For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ രോമമുള്ള കൈകളും തൊലിയുടെ നിറവും എവിടെ പോയി? പുതിയ കവര്‍ ചിത്രത്തിനെതിരെ നടി കനി കുസൃതി

  |

  ഈ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് കനി കുസൃതി. ബിരിയാണി എന്ന സിനിമയിലൂടെയായിരുന്നു കനിയെ തേടി അംഗീകാരമെത്തിയത്. മികച്ച നടിയായതിന് പിന്നാലെ നിരവധി അഭിമുഖങ്ങളില്‍ കനി പങ്കെടുത്തിരുന്നു. ഏറ്റവും പുതിയതായി ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ വിശേഷങ്ങളും പുറത്ത് വന്നിരുന്നു.

  മാസികയില്‍ അടിച്ച് വന്ന തന്റെ ചിത്രങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ ഗൃഹലക്ഷ്മിയ്ക്ക് സാധിച്ചില്ലെന്ന് ചൂണ്ടി കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് കനി കുസൃതിയിപ്പോള്‍. പുതിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റ് ചെയ്ത് കൊണ്ടാണ് തന്റെ നിലപാട് കനി വ്യക്തമാക്കിയത്. വളരെ കുറച്ച് സമയത്തിനുള്ളില്‍ കനിയുടെ വിമര്‍ശനം ചര്‍ച്ചയായിരിക്കുകയാണ്.

  ഇത്തവണത്തെ ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രമായി തിരഞ്ഞെടുത്തത് നടി കനി കുസൃതിയെ ആയിരുന്നു. 'മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക' എന്ന തലക്കെട്ടില്‍ കനിയുടെ അഭിമുഖവും എത്തിയിരുന്നു. എന്നാല്‍ അച്ചടിച്ച് വന്ന ചിത്രത്തില്‍ തന്റെ യഥാര്‍ഥ നിറവും രോമമുള്ള കൈകളും എവിടെ എന്നാണ് കനി ചോദിക്കുന്നത്. മാസികയിലെ കവര്‍ ഫോട്ടോ പങ്കുവെച്ച് കൊണ്ട് എന്റെ രോമാവൃതമായ കൈകളും തൊലിയുടെ നിറവുമൊക്കെ എവിടെയെന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കനി ചോദിച്ചിരിക്കുന്നത്.

  'നിങ്ങള്‍ എന്റ തൊലിയുടെ നിറവും കറുത്ത പാടുകളും രോമമുള്ള കൈകളും അതുപോലെ തന്നെ കൊടുക്കേണ്ടതായിരുന്നു'. മാസികയുടെ അകത്ത് കൊടുത്തിരിക്കുന്ന ചില ചിത്രങ്ങള്‍ ശരിയായ രീതിയില്‍ ആണെങ്കിലും മാസികയുടെ കവറില്‍ തന്നെ വെളുപ്പിച്ചെടുത്തത് എന്തിനാണെന്നാണ് നടി ചോദിക്കുന്നത്. 'ഷൂട്ടിന് മുമ്പ് ഞാനെന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. ഈ ചിത്രത്തിലെങ്കിലും നിങ്ങള്‍ നീതി പുലര്‍ത്തി. എന്നാല്‍ കവര്‍ ഫോട്ടോയില്‍ ഇത് മാറ്റാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായത് എന്തുകൊണ്ടാണെന്നാണ് നടി ചോദ്യം ചെയ്തിരിക്കുന്നത്.

  ഇതൊക്കെ കാണുമ്പോള്‍ നിങ്ങളോടുള്ള ഇഷ്ടം കൂടി വരികയാണ് കനി. ചിലരോടുള്ള മതിപ്പ് കൂടുന്നത് ഇതുപോലെയുള്ള നിലാപാടുകള്‍ കാണുമ്പോഴാണ് തുടങ്ങി കനിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി നിരവധി പേരാണ് വന്നത്. പലരും ഈ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് കൊണ്ട് സപ്പോര്‍ട്ട അറിയിച്ചു. അതുപോലെ സിനിമാ രംഗത്ത് നിന്നുള്ളവരും പ്രമുഖരുമെല്ലാം കനിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്.

  നിറത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന വിവേചനങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ കനി സൂചിപ്പിച്ചിരുന്നു. 'കാഴ്ചയിലുള്ള/ നിറത്തിലുള്ള ഡിസ്‌ക്രിമിനേഷന്‍ ഞാനും അനുഭവിച്ചിട്ടുണ്ട്. ജാതിപരമായിട്ടുള്ള വിവേചനം അങ്ങനെ നേരിട്ട് അനുഭവിക്കാത്തതിന് ഒരു കാരണം സ്‌കൂളില്‍ ജാതി ചേര്‍ക്കാത്തത് കൊണ്ട് പലര്‍ക്കും ജാതി എന്താണെന്ന് അറിയില്ല. കുഞ്ഞിലെ വീടുകളില്‍ ബന്ധുക്കളൊക്കെ ഭംഗിയില്ലെങ്കിലും പഠിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നൊക്കെ പറയാറുണ്ടായിരുന്നു. എട്ടാം ക്ലാസ് വരെയൊക്കെ ഞാന്‍ എങ്ങനെ ആയിരിക്കുന്നു എന്നതിന് യാതൊരു ശ്രദ്ധയും കൊടുക്കാത്ത ആളായിരുന്നു.

  അന്നൊക്കെ ഞാന്‍ കരുതിയത് എന്റെ സ്‌കിന്‍ ടോണുള്ള ആളുകളുടേത് പോലെയാണ് എന്റെ മുഖത്തെ ഫീച്ചേഴ്‌സ് എന്നാണ്. പിന്നെ ഒരു കല്യാണ കാസറ്റില്‍ കാണുമ്പോഴാണ് അങ്ങനെയല്ല എന്ന് മനസിലാകുന്നത്. കറുത്തനിറമുള്ള വസ്ത്രങ്ങള്‍ ഇടാനായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. പക്ഷേ ചെറുപ്പത്തിലെ ബന്ധുക്കളൊക്കെ കറുത്ത നിറം ചേരില്ല. ഇളം മഞ്ഞയോ ഇളം നീലയോ പിങ്കോ ആണ് ചേരുക എന്നൊക്കെ പറയുമായിരുന്നു. ഇപ്പോഴുംആകാശത്ത് കാണാനല്ലാതെ ഇളം നീല നിറം എനിക്കിഷ്ടമല്ല. നമുക്കിഷ്ടമുള്ള നിറത്തിലെ തുണി ഇടാനാകാതെ വരുമ്പോള്‍ കുട്ടിയെന്ന രീതിയില്‍ ഒരു വിഷമം ഉണ്ടാകില്ലേ. അതാണ് അന്ന് തോന്നിയിട്ടുള്ളതെന്ന് കനി പറയുന്നു.

  കനിയുടെ ജീവിത രഹസ്യവുമായി അച്ഛൻ | filmibeat Malayalam

  (ചിത്രങ്ങൾ: ഫേസ്ബുക്ക്)

  English summary
  Where Is My Hairy Arm And Skin Tone? Actress Kani Kusruti Against Her Latest Cover Photo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X