For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുറത്താക്കലും വിലക്കുമൊന്നും ലേഡി സൂപ്പര്‍ സ്റ്റാറിനോട് വേണ്ട, മഞ്ജു വാര്യരെ കൈവിടാതെ പ്രേക്ഷകര്‍ !!

  By Nihara
  |

  മലയാള സിനിമയിലെ മുന്‍നിര അഭിനേത്രിമാരില്‍ ഒരാള്‍ കൂടിയായ മഞ്ജു വാര്യരെ മലയാള സിനിമയില്‍ നിന്നും പുറത്താക്കാന്‍ പല വിധത്തിലുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണഅടിരിക്കുന്നത്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നുള്ള തരത്തില്‍ ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ് മഞ്ജു വാര്യര്‍. കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. സിനിമാക്കാര്‍ വിലക്ക് പ്രഖ്യാപിച്ചാലും പ്രേക്ഷക മനസ്സില്‍ നിന്ന് അത്ര പെട്ടെന്നൊന്നും ഈ താരം ഇറങ്ങിപ്പോവില്ല.

  വില്ലന്‍, ആമി, ഒടിയന്‍, മഹാഭാരതം തുടങ്ങിയ ചിത്രങ്ങളാണഅ ഇനി മഞ്ജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. മോഹന്‍ലാലാണ് വില്ലനില്‍ നായകന്‍. ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് ഇരുവരും വേഷമിടുന്നത്. വില്ലന്റെ അവസാന ഘട്ട ഷെഡ്യൂളാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. വനിതാ സംഘടനയുടെ നേതൃത്വവും സംഘടന രൂപീകരിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നതിനാലും താരം പലരുടെയും മനസ്സില്‍ വെറുക്കപ്പെട്ടതായി മാറിക്കഴിഞ്ഞു. ചില ചിത്രങ്ങളില്‍ നിന്ന് താരത്തെ മാറ്റണമെന്ന തരത്തില്‍ നിരവധി ശ്രമങ്ങളാണ് നടന്നത്. പാപ്പരാസികളുടെ കണ്ടെത്തലായി താരത്തിന്റെ രണ്ടാം വിവാഹവും ആഘോഷിക്കപ്പെട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം ഇക്കാര്യം ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് സംഭവം ഗോസിപ്പാണെന്ന് മനസ്സിലായതോടെ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു.

  ചങ്കല്ല, ചങ്കിടിപ്പാണ്, മഞ്ജുവിന്റെ കണ്ണാടിയില്‍ വരെ മോഹന്‍ലാല്‍, ചിത്രങ്ങങ്ങള്‍ കാണൂ, ഇത് പൊളിക്കും

  മഞ്ജു വാര്യരെ മേക്കപ്പില്ലാതെ കണ്ടാല്‍ ഇതുപോലെയാണോ? സുജാതയാവാന്‍ മേക്കപ്പ് വേണ്ടെന്ന് താരം !!

  മഞ്ജു വാര്യരുടേയും ബീനാ പോളിന്റേയും തന്ത്രം പാളുന്നു, വനിതാ സംഘടന ത്രിശങ്കുവില്‍ !

  മുന്നോട്ടുള്ള യാത്ര

  പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട്

  നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. സിനിമാ സംഘടന രൂപീകരിക്കുന്നതിന്റെ പേരില്‍ താരത്തെ സിനിമയില്‍ നിന്നും വിലക്കുന്നതിനായി പല തരത്തിലുള്ള ശ്രമങ്ങളാണഅ നടന്നുകൊണ്ടിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന താരത്തിന് നിരവധി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്.

  വനിതാ സംഘടന

  സംഘടനാ നേതൃനിരയിലേക്ക്

  ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇതാദ്യമായാണ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കായി സംഘടന രൂപീകരിക്കുന്നത്. മഞ്ജു വാര്യര്‍, പാര്‍വതി, റിമ കല്ലിങ്കല്‍, അഞ്ജലി മേനോന്‍ തുടങ്ങിയവരാണ് ഇതിനു പിന്നില്‍ താരത്തിന് പിന്തുണയുമായുള്ളത്. സംഘടന രൂപീകരിക്കുന്നതിനുള്ള പ്രാരംഭ ഘട്ട നടപടികള്‍ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു.

