twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?

    By Soorya Chandran
    |

    സിനിമ ഒരു മായിക ലോകമാണ്. ചിലര്‍ ആ ലോകത്തേക്ക് ഒന്നെത്തി നോക്കിയിട്ട് കടന്നുപോകും. പക്ഷേ ആസ്വാദകരുടെ മനസ്സില്‍ ചില ചിത്രങ്ങള്‍ കോറിയിട്ടായിരിക്കും ആ മടക്കം.

    ദീപ നായര്‍ എന്ന പേര് കേട്ടാല്‍ ഒരു പക്ഷേ പെട്ടെന്നാര്‍ക്കും ഓര്‍മ്മ വന്നോളണം എന്നില്ല. പക്ഷേ പ്രിയം എന്ന സിനിമയെ കുറിച്ച് പറഞ്ഞാല്‍ അതിലെ നായികയെ ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ.

    ഒറ്റ സിനിമയില്‍ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്ന ആ പ്രിയ നായിക ഇപ്പോള്‍ എവിടെയാണ്... ഓസ്‌ട്രേലിയയിലെ എസ്ബിഎസ് റേഡിയോക്ക് ദീപ നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള വിവരങ്ങള്‍. ചിത്രങ്ങള്‍ക്ക് ദീപയുടെ ഫേസ്ബുക്ക് പേജിനോട് കടപ്പാട്.

    പ്രിയം

    ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?

    കുഞ്ചാക്കോ ബോബന്‍ നാകനായി 2000 ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു പ്രിയം. ചാക്കോച്ചന്‍ തിളങ്ങി നിന്ന കാലത്ത് പുതുമുഖനായികയായിട്ടായിരുന്നു ദീപ നായരുടെ അരങ്ങേറ്റം

    ആനിയെ മറക്കാനാകുമോ?

    ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?

    പ്രിയത്തില്‍ ആനി എന്ന കഥാപാത്രത്തെയാണ് ദീപ നായര്‍ അവതരിപ്പിച്ചത്. തന്നെ ഏല്‍പിച്ച ജോലി ദീപ നന്നായി ചെയ്യുക തന്നെ ചെയ്തു.

    പഠിക്കുമ്പോള്‍ അഭിനയം

    ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?

    തിരുവനന്തപുരം എസ് സിടി എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോഴാണ് ദീപയെ തേടി പ്രിയത്തിലെ വേഷം എത്തുന്നത്. പഠനത്തിനിടെ തന്നെ ദീപ സിനിമ പൂര്‍ത്തിയാക്കി.

    പഠനം മുഖ്യം

    ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?

    സിനിമയില്‍ അഭിനയിക്കാന്‍ പോയാല്‍ പഠനം പ്രശ്‌നത്തിലാകുമെന്ന് മനസ്സിലായപ്പോള്‍ തത്കാലത്തേക്ക് ഒരു ബ്രേക്ക് എടുത്തതായിരുന്നു ദീപ. പക്ഷേ ആ ബ്രേക്ക് പിന്നീട് പൊട്ടിച്ചെറിഞ്ഞില്ല.

    ജോലി കിട്ടിയാല്‍ പിന്നെന്ത് സിനിമ

    ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?

    പഠിത്തം കഴിഞ്ഞാല്‍ സിനിമയില്‍ സജീവമാകാനായിരുന്നു തീരുമാനം. പക്ഷേ പഠിത്തം കഴിയുംമുപ്നേ ഇന്‍ഫോസിസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി കിട്ടി. അതോടെ സിനിമ വിട്ട് ജോലിയില്‍ പ്രവേശിച്ചു.

    ഓഫറുകള്‍ പിന്നേയും

    ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?

    ദീപ പഠിത്തം കഴിഞ്ഞെത്താന്‍ കാത്തിരുന്ന സിനിമ പ്രവര്‍ത്തകരുണ്ടായിരുന്നു. ദേവദൂതന്‍, ചക്രം എന്നീ സിനിമകളില്‍ ഓഫറുകളുണ്ടായിരുന്നു. പക്ഷേ ഇന്‍ഫോസിസ് ജോലി അതെല്ലാം തട്ടിക്കളയാന്‍ പ്രേരിപ്പിച്ചു.

    ചാക്കോച്ചന്‍ നല്ല സുഹൃത്ത്

    ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?

    പ്രിയത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ഒരു ജാഡയും ഇല്ലാത്ത സൗഹൃദമായിരുന്നു കുഞ്ചാക്കോ ബോബനില്‍ നിന്ന് ലഭിച്ചതെന്ന് ദീപ പറയുന്നു.

    ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍

    ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?

    സിനിമ വിട്ട് ജോലിക്ക് പോയ ദീപ നായര്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കുടുംബവുമായി താമസിക്കുന്നു.

    നൃത്തം നൃത്തം

    ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?

    മെല്‍ബണിലെത്തിയിട്ടും തന്റെ കലാ ജീവിതത്തെ ദീപ മാറ്റിവച്ചിട്ടില്ല. നൃത്തത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മോഹിനിയാട്ടമാണ് പ്രിയയുടെ ഇഷ്ട നൃത്തവിഭാഗം.

    English summary
    Where is Priyam fame Deepa Nair.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X