For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അലീനയുടെ തള്ളും നിഷ സാരംഗിന്‍റെ കരച്ചിലും ടെലിവിഷനിലെ വാര്‍ത്താ താരങ്ങള്‍ ആരൊക്കെയാണ്? കാണൂ!

  |

  മനോഹരമായൊരു വര്‍ഷം കൂടി പോയ്മറയുകയാണ്. നഷ്ടങ്ങളും നേട്ടങ്ങളും വിവാദങ്ങളും മീ ടൂവുമൊക്കെ അരങ്ങുതകര്‍ത്ത വര്‍ഷമായിരുന്നു കടന്നുപോയത്. സിനിമയ്ക്ക് പിന്നിലെ പല മോശം പ്രവണതകളെക്കുറിച്ചുമുള്ള കാര്യങ്ങളെല്ലാം പുറത്തുവന്നത് മീ ടൂവിലൂടെയായിരുന്നു. ഹോളിവുഡും ബോളിവുഡും മാത്രമല്ല മലയാള സിനിമയിലും ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ നടന്നിരുന്നു. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ രംഗത്തും ഇത്തരത്തിലുള്ള വിവാദങ്ങളും വിമര്‍ശനങ്ങളും അരങ്ങുതകര്‍ത്തിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ നിഷ സാരംഗായിരുന്നു തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. ആരാധകരെല്ലാം താരത്തിനൊപ്പമായിരുന്നു.

  വൈറലായി മോഹന്‍ലാലിന്‍റെ ചോദ്യം! പരുങ്ങലോടെ നികേഷ് കുമാര്‍ ഉത്തരം നല്‍കി! ന്യൂസ് നൈറ്റില്‍ സംഭവിച്ചത്

  മമ്മൂട്ടിക്കൊപ്പമുള്ള അന്നത്തെ യാത്രയില്‍ കാലനെ മുന്നില്‍ക്കണ്ടുവെന്ന് സംവിധായകന്‍! കാണൂ!

  ഉപ്പും മുളകും സംവിധായകനെക്കുറിച്ചുള്ള വിവാദത്തിന് പുറമെ മറ്റ് പല കാര്യങ്ങളും ടെലിവിഷനില്‍ അരങ്ങേറിയിരുന്നു. പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ പലരുമാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. പലരുടെയും ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു അരങ്ങേറിയത്. വിവാദങ്ങളും വിമര്‍ശനവുമൊക്കെ അരങ്ങേറിയപ്പോഴും ആരാധകര്‍ ശക്തമായ പിന്തുണയാണ് താരങ്ങള്‍ക്ക് നല്‍കിയത്. 2018 ലെ ടെലിവിഷനിലെ വാര്‍ത്താതാരങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ. കടപ്പാട് ടൈംസ് ഒാഫ് ഇന്ത്യ.

  മമ്മൂട്ടിക്കും നിവിനും ടൊവിനോയ്ക്കും മുന്നില്‍ കീഴടങ്ങിയതല്ല! പൃഥ്വിയുടെ പ്രതീക്ഷ 2019ലാണ് കാണൂ!

  ഒടിയന്‍ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ നേരില്‍ക്കണ്ട് ഫാന്‍സ്! ഇതിലും വലിയ പണി ഇനി കിട്ടാനില്ല!

   ഉപ്പും മുളകും നായിക നിഷ സാരംഗ്

  ഉപ്പും മുളകും നായിക നിഷ സാരംഗ്

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ഉണ്ണിക്കൃഷ്ണനായിരുന്നു നേരത്തെ ഈ പരമ്പര സംവിധാനം ചെയ്തിരുന്നത്. അടുക്കളയിലെ അവിഭാജ്യ ഘടകമായ ഉപ്പും മുളകും ടെലിവിഷനിലെയും മുഖ്യ പരിപാടികളിലൊന്നായി മാറിയിരുന്നു. തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു പരിപാടിക്ക് ലഭിച്ചത്. സ്വഭാവികത കലര്‍ന്ന അഭിനയവും പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള ഒഴുക്കുമൊക്കെയായിരുന്നു പരിപാടിയുടെ പ്രധാന സവിശേഷത. വിജയകരമായി മുന്നേറുന്നതിനിടയിലാണ് സംവിധായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നിഷ സാരംഗ് ഞെട്ടിച്ചത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. സംവിധായകനെ മാറ്റാതെ താന്‍ പരമ്പരയിലേക്കില്ലെന്നും താരം വ്യക്തമാക്കിയതോടെ ആരാധകരും താരത്തിനൊപ്പമായിരുന്നു. ഒടുവില്‍ സംവിധായകനെ മാറ്റിയാണ് ചാനല്‍ അധികൃതര്‍ പ്രശ്‌നം പരിഹരിച്ചത്.

