twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തുണിയുരിയലും സെക്‌സും മാത്രമല്ല അതുക്കും അപ്പുറത്താണ് യഥാര്‍ത്ഥ നായിക

    സ്ത്രീ വിരുദ്ധതാ വിവാദം അരങ്ങു തകര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു തിരിഞ്ഞു നോട്ടം അത്യാവശ്യമാണ്.

    By Nihara
    |

    മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യുവഅഭിനേത്രി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ചയായത്. പ്രൊഡക്ഷന്‍ ടീമിനൊപ്പം സഞ്ചരിക്കുന്നതിനിടയിലാണ് നടി ആക്രമിക്കപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് പ്രതികരണവുമായി സിനിമാ ലോകം ഒന്നടങ്കം രംഗത്തുവന്നിരുന്നു. നടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കമുള്ളവര്‍ രംഗത്തെത്തി. ദിവസങ്ങള്‍ക്കു ശേഷം സംഭവത്തിലെ പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

    ആക്രമത്തെത്തുടര്‍ന്ന് തളര്‍ന്നു പോയ നടി പൂര്‍വ്വാധികം ശക്തിയോടെ സിനിമയിലേക്ക് തിരിച്ചു വരികയാണ്. പൃഥ്വിരാജ് നരേന്‍ ടീമിന്റെ ആദം സിനിമയിലാണ് നടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നടിയുടെ ധൈര്യത്തെ പ്രകീര്‍ത്തിക്കുന്നതിനോടൊപ്പം തന്നെ വളരെ ശക്തമായൊരു തീരുമാനം കൂടി പൃഥ്വിരാജ് വെളിപ്പെടുത്തി. സ്ത്രീ വിരുദ്ധ പരാമര്‍ശവും ഡയലോഗുകളുമുള്ള സിനിമകളില്‍ അഭിനയിച്ച് കൈയ്യടി നേടാന്‍ ഇനി താനില്ലെന്ന പൃഥ്വിരാജിന്റെ തീരുമാനം പ്രേക്ഷകര്‍ക്ക് നല്‍കിയത് ചില്ലറ ആശ്വാസമല്ല. അങ്ങനെ സിനിമ ചെയ്യാതെ തന്നെ ഹീറോയായി പൃഥ്വിരാജ് മാറി.

    പൃഥ്വിയുടെ നിലപാട്

    പൃഥ്വിരാജ് നിങ്ങളാണ് ഹീറോ

    സിനിമയെക്കാളുപരി തന്റെ നിലപാടിലൂടെ ഹീറോയായി മാറിയ പൃഥ്വിക്ക് ഐക്യദാര്‍ഢ്യവുമായി സിനിമയിലെ തന്നെ പ്രമുഖരെത്തി. പിന്നീടങ്ങോട്ട് പ്രതികരണങ്ങളുടെ പൂരമായിരുന്നു. ഇതിനിടയില്‍ സ്പിരിറ്റിലെ ഗാനശകലത്തിനിടയിലുള്ള സംഭാഷണ ശകലവും വിമര്‍ശിക്കപ്പെട്ടു. ഞാന്‍ കള്ളു നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ നിന്നെ റേപ്പ് ചെയ്‌തേനെ എന്ന് നായക കഥാപാത്രം ഗാനത്തിനിടയില്‍ പറയുന്നതിനെച്ചൊല്ലി ഉടലെടുത്ത വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രഞ്ജിത്ത് രംഗത്തുവന്നു.

    ദീദിയും രഞ്ജിത്തും

    രഞ്ജിത്തിന്റെ പ്രതികരണം

    പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തില്‍ സ്പിരിറ്റിലെ സംഭാഷണം വിമര്‍ശിക്കപ്പെട്ടു കണ്ടപ്പോഴാണ് പ്രതികരണവുമായി രംഗത്തു വന്നത്. ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു. എന്നോട് പൊറുക്കണമെന്ന് അപേക്ഷിക്കുന്നുവെന്ന് ഡയലോഗ് തിരുത്തിയെഴുതുന്നുവെന്ന് പരസ്യമായി പറഞ്ഞ് സംവിധായകന്‍ തന്നെ വിവാദത്തിന് തിരി കൊളുത്തി.

    വിജയിച്ച ചിത്രങ്ങള്‍

    ശക്തമായ ചില സ്ത്രീ കഥാപാത്രങ്ങള്‍

    പരസ്യത്തിലായാലും സിനിമയിലായാലും എന്നും വിപണി ചൂഷണം ചെയ്യുന്നത് സ്ത്രീകളെയാണെന്ന ആക്ഷേപം വര്‍ഷങ്ങളായി നില നില്‍ക്കുന്നതിനിടയില്‍ സ്ത്രീ വിരുദ്ധതയും ചര്‍ച്ചയാവുന്നു. മലയാള സിനിമ ആരംഭിച്ചതു മുതല്‍ ഈ പറയുന്ന സ്ത്രീ വിരുദ്ധതയും ആരംഭിച്ചിട്ടുണ്ട്. വിവാദങ്ങള്‍ അതിന്റേതായ വഴിയിലേക്ക് നീങ്ങട്ടെ. സ്ത്രീകള്‍ പ്രധാന വേഷത്തിലെത്തി കലാപരമായും സാമ്പത്തികമായും വിജയിച്ച സിനിമകളെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.

