»   » ശ്വേത മേനോന്റെ അശ്ലീല ചിത്രങ്ങള്‍

ശ്വേത മേനോന്റെ അശ്ലീല ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

കാമസൂത്രയില്‍ അഭിനയിച്ച പെണ്ണല്ലേ, ഒന്ന് തൊട്ടാല്‍ എന്താ പ്രശ്‌നം? - പരാതി പിന്‍വലിക്കുന്നതിന് മുന്‍പ് ശ്വേത മേനോന്‍ കേട്ട ഒരു പ്രധാന ആരോപണമാണ് ഇത്. പശുവും ചത്തു മോരിലെ പുളിയും പോയി എന്ന് പറഞ്ഞ കണക്കിനാണ് കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ക്ക് ശ്വേത മേനോന്‍ വിവാദം. എം പി എന്‍ പീതാംബരക്കുറുപ്പിനെതിരെ നല്‍കിയെന്നും നല്‍കുമെന്നും കേട്ട പരാതി ശ്വേത പിന്‍വലിച്ചു. വലിയൊരു ദുരന്തത്തില്‍ നിന്നും കുറുപ്പും കൊല്ലത്തെ കോണ്‍ഗ്രസുകാരും രക്ഷപ്പെടുകയും ചെയ്തു.

പരാതി പിന്‍വലിച്ചതോടെ ചിലപ്പോള്‍ നാളെ ശ്വേത മേനോന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ആയി വരെ പ്രത്യക്ഷപ്പെട്ടാല്‍ അതിശയപ്പെടാനില്ല എന്നാണ് ദോഷൈക ദൃക്കുകള്‍ പറയുന്നത്. പരാതി പിന്‍വലിച്ചതോടെ കുറുപ്പ് തത്വത്തില്‍ തടിയൂരിയെങ്കിലും സംഭവിച്ചതെല്ലാം ചാനലുകളിലൂടെ നാട്ടുകാരെല്ലാം കണ്ടതാണ്. ശ്വേതയ്ക്ക് പരാതിയില്ലാത്തിനാല്‍ അതിലും മറ്റുള്ളവര്‍ വിഷമിക്കേണ്ട കാര്യമില്ല.

എന്നാല്‍ മറ്റൊന്നുണ്ട്, പീതാംബരക്കുറുപ്പിനെതിരെ സംശയത്തിന്റെ വാളോങ്ങിയ ശ്വേതയെ കോണ്‍ഗ്രസുകാര്‍ നേരിട്ട വിധമാണത്. കൊല്ലം ഡി സി സി പ്രസിഡണ്ട് പ്രതാപ വര്‍മയടക്കമുള്ള നേതാക്കള്‍ ശ്വേതയ്‌ക്കെതിരെ എന്ത് ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചവര്‍ എന്ന് വരെ ശ്വേതയെക്കുറിച്ച് ഓണ്‍ലൈന്‍ ലോകത്തും അല്ലാതെയും പാര്‍ട്ടി അണികള്‍ വിളിച്ചു. നടിയായ ശ്വേത എങ്ങിനെയാണ് അവരെ ഇത്രമാത്രം പ്രകോപിപ്പിച്ചത് എന്ന് കാണൂ.

ശ്വേത മേനോന്റെ അശ്ലീല ചിത്രങ്ങള്‍?

വാദം ഇങ്ങനെ, കാമസൂത്രയില്‍ അഭിനയിച്ച പെണ്ണല്ലേ, ഒന്ന് പിടിച്ചാല്‍ എന്താ പ്രശ്‌നം? ഇങ്ങനെയാണ് കാമസൂത്ര ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിലെ ശ്വേതയെ വിമര്‍ശകര്‍ ആക്ഷേപിച്ചത്. 90 കളില്‍ ഇറങ്ങിയ ഈ പരസ്യവും ശ്വേതയും വന്‍ ഹിറ്റുമായിരുന്നു. ഒരു മോഡല്‍ എന്ന നിലയില്‍ ശ്വേത മനോഹരമാക്കിയ ഈ പരസ്യം വിവാദക്കാലത്ത് ശ്വേതയ്ക്ക് തന്നെ പാരയായി.

ശ്വേത മേനോന്റെ അശ്ലീല ചിത്രങ്ങള്‍?

പ്രായം കൂടിയ പെണ്ണുങ്ങളോട് ചെറുപ്പക്കാര്‍ക്ക് ലൈംഗിക വികാരം തോന്നാനിടയാക്കിയ നടിയാണ് ഈ പറയുന്ന ശ്വേതാ മേനോന്‍. ചെറുപ്പക്കാരെ വഴിതെറ്റിച്ച ഇവരാണോ ഒന്ന് തൊട്ടു എന്ന് പറഞ്ഞ് കരയുന്നത് - ഇതായിരുന്നു ശ്വേതയ്‌ക്കെതിരായ മറ്റൊരു ആരോപണം.

