For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹരികൃഷ്ണൻസിൽ ആദ്യം വിളിച്ചത് മീനയെ, എന്നാൽ മമ്മൂട്ടി-ലാൽ ചിത്രം നടി ഏറ്റെടുത്തില്ല, കാരണം...

  |

  ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീന. രജനികാന്തിന്റേയും ശിവകുമാറിന്റേയുമൊക്കെ മകളായി സിനിമ ജീവിതം തുടങ്ങിയ, മീന പിന്നീട് രജനിയുടെ തന്നെ നായികയാവുകയായിരുന്നു. രജനിയുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലെ മിക്ക സൂപ്പർതാരങ്ങളുടേയും നായികയായി നടി തിളങ്ങിയിട്ടുണ്ട്. ഇന്നും മീനയ്ക്ക് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനമുണ്ട്. വിവാഹത്തിന് ശേഷവും നായിക തുല്യമായ നല്ല കഥാപാത്രങ്ങളാണ് മീനയെ തേടിയെത്തുന്നത്

  ഏത് ഗെറ്റപ്പിലും പാർവതി സുന്ദരിയാണ്, ചിത്രം കാണാം

  ഹരികൃഷ്ണന്‍സിന്റെ വിജയ രഹസ്യത്തെ കുറിച്ച് ഫാസില്‍ | Filmibeat Malayalam

  മലയാളത്തിലും ബാലതാരമായിട്ടായിരുന്നു മീനയുടെ തുടക്കം. എന്നാൽ താരം ശ്രദ്ധിക്കപ്പെട്ടത് സാന്ത്വനം എന്ന സിനിമയിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം വർണ്ണപ്പകിട്ട് സൂപ്പർ ഹിറ്റ് ആയിരുന്നു ഇതോട് കൂടി മീനയുടെ താരമൂല്യം മലയാള സിനിമയിൽ ഉയരുകയായിരുന്നു. തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ മീനയെ തേടി. തെലുങ്ക്, തമിഴ് സിനിമകളാണ് മീനയ്ക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ചത്.

  തെന്നിന്ത്യൻ സിനിമയുടെ എവർഗ്രീൻ നായികയായി തിളങ്ങുന്ന മീനയ്ക്ക് നെഗറ്റീവ് റോളുകൾ ചെയ്യാനാണ് ആഗ്രഹം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ ചെയ്യാൻ സാധിക്കാതെ പോയ മോഹൻലാൽ മമ്മൂട്ടി ചിത്രത്തെ കുറിച്ചും നടി പറഞ്ഞിരുന്നു. കരിയറിലെ തന്നെ ഏറ്റവും വലിയ സങ്കടമായിട്ടാണ് അതിനെ താരം കാണുന്നത്. മീനയുടെ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ വായിക്കാം....

  മോഹൻലാൽ ചിത്രമായ ദൃശ്യ2 ആണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന മീനയുടെ മലയാള ചിത്രം. ആമസോൺ പ്രൈമിൽ റിലീസ് ചെയ്തം ചിത്രം വൻ വിജയമായിരുന്നു. ഇതിന്റെ തെലുങ്ക് പതിപ്പിലും മീന തന്നെയാണ് നായികയായി എത്തുന്നത്. 1991 ൽ പുറത്തിറങ്ങി സാന്ത്വനത്തിൽ നിന്ന് 2021 ൽ പുറത്തിറങ്ങിയ ദൃശ്യത്തിലേയ്ക്ക് വരുമ്പോൾ മലയാള സിനിമയ്ക്ക് ഒരുപാട് ഒരുപാട് മാറ്റമുണ്ടെന്നാണ് നടി പറയുന്നത്. ആദ്യകാലങ്ങളിൽ സെറ്റിൽ ഒരു സ്വകാര്യതയില്ലാരുന്നു. വസ്ത്രങ്ങൾ മാറ്റാനും ഭക്ഷണം കഴിക്കാനുമൊക്കെ ഒരുപാട് കഷ്ടപ്പെടാറുണ്ടായിരുന്നു. എന്താണ് കഴിക്കുന്നതെന്ന് ആളുകൾക്ക് കാണാമായിരുന്നു. അതുപോലെ തന്നെ ഇപ്പോൾ സ്‌പോട്ട് എഡിറ്റിംഗും മോണിറ്ററുകളും ഉണ്ട്, അതിനാൽ ഒരു മികച്ച ഷോട്ട് അല്ലെങ്കിൽ‌ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് ശരിയായി കാണാൻ സാധിക്കും.

  രജനികാന്തിന്റെ മാത്രമല്ല മമ്മൂട്ടിയ്ക്കൊപ്പവും ബാലതാരമായും നായികയായും മീന അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇത് അധികം ആർക്കും അറിയില്ല. ഇതിനെ കുറിച്ചും മീന അഭിമുഖത്തിൽ പറയുന്നണ്ട്. മമ്മൂക്കയ്ക്കൊപ്പം ബാലതാരമായി അഭിനയിച്ചപ്പോഴുള്ള വീഡിയോ കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു എന്നാണ് മീന പറയുന്നത്. ഇത് അയച്ചും തന്നതും മമ്മൂക്ക ആയിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

  കരിയറിൽ നഷ്ടപ്പെട്ട കഥാപാത്രത്തെ കുറിച്ചും മീന അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഡേറ്റ് പ്രശ്നം കൊണ്ട് പല നല്ല സിനിമകളും നഷ്ടപ്പെട്ടുവെന്നാണ് നടി പറയുന്നത്. മോഹൻലാലും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തിയ ചിത്രമായ ഹരികൃഷ്ണൻസിൽ ആദ്യം നായികയായി വിളിച്ചിരുന്നത് മീനയെ ആയിരുന്നു. എന്നാൽ ഈ സിനിമ ചെയ്യാൻ കഴിയാതിരുന്നത് വേദനയോടെയാണ് താരം ഓർക്കുന്നത്. അതുപോലെ തമിഴിൽ പടയപ്പ തേവർ മഗൻ എന്നീ ചിത്രങ്ങള നഷ്ടപ്പെട്ട സിനിമകളുടെ കൂട്ടത്തിൽ നടി പറയുന്നു.

  Read more about: mammootty mohanlal meena
  English summary
  Why She Hasn't Acted With Mammootty And Mohanlal In Harikrishnans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X