    തുലാഭാരം

    ശാരദയുടെ ശക്തസാന്നിധ്യമായി തുലാഭാരം

    തോപ്പില്‍ഭാസിയുടെ രചനയില്‍ എ വിന്‍സെന്റ് സംവിധാനം ചെയ്ത തുലാഭാരം 1968 ലാണ് പുറത്തിറങ്ങിയത്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന തരത്തിലാണ് ശാരദയുടെ രംഗപ്രവേശം. ശക്തവും വ്യത്യസ്തവുമായ പ്രമേയെ തന്നെയാണ് ചിത്രത്തെ ശ്രദ്ധേയമാക്കിയത്. പട്ടിണിയില്‍ നിന്നും കരകേറുന്നതിനായി യാതൊരുവിധ മാര്‍ഗവുമില്ലാതെ ഉഴറുന്നതിനിടയില്‍ സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അമ്മയായി ശാരദ തകര്‍ത്തഭിനയിച്ചു.

    അവളുടെ രാവുകള്‍

    അവളുടെ രാവുകളുമായി സീമ

    മലയാള സിനിമയിലെ തന്നെ മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ് അവളുടെ രാവുകളില്‍ സീമ അവതരിപ്പിച്ചത്. സീമയുടെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി അവളുടെ രാവുകള്‍ മാറുകയും ചെയ്തു.

    രതിനിര്‍വേദം

    മലയാളികളുടെ രതിച്ചേച്ചി

    1978 ലാണ് രതിനിര്‍വേദം റിലീസ് ചെയ്തത്. പത്മരാജന്റെ രചനയില്‍ ഭരതനാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളുടെ വികാര വിചാരങ്ങള്‍ അതേ പടി പകര്‍ത്തിയ ചിത്രത്തില്‍ രതിച്ചേച്ചിയായി വേഷമിട്ടത് ജയഭാരതിയാണ്. 2011 ല്‍ ടികെ രാജീവ് കുമാര്‍ ശ്വേത മേനോനെ നായികയാക്കി ചിത്രം വീണ്ടും ഒരുക്കി.

    പഞ്ചാഗ്നി

    പഞ്ചാഗ്നിയിലെ ഗീത

    എംടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയിലെ ഗീതയുടെ കഥാപാത്രം ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായി എന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. അതുവരെയുള്ള നായികാ സങ്കല്‍പ്പങ്ങളെ തന്നെ മാറ്റി മറിച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    അമല, ശ്രീവിദ്യ

    സൂര്യപുത്രിയും ശ്രീവിദ്യയും

    1991 ല്‍ പുറത്തിറങ്ങിയ എന്റെ സൂര്യപുത്രിക്ക് മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നായി വിലയിരുത്താവുന്നതാണ്. സംഗീതഞ്ജയായ ശ്രീവിദ്യയും കോളേജ് കുമാരിയായ അമലയും തന്നെയാണ് ചിത്രത്തിന്റെ ജീവനാഡി. അച്ഛനെത്തേടി പോകുന്ന നായികമാര്‍ അരങ്ങു വാണിരുന്ന സമയത്താണ് അമ്മയെത്തേടി പോകുന്ന മകളുടെ കഥയുമായി ഫാസില്‍ എത്തിയത്.

    മഞ്ജു വാര്യര്‍

    കണ്ണെഴുതി പൊട്ടു തൊട്ട മഞ്ജു

    തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയവരോടുള്ള അടങ്ങാത്ത പകയുമായി അവരുടെ നാശം കാണാനായി ജീവിക്കുന്ന നായിക കഥാപാത്രമായി മഞ്ജു വാര്യര്‍ അഭിനയിച്ച ചിത്രമാണ് കണ്ണെഴുതി പൊട്ടും തൊട്ട്. ടികെ രാജീവ് കുമാര്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 1999 ലാണ് തിയേറ്ററുകളിലേക്കെത്തിയത്.

    റിമ കല്ലിങ്കല്‍

    22 ഫീമെയിലിലെ ടെസ്സ

    തന്നെ നശിപ്പിച്ചവന് ഒന്നൊന്നരപ്പണി കൊടുക്കുന്ന നായികയായി റിമ കല്ലിങ്കല്‍ തകര്‍ത്തഭിനയിച്ച ചിത്രമാണ് 22 ഫീമെയില്‍ കോട്ടയം. ആഷിക് അബു സംവിധാനം ചെയ്ത ചിത്രം 2012 ലാണ് റിലീസ് ചെയ്തത്. അന്നുവരെ കണ്ട നായിക സങ്കല്‍പ്പങ്ങളെ കവച്ചു വെക്കുന്ന നായികയും കഥയുമായിരുന്നു ചിത്രത്തിന്റേത്.

    English summary
    Women centric films in Malayalam that were commercially successful.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X