For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആ ഹിറ്റ് നായിക എവിടെ? 15വര്‍ഷമായി കാണാത്ത നായികയുടെ 30ഫോട്ടോകളിതാ

  By Aswini
  |
  മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പഴയകാല നായിക ഇപ്പോൾ എവിടെയാണ്?? | filmibeat Malayalam

  ഇന്ന് വിവാഹം കഴിഞ്ഞാലും നായികമാര്‍ അഭിനയം തുടരുന്നുണ്ട്. എന്നാല്‍ പണ്ടൊന്നും അങ്ങനെയായിരുന്നില്ല. പഠന കഴിഞ്ഞ് വിവാഹത്തിലേക്ക് എത്തുന്നതുവരെയുള്ള ഒരു ചെറിയ കാലയളവ് മാത്രമാണ് നായികമാര്‍ സിനിമയില്‍ നിലനിന്നു പോന്നത്. ചുരുങ്ങിയ വര്‍ഷം കൊണ്ട് സൂപ്പര്‍താരങ്ങളുടെ നായികയായവര്‍ ശ്രദ്ധ പിടിച്ചുപറ്റും. വിവാഹത്തോടെ ഇന്റസ്ട്രി വിടും.

  മാധ്യമങ്ങള്‍ ആഘോഷിച്ച ആ വാര്‍ത്ത തെറ്റ്, അമല പോളിനെ അറസ്റ്റ് ചെയ്തിട്ടില്ല!!

  അങ്ങനെ മലയാളി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റി അപ്രത്യക്ഷയായ നായികയാണ് സുചിത്ര. ബാലതാരമായി സിനിമയിലെത്തിയ സുചിത്ര 90 കളില്‍ മലയാളത്തില്‍ നായികയായി നിറഞ്ഞു നിന്നു. വിവാഹത്തോടെ സിനിമ വിട്ട സുചിത്ര പതിനഞ്ച് വര്‍ഷമായി ക്യാമറകള്‍ക്ക് അപ്പുറമാണ്. ചിത്രങ്ങളിലൂടെ സുചിത്രയുടെ വിശേഷങ്ങളറിയാം.

  ജനനം

  ജനനം

  1975 ഏപ്രില്‍ 17 നാണ് സുചിത്രയുടെ ജനനം. കരുണാകരനും ഉഷയുമാണ് അച്ഛനും അമ്മയും. സുമിത്രയാണ് സഹോദരി. ദീപു കരുണാകരന്‍ (സംവിധായകന്‍) സഹോദരനും.

  വിദ്യാഭ്യാസം

  വിദ്യാഭ്യാസം

  തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വന്റ് സ്‌കൂളിലാണ് സുചിത്രയുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് അഭിനയ തിരക്ക് വന്നതോടെ പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോവുകയായിരുന്നു.

  ബാലതാരമായി തുടക്കം

  ബാലതാരമായി തുടക്കം

  1978 ല്‍ ആരവം എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സുചിത്രയുടെ തുടക്കം. പിന്നീട് ഏഴോളം ചിത്രങ്ങളില്‍ കൊച്ചു സുചിത്ര അഭിനയിച്ചു. ഊതിക്കാച്ചിയ പൊന്ന്, വൃത്തം എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.

  നായികയായി തുടക്കം

  നായികയായി തുടക്കം

  മമ്മൂട്ടിയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച നമ്പര്‍ 20 മദ്രാസ് മെയില്‍ (1990) എന്ന ചിത്രത്തിലൂടെയാണ് സുചിത്ര നായികയായി അരങ്ങേറ്റം കുറിച്ചത്. ആദ്യമായി നായികയായി അഭിനയിക്കുമ്പോള്‍ 15 വയസ്സാണ് സുചിത്രയുടെ പ്രായം

  തിരക്കിലായി

  തിരക്കിലായി

  പിന്നീട് സുചിത്രയ്ക്ക് മലയാള സിനിമയില്‍ ചെറുതും വലുതുമായ ഒത്തിരി കഥാപാത്രങ്ങള്‍ ലഭിച്ചു. കുട്ടേട്ടന്‍ ക്ഷണക്കത്ത്, അഭിമന്യു, മിമിക്‌സ് പരേഡ്, ഭരതം, തലസ്ഥാനം, കാസര്‍കോഡ് കാദര്‍ഭായ്, ഹിറ്റ്‌ലര്‍ അങ്ങനെ തുടങ്ങി നാല്‍പതിലധികം സിനിമകളില്‍ സുചിത്ര ചെയ്തു.