  പരസ്പരം ഫെയിം ഗായത്രി അരുണ്‍

  പരസ്പരം ഫെയിം ഗായത്രി അരുണ്‍

  പരസ്പരമെന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമായി മാറിയ അഭിനേത്രിയാണ് ഗായത്രി അരുണ്‍. ദീപ്തി ഐപിഎസിനെപ്പോലെ തന്നെ ജീവിതത്തിലും താന്‍ ബോള്‍ഡാണെന്ന് താരം തെളിയിച്ച വര്‍ഷം കൂടിയായിരുന്നു 2018. അശ്ലീല സന്ദേശം അയച്ച ഞരമ്പ് രോഗിക്ക് ചുട്ട മരുപടി നല്‍കിയാണ് ഗായത്രി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 2 ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരാമോയെന്നായിരുന്നു ഗായത്രിയോട് ചോദിച്ചത്. എല്ലാ ദിവസവും വേണമെങ്കില്‍ ഒരു മണിക്കൂറിന് 2 ലക്ഷം വെച്ച് തരാമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചതിന് പിന്നാലെയായാണ് തന്റെ പ്രാര്‍ത്ഥനയില്‍ അയാളുടെ അമ്മയേയും പെങ്ങളേയും ഉള്‍പ്പെടുത്തുമെന്നും ഗായത്രി കുറിച്ചത്. നിറഞ്ഞ കൈയ്യടിയും ശക്തമായ പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്.

  ആത്മസഖി ഫെയിം അവന്തിക

  ആത്മസഖി ഫെയിം അവന്തിക

  മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയായ ആത്മസഖിയിലെ ഡോക്ടര്‍ നന്ദിതയെ അവതരിപ്പിച്ചിരുന്നത് അവന്തികയായിരുന്നു. ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്കെത്തിയ താരത്തിന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. റെയ്ജനുമായുള്ള കെമിസ്ട്രിയും താരത്തിന്റെ അഭിനയവുമൊക്കെ ആരാധകര്‍ക്ക് ഏറെയിഷ്ടമായിരുന്നു. പരമ്പര മുന്നേറുന്നതിനിടയിലാണ് പെട്ടെന്നൊരു സുപ്രഭാതത്തില്‍ അവന്തികയും അപ്രത്യക്ഷയായത്. പരമ്പരയില്‍ നിന്നും താരത്തെ മാറ്റിയതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍. ഗര്‍ഭിണിയാണെന്നും ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും അതിനാലാണ് പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയതെന്നും വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയപ്പോഴാണ് ആരാധകര്‍ക്ക് ആശ്വാസമായത്. അടുത്തിടെ തനിക്ക് ആണ്‍കുഞ്ഞ് ലഭിച്ച സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു.

  അവതാരകയും അഭിനേത്രിയുമായ അലീന പടിക്കല്‍

  അവതാരകയും അഭിനേത്രിയുമായ അലീന പടിക്കല്‍

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് അലീന പടിക്കല്‍. അവതരണം മാത്രമല്ല അഭിനയത്തിലും താന്‍ മിടുക്കിയാണെന്ന് താരം തെളിയിച്ചിരുന്നു. ഭാര്യയെന്ന പരമ്പരയില്‍ വില്ലത്തിയായാ നയനായായാണ് താരമെത്തിയത്. സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരുന്നു ഈ അഭിനേത്രി. അലീന നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ടായിരുന്നു ട്രോള്‍പ്പെരുമഴ. താന്‍ പറഞ്ഞതൊന്നും തള്ളായിരുന്നില്ലെന്നും സോഷ്യല്‍ മീഡിയയിലെ ട്രോളുകളെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും താനും അതാസ്വദിച്ചിരുന്നുവെന്നുമായിരുന്നു താരം പറഞ്ഞത്.

   ബിഗ് ബോസ് പ്രണയജോഡികളായ ശ്രിനിഷും പേളിയും

  ബിഗ് ബോസ് പ്രണയജോഡികളായ ശ്രിനിഷും പേളിയും

  മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന് മലയാള പതിപ്പൊരുങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. മിനിസ്‌ക്രീനിലെ പ്രണയനായകനായ ശ്രിനിഷ് അരവിന്ദും അവതാരകയും അഭിനേത്രിയുമായ പേളി മാണിയും തമ്മിലുള്ള പ്രണയത്തിന് തുടക്കം കുറിച്ചത് ബിഗ് ബോസിലൂടെയായിരുന്നു. ഗ്രാന്റ് ഫിനാലെ വരെയെത്തിയ താരങ്ങള്‍ക്ക് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. പേളിഷ് പ്രണയം തേപ്പിലവസാനിക്കുമെന്നായിരുന്നു വിമര്‍ശകരുടെ വിലയിരുത്തല്‍. എന്നാല്‍ വിവാഹ ഒരുക്കത്തിലാണ് ഇരുവരും.

  ബിഗ് ബോസ് വിന്നറായ സാബുമോന്‍

  ബിഗ് ബോസ് വിന്നറായ സാബുമോന്‍

  തരികിട സാബുവെന്നറിയപ്പെട്ടിരുന്ന സാബുമോന്‍ അബ്ദുസമദിന്റെ ജീവിതം തന്നെ മാറ്റി മറിച്ച പരിപാടിയായിരുന്നു ബിഗ് ബോസ് മലയാളം. തുടക്കത്തില്‍ പലരും അദ്ദേഹത്തില്‍ നിന്നും അകന്നിരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകളിലൂടെയുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സാബുവിനോട് സംസാരിക്കാന്‍ വരെ പലരും മടിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസ് മുന്നേറുന്നതിനോടൊപ്പം അദ്ദേഹത്തെ അടുത്തറിയാന്‍ അവസരം ലഭിച്ചതോടെ പലരുടെയും നിലപാടുകള്‍ മാറുകയായിരുന്നു. എല്ലാവരും അദ്ദേഹത്തിനോട് സംസാരിക്കാനും അടുത്തിടപഴകാനും തുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.

  English summary
  Top newsmakers of Television in 2018
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X