twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐശ്വര്യ മുതല്‍ അനു വരെ! മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നായികമാര്‍ ഇവരൊക്കെയാണ്! കാണൂ

    By Midhun
    |

    കഴിവുളള യുവതാരങ്ങള്‍ കൂടുതലായി കടന്നുവരുന്ന ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ ലോകം. നിരവധി താരങ്ങളാണ് ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്തേക്ക് എത്തിയിരുന്നത്. ഒട്ടനവധി അതുല്ല്യ നടന്‍മാര്‍ അരങ്ങുവാണ മലയാള സിനിമയില്‍ നായികാ നടിമാരും തിളങ്ങിയിരുന്നു. നായകന്റെ നിഴലിലൊതുങ്ങാതെയുളള കഥാപാത്രങ്ങള്‍ ചെയ്താണ് കൂടുതല്‍ നടിമാരും ശ്രദ്ധിക്കപ്പെട്ടിരുന്നത്.

    തിയ്യേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി സുരാജിന്റെ ആഭാസം! ഓഡിയന്‍സ് റിവ്യൂ വായിക്കാംതിയ്യേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി സുരാജിന്റെ ആഭാസം! ഓഡിയന്‍സ് റിവ്യൂ വായിക്കാം

    അടുത്തിടെ നിരവധി പുതിയ നായികാ നടിമാരാണ് മലയാള സിനിമയിലേക്ക് എത്തിയിരുന്നത്. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഇവരെല്ലാം തന്നെ മലയാള സിനിമാ രംഗത്തേക്കുളള തങ്ങളുടെ വരവറിയിച്ചിരുന്നു. പഴയ നായികമാരുടെ അഭിനയം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഇവരില്‍ ചിലര്‍ കടന്നുവന്നിരുന്നത്. മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന അഞ്ച് നായികാ നടിമാരെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്ന് വായിക്കൂ....

    ഐശ്വര്യ ലക്ഷ്മി

    ഐശ്വര്യ ലക്ഷ്മി

    മലയാളത്തിലെ യുവനായികാ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍പോളിയെ നായകനാക്കി അല്‍ത്താഫ് സലീം സംവിധാനം ചെയത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ സിനിമയിലെത്തിയിരുന്നത്. ഒരു കുടുംബ സിനിമയായി ഒരുക്കിയ ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായിക വേഷത്തിലായിരുന്നു നടി എത്തിയിരുന്നത്. ടൊവിനോ തോമസിനൊപ്പമുളള മായാനദി എന്ന ചിത്രമായിരുന്നു ഐശ്വര്യയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. ഒരു പ്രണയ കഥ പറഞ്ഞ ചിത്രത്തില്‍ അപര്‍ണ എന്ന കഥാപാത്രമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു ഐശ്വര്യ നടത്തിയിരുന്നത്. ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ച മാത്തനെയും ഐശ്വര്യ ചെയ്ത അപ്പുവിനെയും സിനിമാ പ്രേമികള്‍ നെഞ്ചിലേറ്റിയിരുന്നു.

    രജിഷ വിജയന്‍

    രജിഷ വിജയന്‍

    ആസിഫ് അലിയെ നായകനാക്കി ബിജു മേനോന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു രജിഷ സിനിമയിലെത്തിയിരുന്നത്. ബിജു മേനോനും ഒരു പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ആസിഫലിയുടെ കാമുകിയായിട്ടായിരുന്നു രജിഷ അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ എലിസബത്ത് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിച്ചിരുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനം നടത്താന്‍ രജിഷയ്ക്ക് സാധിച്ചിരുന്നു. അനുരാഗ കരിക്കിന്‍ വെളളത്തിലെ പ്രകടനത്തിനാണ് രജിഷയ്ക്ക് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നത്. ഈ ചിത്രത്തിനു ശേഷം ദിലീപിന്റെ നായികയായി ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന സിനിമയിലായിരുന്നു രജിഷ അഭിനയിച്ചിരുന്നത്. കൂടാതെ വിനീത് ശ്രിവാസനൊപ്പമുളള ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിലും രജിഷ അഭിനയിച്ചിരുന്നു. മലയാളത്തിലെ യുവനടിമാരില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് രജിഷ വിജയന്‍