  വേഷങ്ങള്‍

  വേഷങ്ങള്‍

  സഹോദരി - നാത്തൂന്‍ - കൂട്ടുകാരി വേഷങ്ങളാണ് അധികവും സുചിത്രയെ തേടിയെത്തിയത്. ഭൂരിഭാഗവും നാടന്‍ കുട്ടി ഇമേജായിരുന്നു. അതകൊണ്ട് തന്നെ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തില്‍ അല്പം ഗ്ലാമറസ്സായി വന്നപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു.

  2002 വരെ

  2002 വരെ

  ആരവത്തില്‍ അഭിനയിച്ചു തുടങ്ങിയ സുചിത്ര ഏറ്റവുമൊടുവില്‍ ചെയ്തത് ആഭരണച്ചാര്‍ത്ത് എന്ന ചിത്രമാണ്. 2002 ലാണ് ആഭരണച്ചാര്‍ത്ത് റിലീസായത്. അതിന് ശേഷം സുചിത്ര ബിഗ് സ്‌ക്രീനില്‍ മുഖം കാണിച്ചിട്ടില്ല.

  27 വയസ്സ് 38 സിനിമ

  27 വയസ്സ് 38 സിനിമ

  പതിനഞ്ചാം വയസ്സില്‍ സിനിമാ ലോകത്ത് എത്തിയതാണ് സുചിത്ര. 27 വയസ്സിനുള്ളില്‍ 38 ഓളം ചിത്രങ്ങള്‍ അഭിനയിച്ചു തീര്‍ത്തു എന്ന ഖ്യാതി അക്കാലത്ത് സുചിത്രയ്ക്ക് സ്വന്തമായിരുന്നു.

  തമിഴകത്തും

  തമിഴകത്തും

  മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും സുചിത്ര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഗോപുര വാസലിലെ എന്ന ചിത്രത്തിലൂടെ 1991 ലാണ് തമിഴ് അരങ്ങേറ്റം. തുടര്‍ന്ന് എയര്‍പോര്‍ട്ട്, പുരസ്‌കാരം, കാശി എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു

  90 ലെ സുന്ദരി

  90 ലെ സുന്ദരി

  90 കളില്‍ മലയാള സിനിമിലെ ഏറ്റവും സുന്ദരിയായ നടിമാരില്‍ ഒരാളായിരുന്നു സുചിത്ര. കാര്‍ത്തിക, മാതു, ശോഭന തുടങ്ങിയവരൊക്കെയായിരുന്നു അന്ന് സുചിത്രയുടെ കൂട്ടുകാരികള്‍

  ഡാന്‍സറാണ്

  ഡാന്‍സറാണ്

  അഭിനേത്രി എന്നതിനപ്പുറം നല്ലൊരു നര്‍ത്തകിയാണ് സുചിത്ര. വി മൈഥിലിയുടെ കീഴില്‍ കുച്ചുപ്പുടിയും ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു.

  ടെലിവിഷന്‍

  ടെലിവിഷന്‍

  സൂര്യ ടീവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സംഭവാമി യുഗേ യുഗേ യിലൂടെ ടെലിവിഷനിലും സുചിത്ര സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

  അമ്മയുടെ സെക്രട്ടറി

  അമ്മയുടെ സെക്രട്ടറി

  വെറും സഹസതാര വേഷങ്ങളില്‍ അഭിനയിച്ചു മടങ്ങിയ നടിയല്ല സുചിത്ര. രണ്ട് വട്ടം ((1997-2000 & 2000-2003) അമ്മയുടെ സെക്രട്ടറിയായിരുന്നു. തന്റെ കര്‍മം കൃത്യമായി നിര്‍വ്വഹിച്ചതിന് ഒരുപാട് പ്രശംസകളും നടി നേടിയിട്ടുണ്ട്.

