവത്തോടെ പുച്ഛിച്ചു നിന്നവര്‍ ഫസ്റ്റ് പാട്ട് കഴിഞ്ഞതും നമ്മുടെ ഇന്റര്‍വ്യു വന്ന് നിന്ന് കണ്ടു. ഇന്റര്‍വ്യുവില്‍ ആരും പാട്ടൊന്നും പാടിയിരുന്നില്ല. അതായിരിക്കാമെന്നും റിമി ടോമി പറയുന്നു. ഓര്‍ക്കുമ്പോള്‍ തന്നെ കണ്ണ് നിറയുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

  English summary
  When Rimi Tomy Recalled Her Experienece Of Interviewing Shahrukh Khan And Deepika Padukone, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X