For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിലീപ് അകത്ത് .. മോഹന്‍ലാലും മമ്മൂട്ടിക്കുമൊപ്പം ഏറ്റുമുട്ടുന്നത് യുവതാരങ്ങള്‍.. ഓണം ആര് നേടും ??

By Nihara
|

മലയാളിയുടെ ഓണാഘോഷത്തില്‍ പുത്തന്‍ സിനിമയും ഇടം നേടിയിട്ട് കാലമേറെയായി. ഓണച്ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. താരങ്ങളെല്ലാം ഓണം റിലീസിനുള്ള തയ്യാറെടുപ്പിലാണ്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയതാരമായ ദിലീപിന്റെ ചിത്രമില്ലാത്ത ഓണമാണ് കടന്നുവരുന്നത്.

തിയേറ്ററുകളിലും ഓണമെത്തി.. തുടക്കമിട്ട് മോഹന്‍ലാല്‍, വെളിപാടിന്റെ പുസ്തകം തിയേറ്ററുകളിലേക്ക്

ഒടുക്കം എല്ലാം കാവ്യയിലേക്ക്...അഭിനേത്രിയായ ആ മാഡം കാവ്യ മാധവന്‍ തന്നെയോ?

മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങിയവരാണ് ഇത്തവണ ഓണത്തിന് തിയേറ്ററുകളില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. ശ്യാംധര്‍ ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, ജിനു വി എബ്രഹാം ചിത്രം ആദം ജോണ്‍, അല്‍ത്താഫ് സലിമിന്റെ നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലാല്‍ജോസ് ചിത്രം വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

നിവിന്‍ പോളിയുടെ സഹോദരിയായി വേഷമിടില്ലെന്ന് താരപുത്രി, നായികാ വേഷം മാത്രമേ പറ്റുകയുള്ളൂവെന്നാണോ ?

ഓണം ആര് നേടും ??

മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിരാജും നിവിന്‍ പോളിയുമാണ് ഇത്തവണ തിയേറ്ററുകളില്‍ ഏറ്റുമുട്ടുന്നത്. സീനിയര്‍ താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും ഏറ്റുമുട്ടുന്നുണ്ടെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. ദിലീപ് ചിത്രമില്ലാത്ത ഒാണമാണ് കന്നുവരുന്നത്.

മോഹന്‍ലാലും പൃഥ്വിരാജും തമ്മില്‍ മത്സരം

കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് പൃഥ്വിരാജും മോഹന്‍ലാലും തമ്മിലായിരുന്നു പ്രധാന മത്സരം. ബോക്‌സോഫീസിലെ എക്കാലത്തെയും മികച്ച ചിത്രമായി ഒപ്പം മാറിയപ്പോള്‍ ഊഴം പരാജയപ്പെടുകയായിരുന്നു. ഇത്തവണത്തെ സ്ഥിതിയും ഇതുപോലെയാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിച്ചു

സിനിമയിലെത്തിയിട്ട് ഒത്തിരി കാലമായെങ്കിലും മോഹന്‍ലാലിനെ നായകനാക്കി സിനിമ ഒരുക്കാത്ത സംവിധായകനായിരുന്നു ലാല്‍ജോസ്. നിരവധി അഭിമുഖങ്ങളില്‍ അദ്ദേഹത്തിന് ഈ ചോദ്യം നേരിടേണ്ടി വന്നിട്ടുമുണ്ട്.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

നീനയ്ക്ക് ശേഷം രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ ചിത്രവുമായി ലാല്‍ജോസ് എത്തുന്നത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.

ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടി

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിക്ക് ബോക്‌സോഫീസ് വിജയം നേടിക്കൊടുത്ത ചിത്രമാണ് ഗ്രേറ്റ് ഫാദര്‍. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിനു ശേഷം രഞ്ജിത്ത് ചിത്രമായ പുത്തന്‍പണത്തിലാണ് മെഗാസ്റ്റാര്‍ അഭിനയിച്ചത്. ബോക്‌സോഫീസില്‍ അത്ര നല്ല പ്രകടനമായിരുന്നില്ല ഈ ചിത്രം സമ്മാനിച്ചത്.

അധ്യാപകരെ പരിശീലിപ്പിക്കുന്ന മമ്മൂട്ടി

സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. രതീഷ് രവിയുടെ തിരക്കഥയിലൊരുക്കുന്ന ചിത്രത്തില്‍ അധ്യാപകരെ പരിശീലിപ്പിക്കുന്ന അധ്യാപകനായാണ് മമ്മൂട്ടി വേഷമിടുന്നത്.ആശാ ശരത്, സിദ്ദീഖ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പൃഥ്വിരാജ്, ഭാവന ചിത്രം ആദം ജോണ്‍

പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ കഴിയാതെ പോയെ ടിയാനു ശേഷം തിയേറ്ററുകളിലേക്കെത്തുന്ന പൃഥ്വിരാജ് ചിത്രമാണ് ആദം ജോണ്‍. ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേനും ഭാവനയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നിവിന്‍ പോളിക്കൊപ്പം അഹാന

സഖാവിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന നിവിന്‍ പോളി ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. പ്രേമം സിനിമയില്‍ മേരിയുടെ കൂട്ടുകാരനായിരുന്ന അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക.

പ്രേമം ടീം വീണ്ടും ഒരുമിക്കുന്നു

അല്‍ഫോന്‍സ് പുത്രനും നിവിന്‍ പോളിയുമായുള്ള സൗഹൃദമാണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്ന് അല്‍ത്താഫ് വ്യക്തമാക്കിയിരുന്നു. പ്രേമത്തിലെ മറ്റു താരങ്ങളും ചിത്രത്തിന്റെ ഭാഗമായി എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

English summary
Who will win this onam in Box office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more