  വിവാഹത്തോടെ പിന്മാറി

  വിവാഹത്തോടെ പിന്മാറി

  2002 ല്‍ ആണ് സുചിത്ര ഇന്റസ്ട്രി വിട്ടത്. അമേരിക്കയില്‍ എന്‍ജിനിയറായ മുരളീധരനുമായുള്ള വിവാഹം കഴിഞ്ഞതോടെ സുചിത്ര സിനിമ വിട്ട് യുഎസ്സിലേക്ക് ചേക്കേറി. നേഹ എന്നാണ് ഏക മകളുടെ പേര്.

  വെറുതേയിരുന്നില്ല

  വെറുതേയിരുന്നില്ല

  വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കുന്നില്ല എന്ന് കരുതി സുചിത്ര വെറുതേയിരുന്നില്ല. പഠിച്ചതെല്ലാം പയറ്റി. അവിടെ ഡാന്‍സ് ക്ലാസ് നടത്തുന്നുണ്ട്.. ബസിനസ് ചെയ്യുന്നുണ്ട്.. എല്ലാം കൊണ്ടും തിരക്കിലാണ് സുചിത്ര.

  അഭിനയിക്കാത്തതിന് കാരണം

  അഭിനയിക്കാത്തതിന് കാരണം

  സിനിമ ഉപേക്ഷച്ചു പോന്നതല്ല. കല്യാണം കഴിപ്പിച്ചയച്ചത് അമേരിക്കയിലാണ്. അവിടെ നിന്ന് അഭിനയിക്കാന്‍ നാട്ടിലെത്താന്‍ കഴിയാത്തത് കൊണ്ടാണ് സിനിമ വിട്ടു നില്‍ക്കുന്നത് എന്ന് ഫില്‍മിബീറ്റിന് അനുവദിച്ച അഭിമുഖത്തില്‍ മുന്‍പ് സുചിത്ര പറഞ്ഞിരുന്നു.

  തിരിച്ചുവരുമോ

  തിരിച്ചുവരുമോ

  പലരും ചോദിച്ചിട്ടുണ്ട് തിരിച്ച് വരില്ലേ എന്ന്. ഞാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ട് സിനിമയില്‍ വന്ന ആളല്ല. എന്നെ സംബന്ധിച്ച് വന്നതും നിര്‍ത്തിയതും ഒന്നും പ്ലാന്‍ ചെയ്തിട്ടല്ല. സംഭവിച്ചതാണ്. തിരിച്ചുവരുമോ എന്ന ചോദ്യത്തിന് എനിക്ക് കൃത്യമായ ഉത്തരമില്ല. യെസ് ഓര്‍ നോ എന്ന ഉത്തരം ദൈവത്തിന്റെ തീരുമാനം പോലെ.

  മടങ്ങി വന്നിരുന്നു

  മടങ്ങി വന്നിരുന്നു

  പാടെ സിനിമ ഉപേക്ഷിച്ചു പോയെങ്കിലും ഇടയ്‌ക്കൊക്കെ പ്രേക്ഷകരെ കാണാന്‍ സുചിത്ര വന്നിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലും, കോമഡി സൂപ്പര്‍നൈറ്റിന്റെ വേദിയിലും അതിഥിയായെത്തി.

  എവിടെയാണ് സുചിത്ര ഇപ്പോള്‍

  എവിടെയാണ് സുചിത്ര ഇപ്പോള്‍

  വളരെ ചെറിയൊരു കുടുംബമാണ് സുചിത്രയുടേത്. ഭര്‍ത്താവ് മുരളി. മകള്‍ നേഹ. പതിനൊന്ന് വയസ്സായി. ആറാം ക്ലാസില്‍ പഠിക്കുന്നു. ഭര്‍ത്താവ് ഇപ്പോള്‍ ഐടി പ്രൊഫഷണലിലാണ്. ബെയ്‌സിക്കലി പൈലറ്റാണ്. അമേരിക്കയില്‍ ടെക്‌സസ്സ് എന്ന സ്‌റ്റേറ്റില്‍ ഡല്ലസ് എന്ന സ്ഥലത്താണ് താമസിയ്ക്കുന്നത്.