ശ്വേത മേനോന്റെ അശ്ലീല ചിത്രങ്ങള്‍?

പത്മരാജന്റെ ക്ലാസിക് ചിത്രമായ രതിനിര്‍വ്വേദത്തിന്റെ റീമേക്കില്‍ അഭിനയിച്ചതിനാണ് ശ്വേതയ്‌ക്കെതിരെ പീഡന അനുഭാവികള്‍ വാളെടുത്തത്. ജയഭാരതിക്കും സീമയ്ക്കും ഷീലയ്ക്കും പോലും ഇങ്ങനെ ഒരു ആരോപണം കേള്‍ക്കേണ്ടി വന്നിട്ടുണ്ടാകില്ല.

ശ്വേത മേനോന്റെ അശ്ലീല ചിത്രങ്ങള്‍?

മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയില്‍ അന്യപുരുഷന്മാരെ ലൈവായി കെട്ടിപ്പിടിക്കുന്നവളല്ലേ ഈ ശ്വേത മേനോന്‍ - മിനി സ്‌ക്രീനിലേക്കും നീളുന്നു സദാചാര വാദികളുടെ ചുഴിഞ്ഞു നോട്ടം.

ശ്വേത മേനോന്റെ അശ്ലീല ചിത്രങ്ങള്‍?

കയം എന്ന സിനിമ ശ്വേത മേനോന്റെ ശരീരം മുതലെടുക്കാന്‍ വേണ്ടിയാണ് എന്ന് ചിത്രം ഇറങ്ങുമ്പോള്‍ തന്നെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തിലെ രംഗങ്ങളും സോഷ്യല്‍ വിവാദക്കാലത്ത് പാറി നടന്നു.

ശ്വേത മേനോന്റെ അശ്ലീല ചിത്രങ്ങള്‍?

മുന്‍പ് എത്രയോ ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സുകാരിയായി ശ്വേത മേനോന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐറ്റം ഡാന്‍സ് കളിക്കുന്ന ഒരു പെണ്ണ് രാഷ്ട്രീയത്തിലെ തല മുതിര്‍ന്ന നേതാവിനെതിരെ പരാതി കൊടുത്തത് പലര്‍ക്കും ഇഷ്ടപ്പെട്ടില്ല.

ശ്വേത മേനോന്റെ അശ്ലീല ചിത്രങ്ങള്‍?

മോഹന്‍ ലാല്‍ ചിത്രമായ റോക്ക് ആന്‍ഡ് റോളിലെ ഈ രൂപം കണ്ടിട്ടാണോ ശ്വേതയെ അശ്ലീല നടി എന്ന് വിമര്‍ശകര്‍ വിളിച്ചത്.

ശ്വേത മേനോന്റെ അശ്ലീല ചിത്രങ്ങള്‍?

പാലേരി മാണിക്യത്തിലെ ശ്വേത മേനോന്റെ ചീരു എന്ന കഥാപാത്രം അല്‍പം വശപ്പിശകുള്ളതാണ്. രതിനിര്‍വ്വേദം പോലെ തന്നെ ഇതും ശ്വേതയെ വിമര്‍ശിക്കാന്‍ കാരണമായി.

ശ്വേത മേനോന്റെ അശ്ലീല ചിത്രങ്ങള്‍?

സ്വന്തം പ്രസവം ലോകത്തിന് മുന്നില്‍ കാണിച്ചവളാണ്. ലോകത്തൊരു സ്ത്രീയും ചെയ്യാന്‍ മടിക്കുന്നതാണ് അത്. ഇതിന് എത്ര കോടി രൂപ കൈപ്പറ്റിയെന്ന് ശ്വേത പറയണം. അതില്‍ എത്ര രൂപ ടാക്‌സ് അടച്ചു എന്ന് ശ്വേത വെളിപ്പെടുത്തണം - കൊല്ലം ഡി സി സി പ്രസിഡണ്ട് പ്രതാപ വര്‍മ തമ്പാന്റെ വാക്കുകള്‍.

ശ്വേത മേനോന്റെ അശ്ലീല ചിത്രങ്ങള്‍?

സോഷ്യല്‍ മീഡിയയിലും സദാചാര വാദികള്‍ വെറുതെയിരുന്നില്ല. വിമര്‍ശിച്ച് മതിയാക്കി കുപ്പയിലിട്ട കളിമണ്ണിലെ പ്രസവവിവാദം കൊല്ലം സംഭവത്തോടെ പൊടി തട്ടിയെടുത്തു പലരും.

ശ്വേത മേനോന്റെ അശ്ലീല ചിത്രങ്ങള്‍?

പ്രസവ രംഗം മാത്രമല്ല, കളിമണ്ണിലെ ശ്വേതയുടെ ഐറ്റം ഡാന്‍സിനും വിമര്‍ശകര്‍ ഏറെയുണ്ട്.

English summary
Why actress Swetha Menon being criticized in Kollam contoversy.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam