For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എലീനയുടെ ആദ്യ ക്രഷിനെ കണ്ടെത്തി യുവകൃഷ്ണ! ഞെട്ടിത്തരിച്ച് താരം! ഇതെങ്ങനെ സാധിച്ചു?

  |

  അവതാരകയും അഭിനേത്രിയുമായ എലീന പടിക്കലിനെ അറിയാത്തവര്‍ വിരളമാണ്. വേറിട്ട അവതരണ ശൈലിയുമായെത്തിയ എലീന മികച്ചൊരു അഭിനേത്രി കൂടിയാണ് താനെന്ന് ഇതിനകം തന്നെ തെളിയിച്ചിരുന്നു. ഭാര്യയെന്ന പരമ്പരയില്‍ നയനയെന്ന വില്ലത്തിയായാണ് താരമെത്തിയത്. നെഗറ്റീവ് കഥാപാത്രങ്ങളോടാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്നും താരം പറഞ്ഞിരുന്നു. വിവിധ ചാനലുകളിലായി പരിപാടി ചെയ്തുവരുന്ന താരം ഇപ്പോള്‍ ബിഗ് ബോസിലേക്ക് എത്തിയിരിക്കുകയാണ്. രണ്ടാമതായാണ് എലീനയെ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയത്. അച്ഛനേയും അമ്മയേയും ഒരുപാട് മിസ്സ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു താരമെത്തിയത്.

  അമ്മയുടെ ചിറകിന് കീഴിലായി ജീവിക്കുന്നയാളാണ് താന്‍. ഒറ്റയ്ക്കുള്ള ജീവിതത്തില്‍ എങ്ങനെയായിരിക്കുമെന്നറിയാന്‍ അമ്മയ്ക്കും ആകാംക്ഷയുണ്ടാവുമെന്നും താരം പറഞ്ഞിരുന്നു. അതീവ സന്തോഷത്തോടെയാണ് താരം ബിഗ് ഹൗസിലേക്ക് കയറിയത്. ആദ്യദിവസം തന്നെ താരത്തെ ബിഗ് ബോസ് വിളിപ്പിച്ചിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകളും രസകരമായ ടാസ്‌ക്കുകളുമൊക്കെയാണ് മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നത്. തങ്ങളുടെ ജീവിതാനുഭവത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് പല താരങ്ങളും ഞെട്ടിച്ചിരുന്നു. നിര്‍ണ്ണായകമായ പല തുറന്നുപറച്ചിലുകള്‍ക്കും ബിഗ് ബോസ് വേദിയായിരുന്നു. പ്രണയപരാജയത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമൊക്കെയുള്ള തുറന്നുപറച്ചിലുകള്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിമുഖത്തിനായെത്തിയ എലീനയുടെ മനസ്സിലെ ക്രഷിനെ കണ്ടുപിടിച്ച് ഞെട്ടിച്ചിരുന്നു നടനായ യുവ കൃഷ്ണ.

  എലീന ബിഗ് ബോസില്‍

  എലീന ബിഗ് ബോസില്‍

  കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെയായിരുന്നു ബിഗ് ബോസ് സീസണ്‍ 2 തുടങ്ങിയത്. ആരൊക്കെയായിരിക്കും ഇത്തവണ മത്സരിക്കാനെത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു എല്ലാവരും ചോദിച്ചത്. മിനിസ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നവരും സോഷ്യല്‍ മീഡിയയിലെ താരങ്ങളും ടിക് ടോക് താരങ്ങളുമൊക്കെയാണ് ഇത്തവണ മത്സരിക്കാനെത്തിയിട്ടുള്ളത്. ഇവരുടെ ഒപ്പം മത്സരിക്കാനായി എലീന പടിക്കലും എത്തിയിട്ടുണ്ട്. വിവിധ ചാനലുകളിലായി അഭിമുഖ പരിപാടികള്‍ ചെയ്തുവരുന്നതിനിടയിലായിരുന്നു എലീന ബിഗ് ബോസിലേക്ക് എത്തിയത്.

  ക്രഷിനെ കണ്ടുപിടിച്ച് യുവകൃഷ്ണ

  ക്രഷിനെ കണ്ടുപിടിച്ച് യുവകൃഷ്ണ

  മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നായകനെ അവതരിപ്പിക്കുന്നത് യുവകൃഷ്ണയാണ്. മോഡലിംഗില്‍ സജീവമായ യുവ ഇപ്പോള്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മനുവാണ്. മനുവെന്ന ഹീറോയായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. യുവകൃഷ്ണയായിരുന്നു എലീനയോട് ആദ്യ ക്രഷിനെക്കുറിച്ച് ചോദിച്ചത്. മാജിക് മാത്രമല്ല മൈന്റ് റീഡിങ്ങും തനിക്ക് പറ്റുമെന്നും മെന്റലിസ്റ്റായി പലരും തന്നെ വിശേഷിപ്പിക്കാറുണ്ടെന്നും യുവകൃഷ്മ പറഞ്ഞിരുന്നു.