  നൃത്ത വിദ്യാലയം

  നൃത്ത വിദ്യാലയം

  എട്ട് വര്‍ഷത്തോളമായി ടെക്‌സസ്സില്‍ നൃത്ത വിദ്യാലയം നടത്തുകയാണ് സുചിത്ര. നാട്യഗ്രഹ എന്നാണ് സ്‌കൂളിന്റെ പേര്. സിനിമയില്‍ ഞാന്‍ ചെയ്തതിന്റെ നേരെ വിപരീതമായ ഒരു അനുഭവമാണ് ഇവിടെ എന്ന് സുചിത്ര പറയുന്നു.

  മകള്‍ അഭിനയിക്കുമോ

  മകള്‍ അഭിനയിക്കുമോ

  മകള്‍ക്ക് അഭിനയ രംഗത്തേക്ക് വരാനുള്ള താത്പര്യം ഇതുവരെ കാണിച്ചു തുടങ്ങിയില്ല. അതില്‍ ഏറ്റവും വലിയ ഒരു തടസ്സമുണ്ട്. എന്റെ മകള്‍ ജനിച്ചത് ഇവിടെയാണ് (അമേരിക്ക). അവള്‍ക്ക് കേരളത്തിന്റെ സംസ്‌കാരമൊക്കെ പറഞ്ഞുകൊടുക്കുക എന്നത് വലിയൊരു ബദ്ധപ്പാടാണ്. ഒരു എന്റര്‍ടൈന്‍മെന്റ് ഫീല്‍ഡിലേക്ക് മകള്‍ വരുന്നതിനെ കുറിച്ച് എനിക്ക് വലിയ സംശയമുണ്ട്. പക്ഷെ പറയാന്‍ കഴിയില്ല എന്താണ് സംഭവിക്കുന്നത് എന്ന്. എന്തായാലും ഇപ്പോള്‍ അങ്ങനെ ഒരു പ്ലാന്‍ ഇല്ല- സുചിത്ര പറഞ്ഞു

  പഴയ സുഹൃത്തുക്കള്‍

  പഴയ സുഹൃത്തുക്കള്‍

  സിനിമയിലെ പഴയ സുഹൃത്തുക്കളാരും ഇപ്പോള്‍ അമേരിക്കയിലില്ലല്ലോ. പിന്നെ സോഷ്യല്‍ മീഡിയയൊക്കെ ഇപ്പോള്‍ ഇത്രയും സജീവമായ സാഹചര്യത്തില്‍ അമേരിക്കയില്‍ തന്നെ വേണമെന്നില്ല, ഇന്ത്യയിലെ എന്റെ പഴയ സുഹൃത്തുക്കളുമായി ഇപ്പോഴും നല്ല ബന്ധങ്ങളുണ്ട്.

  ഇപ്പോഴും കോണ്ടാക്ട് ഉള്ളവര്‍

  ഇപ്പോഴും കോണ്ടാക്ട് ഉള്ളവര്‍

  പഴയതും പുതിയതുമായ എല്ലാ താരങ്ങളുമായുള്ള സൗഹൃദം വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ ഇപ്പോഴും ദൃഢമായി പോകുന്നുണ്ട്. പിന്നെ നടിമാരില്‍, സുമിത, മാധു, ഗീത ചേച്ചി അവരോടൊക്കെ ഇപ്പോഴും നല്ല കോണ്ടാക്ട് ഉണ്ട്.

