twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍

    By Aswathi
    |

    ലോകത്തിലെ ഏത് കോണിലിരുന്നാലും ഇന്ത്യയിലെ സെലിബ്രേറ്റികള്‍ ഒരു ദിവസം കോടികള്‍ സമ്പാദിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതിന് സിനിമയെന്നോ കായികമെന്നോ ഉള്ള വ്യത്യാസമില്ല. ബ്രാന്റഡ് കമ്പനികളുടെ മുതലാണോ, അവര്‍ക്ക് ഒരു ദിവസത്തെ ജോലിയ്ക്ക് കോടികള്‍ പ്രതിഫലം വന്നിരിയ്ക്കും.

    പരസ്യ ചിത്രങ്ങളാണ് ഇവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും എന്നാണ് കണക്കുകള്‍. അതിലും ബോളിവുഡിലെ ഖാന്‍ മാരാണ് മുന്നില്‍. കായിക ലോകത്തെ പ്രനിധീകരിച്ച് ധോണിയും കോലിയുമുണ്ട്. ആരൊക്കെയാണെന്ന് നോക്കാം...

    ആമീര്‍ ഖാന്‍

    ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍

    ഇന്ത്യന്‍ സിനിമയിലെ പെര്‍ഫക്ട് ഖാനാണ് ഈ പട്ടികയില്‍ മുന്‍ നിരയില്‍. ഒരു ദിവസം ജോലി ചെയ്താല്‍ ആമീറിന് വരുന്നത് അഞ്ച് കോടി രൂപയാണത്രെ.

    സല്‍മാന്‍ ഖാന്‍

    ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍

    രണ്ടാം സ്ഥാനത്തിരിയ്ക്കുന്നത് മസില്‍ മാന്‍ സല്‍മാന്‍ ഖാനാണ്. മൂന്നരക്കോടി മുതല്‍ അഞ്ച് കോടിവരെയാണത്രെ സല്‍മാന്റെ ഒരു ദിവസത്തെ വരുമാനം.

    ഷാരൂഖ് ഖാന്‍

    ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍

    ഈ നിരയില്‍ ആദ്യം ഷാരൂഖായിരുന്നു. പക്ഷെ ഇപ്പോള്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. മൂന്നരക്കോടി മുതല്‍ നാല് കോടിവരെയാണ് ഷാരൂഖ് ഒരു ദിവസം സമ്പാദിയ്ക്കുന്നത്.

    ധോണി

    ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍

    ഇന്ത്യന്‍ ക്യാപ്റ്റന്റെ സമ്പാദ്യവും മോശമൊന്നുമല്ല. സ്‌പോട്‌സ് താരങ്ങളില്‍ മുന്നിലും ക്യാപ്റ്റന്‍ തന്നെയാണ്. മൂന്ന് കോടി മുതല്‍ നാല് കോടി വരെയാണ് ധോണിയുടെ ഒരു ദിവസത്തെ സമ്പാദ്യം

    രണ്‍ബീര്‍ കപൂര്‍

    ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍

    രണ്‍ബീര്‍ കപൂറും പിന്നോട്ടൊന്നുമല്ല. ഒരു ദിവസം മൂന്ന് കോടിയോളം രണ്‍ബീറും സമ്പാദിയ്ക്കുന്നണ്ട്

    കോലി

    ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍

    ധോണി കഴിഞ്ഞാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം കോലിക്കാണല്ലോ. അതങ്ങനെ തന്നെയാവട്ടെ. 1.75 കോടിയാണ് കോലിയുടെ ഒരു ദിവസത്തെ സമ്പാദ്യം

    ദീപിക പദുക്കോണ്‍

    ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍

    നായികമാരില്‍ മുന്‍നിരയില്‍ ദീപിക പദുക്കോണാണ്. രണ്ട് കോടിയാണ് ദീപികയുടെ ഒരു ദിവസത്തെ സമ്പാദ്യം

    കത്രീന കൈഫ്

    ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍

    ദീപികയ്ക്ക് പിന്നാലെ കത്രീനയുമുണ്ട്. 1.25 കോടി മുതല്‍ 1.75 കോടി വരെ ഒരു ദിവസം കത്രീന സമ്പാദിയ്ക്കും

    English summary
    According to a recent ET report, celebrities are making anywhere between 1 to 5 crores just for a day's work. As always, Bollywood and the Khans lead the way in terms of endorsements followed by cricketers.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X