   എലീനയ്ക്ക് ഞെട്ടല്‍

  എലീനയ്ക്ക് ഞെട്ടല്‍

  മൂന്ന് പേരുടെ പേരെഴുതിയതിന് ശേഷമായിരുന്നു യുവകൃഷ്ണ ക്രഷിനെ കണ്ടുപിടിച്ചത്. മൂന്ന് കാര്‍ഡുകള്‍ മാറ്റി വെക്കാനും അവയില്‍ നിന്ന് ഒന്നിനെ മാറ്റുകയും ചെയ്തതിന് ശേഷം ഓരോ കാര്‍ഡിന് അടുത്തേക്കും എലീനയുടെ കൈവെക്കുകയും ചെയ്തിരുന്നു. കാര്‍ഡിനടുത്തേക്ക് കൈ എത്തിയപ്പോള്‍ എലീനയുടെ മനസ്സിലൂടെ കടന്നുപോയ കാര്യങ്ങള്‍ മനസ്സിലാക്കാനായെന്ന് പറഞ്ഞായിരുന്നു യുവ ക്രഷിന്‍രെ പേര് പറഞ്ഞത്. അത് തന്നയെല്ലേ എന്ന് ചോദിച്ചപ്പോള്‍ എലീന ഞെട്ടുകയായിരുന്നു. ഇനി വീട്ടിലൊക്കെ കയറ്റുമോയെന്നറിയില്ലെന്നും ഈ ഭാഗം സംപ്രേഷണം ചെയ്യല്ലേയെന്നുമൊക്കെ താരം പറയുന്നുണ്ടായിരുന്നു.

  രേഖ രതീഷിനൊപ്പം

  രേഖ രതീഷിനൊപ്പം

  എ ഡേ വിത്ത് എ സ്റ്റാര്‍ പരിപാടിക്കിടയില്‍ വെച്ചായിരുന്നു ലെീനയെ രേഖ രതീഷും യുവകൃഷ്ണയും ചേര്‍ന്ന് ഞെട്ടിച്ചത്. വിവിധ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ രേഖ രതീഷിനെ അഭിമുഖം ചെയ്യാനെത്തിയപ്പോഴായിരുന്നു എലീനയ്ക്ക് പണികിട്ടിയത്. വളരെ കുഞ്ഞായിരിക്കുമ്പോള്‍ എലീന തനിക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും കുറച്ചേറെ സംസാരിക്കുമെങ്കിലും നല്ല കഴിവുള്ള കുട്ടിയാണ് എലീനയെന്നുമായിരുന്നു രേഖ പറഞ്ഞത്. രേഖയുടെ മകനും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

  മകന്‍ തന്നെയാണ്

  മകന്‍ തന്നെയാണ്

  തന്റെ മകന്‍ കൂടാതെ മറ്റൊരു മകന്‍ കൂടി പരിപാടിയിലേക്ക് എത്തുന്നുണ്ടെന്ന് പറഞ്ഞായിരുന്നു രേഖ രതീഷ് യുവനെ പരിചയപ്പെടുത്തിയത്. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ തന്റെ മകനായി അഭിനയിക്കുന്നത് യുവനാണ്. സീരിയലില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും അമ്മേയെന്നാണ് അവന്‍ വിളിക്കാറുള്ളത്. ആദ്യം മാം എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത് പിന്നീട് ആ വിളി മാറി അമ്മയിലേക്ക് എത്തുകയായിരുന്നുവെന്ന് താരം പറയുന്നു.

  പ്രണയവും വിവാഹവും

  പ്രണയവും വിവാഹവും

  വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ എലീനയ്ക്ക് നേരെ നേരത്തെയും ഉയര്‍ന്നുവന്നിരുന്നു. കൃത്യമായ മറുപടി താരം നല്‍കിയിരുന്നില്ല. ബിഗ് ബോസിലേക്ക് എത്തിയതോടെ യഥാര്‍ത്ഥത്തിലുള്ള താരത്തെ മനസ്സിലാക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. പുറമെ കാണുന്നത് പോലെയല്ല തങ്ങളെന്ന് പല താരങ്ങളും തെളിയിച്ചത് ബിഗ് ബോസിലൂടെയായിരുന്നു. അതിനാല്‍ത്തന്നെ എലീനയെക്കുറിച്ച് കൂടുതലറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  Yuva Krishna discovers Alina Padikkal's first crush
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X