For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറുപ്പത്തിലെ ക്യാമറ പേടി ഇല്ലായിരുന്നു, എന്നിട്ടും ആ മോഹം മാത്രം തോന്നിയില്ല; വിശേഷങ്ങള്‍ പറഞ്ഞ് നടി ഡയാന

  |

  ആങ്കറിങ്ങിലൂടെ കരിയര്‍ തുടങ്ങി അഭിനേത്രിയായി മാറിയതിന്റെ സന്തോഷത്തിലാണ് നടി ഡയാന. അഭിനയമോഹം തീരെ ഇല്ലായിരുന്നെങ്കിലും ഇപ്പോള്‍ സിനിമയാണ് തന്റെ പാഷനെന്ന് പറയുകയാണ് താരം. ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന പാപ്പന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഡയാന.

  സ്വിമിങ് പൂളിൻ്റെ സൈഡിൽ നിന്ന് കിടിലൻ ഫോട്ടോഷൂട്ടുമായി നടി അമല പോൾ

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്നതിന്റെ സന്തോഷം കൂടി താരം പങ്കുവെക്കുന്നുണ്ട്. പുതിയ സിനിമയെ കുറിച്ചും അഭിനയത്തില്‍ ഉറച്ച് നില്‍ക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് നടിയിപ്പോള്‍.

  സ്റ്റാര്‍ മാജിക്കില്‍ എത്തിയതോടെയാണ് ഒരുപാട് പേര്‍ ശ്രദ്ധിക്കുന്നത്. ഞാനെന്ന വ്യക്തിയെയും കലാകാരിയെയും അടയാളപ്പെടുത്തിയ പരിപാടി അതാണെന്ന് പറയാം. മുന്‍പ് സ്‌കൂളിലും കോളേജിലുമൊക്കെ പഠിപ്പിച്ചിരുന്ന സമയത്ത് കലാമത്സരങ്ങളിലൊക്കെ ആക്ടീവായിരുന്നു എങ്കിലും പിന്നീട് അതില്‍ നിന്നെല്ലാം ഒരു ഇടവേള സ്വാഭാവികമായും വരുമല്ലോ. ഇപ്പോള്‍ സ്റ്റാര്‍ മാജിക്കില്‍ എത്തിയതോടെയാണ് വീണ്ടും അത്തരം മത്സരങ്ങളൊക്കെ ചെയ്ത് തുടങ്ങിയത്. നല്ലൊരു പ്ലാറ്റ്‌ഫോമാണ് അവിടം.

  നമ്മുടെ പല കഴിവുകളും തിരിച്ച് പിടിക്കാന്‍ പറ്റി. ഓരോ ടാസ്‌ക് തരുമ്പോഴും ഇതൊക്കെ എന്നെ കൊണ്ട് പറ്റുമെന്ന് തിരിച്ചറിഞ്ഞത് ഇവിടയെത്തിയപ്പോഴാണ്. കുറച്ച് നാള്‍ മുന്‍പ് വരെ ആങ്കറിങ് ആയിരുന്നു പാഷന്‍. ഇപ്പോള്‍ അത് മാറി. അഭിനയത്തിനാണ് കൂടുതല്‍ ശ്രദ്ധ. നല്ല സിനിമകളുടെ ഭാഗമാകാനും നല്ല റോളുകള്‍ തിരഞ്ഞെടുക്കാനും പറ്റണം. അതിന് വേണ്ടി വര്‍ക്ക് ചെയ്യണം. മറ്റുള്ള താരങ്ങളെ കണ്ട് പഠിക്കണം. അങ്ങനെ ഒരുപാട് താല്‍പര്യങ്ങള്‍ ഇപ്പോഴുണ്ട്. മുന്‍പ് സിനിമയെ ഇത്രയധികം സ്‌നേഹിച്ചിരുന്നോ എന്ന കാര്യത്തില്‍ സംശയമാണ്. സത്യത്തില്‍ ഞാനിപ്പോഴാണ് അതൊക്കെ തിരിച്ചറിഞ്ഞത്.

  കഥയും കഥാപാത്രവും നോക്കുന്നതിന് മുന്നേ ശ്രദ്ധിക്കുക ടീമിനെയാണ്. നല്ലൊരു ടീമിന്റെ കൂടെ അഭിനയിക്കണം. അത് വലിയൊരു എക്‌സ്പീരിയന്‍സാണ്. നമ്മുടെ കരിയറില്‍ പോലും അത് മാറ്റം കൊണ്ട് വരും. ജോഷി സാറിനെ പോലുള്ള സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് ഏതൊരു ആര്‍ട്ടിസ്റ്റിന്റെയും സ്വപ്‌നമായിരിക്കും. പാപ്പനിലൂടെ ആ ഭാഗ്യം എനിക്കും കിട്ടി. പ്രൊഫഷണലായിട്ടുള്ള ടീം വരുമ്പോള്‍ തുടക്കക്കാരെ സംബന്ധിച്ച് ഒരുപാട് പഠിക്കാന്‍ പറ്റും. ടീമിനാണ് ഞാന്‍ പ്രധാന്യം കൊടുക്കുന്നത്. കഥയും ബാക്കി കാര്യങ്ങളൊക്കെ രണ്ടാമത്തെ ഘടകമാണ്.

  ഞങ്ങള്‍ കാമുകീ കാമുകന്മാർ, ദിയ കൃഷ്ണയെ കുറിച്ച് മനസുതുറന്ന് വൈഷ്ണവ്

  സിനിമയില്‍ അഭിനയം പോലെ തന്നെ കോസ്റ്റിയൂം ഡിസൈനിങും ഇഷ്ടമാണ്. ആ രംഗത്ത് എനിക്ക് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് കരുതുന്നു. സിനിമ ഒരിക്കലും എനിക്ക് പാഷന്‍ ആയിരുന്നില്ല. അഭിനയിക്കാന്‍ പോലും കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞില്ലെന്ന് പറയുന്നതാകും ശരി. ചെറുപ്പം മുതലേ ക്യാമറ പേടിയോ സ്‌റ്റേജ് ഫിയറോ ഇല്ലായിരുന്നു. എന്നിട്ടും ആ മോഹം എന്തുകൊണ്ടോ തോന്നിയിട്ടില്ല. ചിന്തിച്ചിട്ടുമില്ല. അന്ന് പഠിച്ച് ജോലി വാങ്ങുക എന്നതായിരുന്നു മനസില്‍. പിന്നീട് കോളേജില്‍ എത്തിയപ്പോള്‍ അക്കാഡമി അവാര്‍ഡ് ഒക്കെ ശ്രദ്ധിക്കുമായിരുന്നു. അത് കോസ്റ്റിയൂം ശ്രദ്ധിക്കാനായിരുന്നു.

  Read more about: serial actress നടി
  English summary
  Yuvam Movie Actress Dayana Hameed Opens Up About Her Movie Passion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X