twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരായിരുന്നു ആ ഭരതന്‍... പറവൂര്‍ ഭരതന്‍

    |

    തലമുറകളിലൂടെയാണ് സംസ്‌കാരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുക. അത് സിനിമയിലായാലും ചരിത്രത്തിലായാലും. അങ്ങനെ മലയാള സിനിമയുടെ സംസ്‌കാരം പല തലമുറകള്‍ക്ക് കൈമാറിയ കലാകാരനായിരുന്നു പറവൂര്‍ക്കാരനായ ഭരതന്‍.

    എങ്കിലും മലയാള സിനിമ അദ്ദേഹത്തിന് വേണ്ടത്ര അംഗീകാരം നല്‍കിയിട്ടുണ്ടോ... അദ്ദേഹത്തെ വേണ്ടവിധം നമ്മുടെ സിനിമാക്കാര്‍ പരഗണിച്ചിരുന്നോ... ഇല്ലെന്ന് തന്നെ പറയേണ്ടി വരും.

    ആയിരത്തോളം സിനിമകളില്‍ അഭിനയിക്കുക എന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വൈവിദ്ധ്യം ഊഹിയ്ക്കാവുന്നതാണ്.

    വാവക്കാട്ടുകാരന്‍

    ആരായിരുന്നു ആ ഭരതന്‍... പറവൂര്‍ ഭരതന്‍

    എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിനടുത്ത് വാവക്കാട് ആയിരുന്നു ഭരതന്റെ ജനനം. 1929 ല്‍.

    കലാകാരന്‍

    ആരായിരുന്നു ആ ഭരതന്‍... പറവൂര്‍ ഭരതന്‍

    സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ കലാരംഗത്തോട് താത്പര്യം കാണിച്ചിരുന്നു. മോണോ ആക്ടും നാടകങ്ങളും ആയിരുന്നു അന്നത്തെ വിഹാര രംഗം.

    ഉപേക്ഷിയ്ക്കപ്പെട്ട പഠനം

    ആരായിരുന്നു ആ ഭരതന്‍... പറവൂര്‍ ഭരതന്‍

    ഒരു സാധാരണ കുടുംബമായിരുന്നു പറവൂര്‍ ഭരതന്റേത്. പിതാവിന്റെ മരണത്തോടെ പഠനം ഉപേക്ഷിച്ച് അമ്മയെ സഹായിക്കാനിറങ്ങി.

    കെടാമംഗലം

    ആരായിരുന്നു ആ ഭരതന്‍... പറവൂര്‍ ഭരതന്‍

    പറവൂരിനടുത്താണ് കെടാമംഗലം സദാശിവന്റെ വീട്. ഒരിയ്ക്കല്‍ ഭരതന്റെ പ്രകടനം കണ്ട സദാശിവനാണ് അദ്ദേഹത്തെ കലാരംഗത്തേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത്.

     നാടകങ്ങള്‍

    ആരായിരുന്നു ആ ഭരതന്‍... പറവൂര്‍ ഭരതന്‍

    1940 കളില്‍ സ്റ്റേജ് നാടകങ്ങളില്‍ സജീവമായിരുന്നു ഭരതന്‍. അവിടെ നിന്നാണ് സിനിമയിലേയ്‌ക്കെത്തുന്നത്.

    രക്തബന്ധം

    ആരായിരുന്നു ആ ഭരതന്‍... പറവൂര്‍ ഭരതന്‍

    അക്കാലത്തെ പ്രസിദ്ധമായ നാടകമായിരുന്നു 'രക്തബന്ധം' ഭരതന്‍ ഇതില്‍ അഭിനയിച്ചിരുന്നില്ല. എങ്കിലും ഈ നാടകം സിനിമയാക്കിയപ്പോള്‍ അതില്‍ ഭരതനും ഉണ്ടായിരുന്നു.

    ആയിരത്തോളം സിനിമകള്‍

    ആരായിരുന്നു ആ ഭരതന്‍... പറവൂര്‍ ഭരതന്‍

    അറുപത് വര്‍ഷങ്ങള്‍ കൊണ്ട് ആയിരത്തോളം സിനിമകളില്‍ പറവൂര്‍ ഭരതന്‍ അഭിനയിച്ചു. എന്നാല്‍ വിക്കി പീഡിയയിസല്‍ കൊടുത്തിരിയ്ക്കുന്ന പട്ടിക വെറും 250 എണ്ണത്തിന്റെ മാത്രമാണ്.

    പലതലമുറ സൂപ്പര്‍ സ്റ്റാറുകള്‍

    ആരായിരുന്നു ആ ഭരതന്‍... പറവൂര്‍ ഭരതന്‍

    ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ സൂപ്പര്‍ സ്റ്റാറുകള്‍ മുതല്‍ പുതിയ കാലത്തെ സൂപ്പര്‍ സ്റ്റാറുകള്‍ വരെയുള്ളവര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച താരായിരുന്നു ഭരതന്‍.

    വില്ലന്‍, സ്വഭാവ നടന്‍, കൊമേഡിയന്‍

    ആരായിരുന്നു ആ ഭരതന്‍... പറവൂര്‍ ഭരതന്‍

    ആദ്യകാലത്ത് വില്ലന്‍ വേഷങ്ങളില്‍ ആയിരുന്നു പറവൂര്‍ ഭരതന്‍ തിളങ്ങിയിരുന്നത്. പിന്നീട് സ്വഭാവ നടനിലേയ്ക്കും ഒരുവേള ഹാസ്യ നടനിലേയ്ക്കും അദ്ദേഹം ചുവട് മാറ്റി.

    എന്ത് നല്‍കി

    ആരായിരുന്നു ആ ഭരതന്‍... പറവൂര്‍ ഭരതന്‍

    ആറ് പതിറ്റാണ്ട് കാലം മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന ഇദ്ദേഹത്തിന് എന്താണ് സിനിമ തിരിച്ച് നല്‍കിയത്?

    English summary
    Who was Paravoor Bharathan to Malayalam Cinema?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X