  ലോബി പ്രവര്‍ത്തനം

  സിനിമയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നു

  സിനിമാ മേഖലയില്‍ത്തന്നെ പല തരത്തിലുള്ള ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്ക് അറിയാവുന്ന കാര്യമാണ്. അത്തരത്തില്‍ താരത്തെ സിനിമയില്‍ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് താരത്തിനെ രണ്ട് സിനിമയില്‍ നിന്നും ഒഴിവാക്കിയത്. നിര്‍മ്മാതാവിന്റെ വാക്കു കേട്ടാണ് പ്രമുഖ സംവിധായകനുള്‍പ്പടെ തന്റെ സിനിമയില്‍ നിന്നും മഞ്ജു വാര്യരെ പുറത്താക്കിയത്.

  ദിലീപിന്റെ നീക്കം

  നീക്കങ്ങള്‍ക്ക് പിന്നില്‍ ദിലീപ്

  മുന്‍ഭര്‍ത്താവ് ദിലീപാണ് താരത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന തരത്തിലുള്ള പ്രചരണങ്ങളും സജീവമാണ്. മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയുടെ നേതൃസ്ഥാനത്ത് ദിലീപാണ്. തിയേറ്റര്ഡ പ്രതിസന്ധിയില്‍ നിന്നും സിനിമയെ കൈ പിടിച്ച് ഉയര്‍ത്തിയത് ദിലീപിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട പുതിയ സംഘടനയായിരുന്നു.

  മികച്ച തുടക്കം

  പുതുവര്‍ഷത്തില്‍ മികച്ച തുടക്കം

  പ്രതികൂല സാഹചര്യങ്ങളെ അതികൂലിച്ച് മുന്നേറിക്കൊണഅടിരിക്കുന്ന താരത്തിന് തിരിച്ചു വരവില്‍ ഹൗ ഓള്‍ഡ് ആര്‍ യൂവിന് ശേഷം വലിയ ഹിറ്റുകള്‍ ലഭിക്കേണ്ടത് അനിവാര്യമായിരുന്ന സമയത്താണ് കെയര്‍ ഓഫ് സൈറാബാനു റിലീസ് ചെയ്തത്. ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്.

  ഏഴു ചിത്രങ്ങള്‍

  പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍

  മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന വില്ലന്‍, കമല്‍ സംവിധാനം ചെയ്യുന്ന ആമി, നവാഗതനായ സജീദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍, വി എ ശ്രീകുമാര്‍ മോനോന്റെ ഒടിയന്‍, ബ്രഹമാണ്ഡ ചിത്രം മഹാഭാരതം തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി പുറത്തിറങ്ങാനുള്ളത്.

  ഇക്കാര്യങ്ങള്‍ അനുകൂലമായി

  അനുകൂലമായി നില്‍ക്കുന്ന ഘടകങ്ങള്‍

  മുന്‍നിര അഭിനേത്രിമാരിലൊരാള്‍ കൂടിയായ മഞ്ജു വാര്യര്‍ക്ക് വന്‍സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ആമിയില്‍ ടൈറ്റില്‍ രോളിലെത്തുന്നത് മഞ്ജു വാര്യരാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയും സാറ്റലൈറ്റ് സുരക്ഷിതത്വുമാണ് തിയേറ്റര്‍ വിജയവുമാണ് താരത്തിന് അനുകൂലമായി വര്‍ത്തിക്കുന്ന കാരണങ്ങള്‍.

  കാത്തിരിക്കുന്നു

  മലയാളത്തിന്റെ ആമിയായി മഞ്ജു വാര്യര്‍

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ മാധവിക്കൂട്ടിയായി വേഷമിടു്‌നനത് മഞ്ജു വാര്യരാണ്. ചിത്രത്തിന് വേണ്ടി താരം നടത്തിയ മേക്ക് ഓവറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. പ്രേക്ഷകര്‍ കാത്തിരിപ്പിലാണ് പ്രിയപ്പെട്ട ആമിയായിപ്രിയ താരത്തിന്റെ വരവിനായി.