    നിമിഷ സജയന്‍

    നിമിഷ സജയന്‍

    ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് നിമിഷ സജയന്‍. ഫഹദും സുരാജും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു നിമിഷ നടത്തിയിരുന്നത്. ചിത്രത്തില്‍ സുരാജിന്റെ ഭാര്യയായിട്ടായിരുന്നു നിമിഷ എത്തിയിരുന്നത്. മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലെ നിമിഷയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. ഷെയ്ന്‍ നിഗത്തിന്റെ നായികയായി ഈട എന്ന ചിത്രത്തിലായിരുന്നു നിമിഷ രണ്ടാമതായി അഭിനയിച്ചിരുന്നത്. ചിത്രത്തിനു മികച്ച പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. ടൊവിനോയുടെ കുപ്രസിദ്ധ പയ്യന്‍, ചാക്കോച്ചനൊപ്പമുളള പുതിയ ചിത്രം എന്നിവയാണ് നിമിഷയുടെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍

    അനു സിത്താര

    അനു സിത്താര

    സുരേഷ് അച്ചുസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് അനു സിത്താര. ചാക്കോച്ചന്‍ നായകനായ രാമന്റെ ഏദന്‍ത്തോട്ടം എന്ന ചിത്രത്തിലെ വേഷമാണ് അനുവിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചിത്രത്തില്‍ മാലിനി എന്നൊരു കഥാപാത്രമായിട്ടായിരുന്നു നടി എത്തിയിരുന്നത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ ജയസൂര്യയുടെ ക്യാപ്റ്റന്‍ എന്ന ചിത്രത്തിലെ വേഷവും താരത്തിന്റെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിത കഥ പറഞ്ഞ ചിത്രത്തില്‍ അനിതാ സത്യന്‍ എന്ന കഥാപാത്രത്തെയായിരുന്നു അനു അവതരിപ്പിച്ചിരുന്നത്. നിരവധി ചിത്രങ്ങളാണ് അനുവിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

    ശാന്തി ബാലചന്ദ്രന്‍

    ശാന്തി ബാലചന്ദ്രന്‍

    ടൊവിനോ തോമസിനെ നായകനാക്കി ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു തരംഗം. ഒരു പരീക്ഷണ ചിത്രമായി ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തിയിരുന്നത് ശാന്തി ബാലചന്ദ്രന്‍ ആയിരുന്നു.ടൊവിനോയുടെ നായികയായ മാലു എന്ന കഥാപാത്രമായിട്ടാണ് ശാന്തി എത്തിയിരുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശാന്തിക്ക് സാധിച്ചിരുന്നു. തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് സിനിമാ താരമായി മാറിയ നടിയായിരുന്നു ശാന്തി. നവാഗതനായ പ്രേം ശങ്കര്‍ സംവിധാനം ചെയ്ത രണ്ടുപേര്‍ എന്ന ചിത്രത്തിലായിരുന്നു ശാന്തി രണ്ടാമതായി അഭിനയിച്ചിരുന്നത്. 'രണ്ടു പേര്‍' എന്ന ചിത്രത്തിലും ശാന്തിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ യുവനായികമാരില്‍ ശ്രദ്ധേയയായ താരം കൂടിയാണ് ശാന്തി ബാലചന്ദ്രന്‍

    സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കൊടുക്കാത്തതില്‍ തെറി പറഞ്ഞയാളാണ് മറ്റുളളവരെ വിമര്‍ശിക്കുന്നത്: ഡോ.ബിജുസ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കൊടുക്കാത്തതില്‍ തെറി പറഞ്ഞയാളാണ് മറ്റുളളവരെ വിമര്‍ശിക്കുന്നത്: ഡോ.ബിജു

    ചാനല്‍ അവാര്‍ഡ് ആയിരുന്നെങ്കില്‍ ഇളിച്ചുകൊണ്ട് വാങ്ങില്ലായിരുന്നോ! വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്‌ചാനല്‍ അവാര്‍ഡ് ആയിരുന്നെങ്കില്‍ ഇളിച്ചുകൊണ്ട് വാങ്ങില്ലായിരുന്നോ! വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്‌

    English summary
    young sensation actresses in mollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X