twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെനീസിലെ വ്യാപാരി: പേരിന് വേണ്ടി ഒരു കഥ

    By Nisha Bose
    |

    Venicile Vyapari
    ഒരു കഥയെഴുതാന്‍ പ്രചോദനം ലഭിയ്ക്കുന്നത് പലതരത്തിലാവും. ചിലര്‍ കഥ എഴുതി തുടങ്ങും മുമ്പേ അതിന് പേര് നല്‍കുന്ന ശീലക്കാരാണ്. എന്നാല്‍ മറ്റു ചിലര്‍ കഥയെഴുതി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അതിന്റെ പേരിനെ പറ്റി ചിന്തിയ്ക്കുക പോലുമുള്ളൂ.

    സിനിമയിലും ഈ ശീലക്കാര്‍ ധാരാളമുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ പോലുള്ളവര്‍ തിരക്കഥയും കഴിഞ്ഞ് ഷൂട്ടിങ്ങും പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സിനിമയ്ക്ക് പേരിടുകയുള്ളൂ. എന്നാല്‍ വെനീസിലെ വ്യാപാരി എന്ന ചിത്രത്തിന്റെ കാര്യം നേരെ തിരിച്ചാണ്.

    ചിത്രത്തിന്റെ പേരാണ് ആദ്യം നിശ്ചയിച്ചത്. ഇത്ര മനോഹരമായ ഒരു പേര് ലഭിച്ചപ്പോള്‍ അതിന് വേണ്ടി ഒരു തിരക്കഥ ഉണ്ടാക്കിയേ പറ്റൂ എന്നായത്രേ അതിന്റെ അണിയറക്കാര്‍. കഥയൊരുക്കിയ ജയിംസ് ആല്‍ബര്‍ട്ടിന് പ്രചോദനം നല്‍കിയതും വെനീസിലെ വ്യാപാരി എന്ന പേരു തന്നെ.

    മലയാളത്തില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്ക് വേണ്ടി കഥയുണ്ടാക്കാറുണ്ട്, കഥയ്ക്കു വേണ്ടിയും കഥയുണ്ടാക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായായിരിക്കും പേരിന് വേണ്ടി ഒരു കഥയുണ്ടാക്കുന്നത്. മര്‍ച്ചന്റ് ഓഫ് വെനീസ് എന്ന നാടകം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സാക്ഷാല്‍ ഷേക്‌സ്പിയര്‍ പോലും അതിന് പേരിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാവൂ.

    എന്നാല്‍ പേരിന് വേണ്ടി കഥയുണ്ടാക്കിയ ജയിംസ് ആല്‍ബര്‍ട്ട് അദ്ദേഹത്തേയും കടത്തിവെട്ടിയിരിക്കുകയാണ്. എന്തായാലും ചിത്രം കണ്ടിറങ്ങിയ മലയാളികള്‍ മറ്റൊരു കാര്യം കൂടി പഠിച്ചു. പേരിന് വേണ്ടി കഥയുണ്ടാക്കിയാല്‍ ചിത്രം അതിന്റെ നിലവാരം ഇത്രയേ ഉണ്ടാവൂ എന്നത് തന്നെ.

    English summary
    
 What happens when a film is inspired by the title? You have to weave a story around it and make it convincing as well as entertaining. These are the thoughts running in one's mind when one ventures into a theatre to watch Venicile Vyapari, megastar Mammootty's Christmas release directed by Shafi and scripted by James Albert.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X