  കോളനിയിലെ സ്ത്രീ ജീവിതം

  നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍

  നവാഗതനായ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയില്‍ കോളനിയില്‍ ജീവിക്കുന്ന സുജാതയായാണ് താരം എത്തുന്നത്. കന്‍മദത്തിന് ശേഷമുള്ള മികച്ച മറ്റൊരു സ്ത്രീകഥാപാത്രമായി ഈ സിനിമ മാറുമെന്ന് ഉറപ്പിക്കാം. 25 കാരിയായ മകളുടെ അമ്മ വേഷത്തിലാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

  വൈറലാണ്

  ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാവുന്നു

  മുന്‍പിതുവരെ കാണാത്ത രൂപഭാവ ഭേദവുമായാണ് ഉദാഹരണം സുജാതയില്‍ താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ഗീതു മോഹന്‍ദാസ്

  ലൊക്കേഷനില്‍ ഗീതു മോഹന്‍ദാസ്

  ഉദാഹരണം സുജാതയുടെ ലൊക്കേഷനില്‍ മഞ്ജു വാര്യരെ കാണാന്‍ ഗീതു മോഹന്‍ദാസും എത്തിയിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ടും ജോര്‍ജു ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ഫാന്റം പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

   മേക്കപ്പ് വേണ്ട

  മേക്കപ്പില്ലാതെ അഭിനയിക്കുന്നു

  അപൂൂര്‍വ്വമായി മാത്രമേ താരങ്ങള്‍ മേക്കപ്പ് ഒഴിവാക്കി അഭിനയിക്കാന്‍ തയ്യാറാവാറുള്ളൂ. ഈ സിനിമയ്ക്ക് വേണ്ടി മേക്കപ്പ് വേണ്ടെന്ന് മഞ്ജു വാര്യര്‍ തന്നെ സംവിധായകനോട് ആവശ്യപ്പെടുകയായിരുന്നു. തനി നാടന്‍ ലുക്കില്‍ കോളനി സ്ത്രീയായാണ് മഞ്ജു ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

  മോഹന്‍ലാല്‍

  മോഹന്‍ലാല്‍ ആരാധികയായി

  ചങ്കല്ല ചങ്കിടിപ്പാണ് മോഹന്‍ലാല്‍ എന്ന ടാഗ് ലൈനുമായി എത്തുന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കട്ട ഫാനായാണ് താരം പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമ ിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് മീനുക്കുട്ടി ജനിക്കുന്നത്. പേരാവട്ടെ ഏയ് ഓട്ടോയിലെ നായികയുടോതും അതു കൊണ്ടു തന്നെ മീനുക്കുട്ടി മോഹന്‍ലാല്‍ ജീവനായി മാറി. ഇന്ദ്രജിത്താണ് ചിത്രത്തുില്‍ നായകനായി എത്തുന്നത്.

  മോഹന്‍ലാലിനൊപ്പം

  മോഹന്‍ലാലിനോടൊപ്പം മൂന്നു സിനിമകള്‍

  ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലന്‍, ഒടിയന്‍, മഹാഭാരതം തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പമാണഅ മഞ്ജു വാര്യര്‍ വേഷമിടുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമകള്‍ക്കായി കാത്തിരിക്കുന്നത്.

  വ്യാജ പ്രചരണം

  വിവാഹിതയാകുന്നുവെന്ന പ്രചരണവും

  കൈ നിറയെ സിനിമകളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാകുന്നുവെന്നുള്ള തരത്തിലും വാര്‍ത്ത പ്രചരിച്ചിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം ഇക്കാര്യം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പാപ്പരാസികളാണ് ഇത്തരമൊരു റിപ്പോര്‍ട്ടിന് പിന്നിലെന്ന് മനസ്സിലാക്കിയതോടെ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിച്ചു.

  English summary
  Manju Warrieris busy with so many films.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X