  ഇപ്പോഴും മാറ്റമില്ലല്ലോ

  ഇപ്പോഴും മാറ്റമില്ലല്ലോ

  എനിക്ക് തോന്നുന്നു, ഞാന്‍ എപ്പോഴും മനസ്സുകൊണ്ട് നാട്ടില്‍ തന്നെയാണെന്ന്. ഒരു നടിയ്ക്ക് ലഭിയ്ക്കുന്ന പോസിറ്റീവ് ഫീഡ്ബാക്ക് എനിക്കിപ്പോഴും കിട്ടുന്നുണ്ട്. അതെന്നെ എപ്പോഴും സന്തോഷവതിയാക്കുന്നു. അതിന്റെ പ്രതിഫലനമായിരിക്കാം എനിക്കിപ്പോഴും മാറ്റമില്ലെന്ന് ആളുകള്‍ക്ക് തോന്നുന്നത്. അതിന്റെ ക്രഡിറ്റ് എന്നെ സ്‌നേഹിക്കുന്നവരുടെ സ്‌നേഹം തന്നെയാണ്.

  കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരന്‍ സുചിത്രയുടെ സഹോദരനാണ്. അനുജന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ ആ കഥാപാത്രം ചെയ്യുമെന്ന് സുചിത്ര പറഞ്ഞിരുന്നു.

  അമേരിക്കന്‍ ജീവിതം പഠിപ്പിച്ചത്

  അമേരിക്കന്‍ ജീവിതം പഠിപ്പിച്ചത്

  പതിനഞ്ച് വര്‍ഷം അമേരിക്കയില്‍ ജീവിച്ചതിലൂടെ ഞാന്‍ പഠിച്ച ഏറ്റവും വലിയ കാര്യമാണത്. ഇവിടെ വന്നതിന് ശേഷം സമയം എങ്ങനെ ഫലപ്രധമായി ഉപയോഗിക്കണം, ജീവിതത്തില്‍ സയമത്തിന് എന്ത് മാത്രം പ്രാധാന്യമുണ്ട് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വ്യക്തമായ ഒരു ധാരണ വന്നു.

  എഴുതാന്‍ ആഗ്രഹം

  എഴുതാന്‍ ആഗ്രഹം

  ഒരു തിരക്കഥ എഴുതാനുള്ള ആഗ്രഹവും സുചിത്ര അന്ന് പ്രകടിപ്പിച്ചിരുന്നു. സ്വപ്‌നം കാണാനും സങ്കല്‍പ്പിക്കാനുമൊക്കെ ആഗ്രഹിക്കുന്ന ആളാണ്. ഞാന്‍ ചിലപ്പോള്‍ ആലോചിയ്ക്കും എന്റെ ഈ സ്വപ്‌നങ്ങളൊക്കെ കുത്തിക്കുറിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ എവിടെയെങ്കിലും ഒരു കഥ ജന്മമെടുത്തേനെ എന്ന്. അതുകൊണ്ട് ചിലപ്പോള്‍ ഒരു തിരക്കഥ എഴുതിയേക്കും

  സോഷ്യല്‍ മീഡിയയില്‍ സജീവം

  സോഷ്യല്‍ മീഡിയയില്‍ സജീവം

  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുചിത്ര. തന്റെ ഫോട്ടോകള്‍ പങ്കുവയ്ക്കുന്നതിനൊപ്പം വിശേഷങ്ങളും ആരാധകരെ അറിയിക്കുന്നു. ഇപ്പോഴും മലയാളികള്‍ തന്നെ സ്‌നേഹിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നടി പറയുന്നു.

  അമ്മയ്‌ക്കൊപ്പം

  അമ്മയ്‌ക്കൊപ്പം

  സുചിത്ര അമ്മ ഉഷയ്‌ക്കൊപ്പമുള്ള ഒരു ചിത്രം. ഫേസ്ബുക്കില്‍ നടി തന്നെ പോസ്റ്റ് ചെയ്തതാണിത്.

  പിറന്നാളാഘോഷം

  പിറന്നാളാഘോഷം

  അമേരിക്കയിലെ ഒരു പിറന്നാളാഘോത്തിന്റെ ചിത്രം. ഇപ്പോഴും ജീവിതം ആഘോഷിക്കുക.. സന്തോഷത്തോടെ ഇരിക്കുക എന്നതാണ് സുചിത്രയുടെ പോളി.

  English summary
  Where is yesterday's Malayalam actress Suchithra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X