twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    AMMAയ്ക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയ കൂട്ടായ്മ ഒരുങ്ങുന്നു? പിന്നില്‍ രാജീവ് രവിയും ആഷിഖ് അബുവും??

    By Midhun
    |

    നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുളള എഎംഎംഎയുടെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവായിരുന്നു ആദ്യം രംഗത്തെത്തിയിരുന്നത്. തുടര്‍ന്ന് സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലൂളള പ്രമുഖരും താരസംഘടനയുടെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് എത്തിയിരുന്നു. കോടതിയില്‍ കേസ് നിലനില്‍ക്കെ നടനെ തിരിച്ചെടുക്കുവാനുളള തീരുമാനം ശരിയായില്ല എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നത്. താരസംഘടനയെ വിമര്‍ശിച്ച് ആഷിഖ് അബു,രാജീവ് രവി തുടങ്ങിയ സംവിധായകരും രംഗത്തെത്തിയിരുന്നു.

    കോളേജ് പഠനകാലത്ത് ലഹരി മരുന്നിന് അടിമയായിരുന്നു! തുറന്നുപറഞ്ഞ് രണ്‍ബീര്‍ കപൂര്‍കോളേജ് പഠനകാലത്ത് ലഹരി മരുന്നിന് അടിമയായിരുന്നു! തുറന്നുപറഞ്ഞ് രണ്‍ബീര്‍ കപൂര്‍

    അമ്മ സംഘടനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായിട്ടായിരുന്നു ഇരുവരും എത്തിയിരുന്നത്. സൂപ്പര്‍താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കോമാളികളാണെന്നും അവര്‍ക്ക് പേടിയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു രാജീവ് രവി രംഗത്തെത്തിയിരുന്നത്. ദുരന്തത്തെ അതിജീവിച്ച നടിയുടെ സഹപ്രവര്‍ത്തകരില്‍ നിന്നുളള പ്രതികരണങ്ങള്‍ നിരാശാജനകമാണെന്നും രാജീവ് രവി പറഞ്ഞിരുന്നു. ഇപ്പോഴിതാ താരസംഘടനയ്ക്ക് വെല്ലുവിളിയായി മലയാളത്തില്‍ പുതിയൊരു കൂട്ടായ്മയ്ക്കു കൂടി കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തിലാണ് കൂട്ടായ്മ വരുന്നതെന്നാണ് അറിയുന്നത്.

    താരസംഘടനയുടെ തീരുമാനം

    താരസംഘടനയുടെ തീരുമാനം

    എഎംഎംഎയുടെ പുതിയ സമിതി നിലവില്‍ വന്ന ശേഷമായിരുന്നു ദിലീപിന് അനുകൂലമായ തീരുമാനം എടുത്തിരുന്നത്. വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതാണ് നടന് സംഘടനയിലേക്ക് തിരിച്ചുവരാനുളള അവസരമുണ്ടാക്കി കൊടുത്തത്. ദിലീപിനെതിരെ എടുത്ത നടപടി ഇനി നിലനില്‍ക്കില്ലെന്ന് ഭാരവാഹികളായ സിദ്ധിഖും ഇടവേള ബാബുവും ഉള്‍പ്പെടെയുളളവര്‍ പറഞ്ഞതോടെയാണ് വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തുടക്കമായിരുന്നത്.

    നടിമാരുടെ രാജി

    നടിമാരുടെ രാജി

    ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയുടെ തീരുമാനം വന്നതിനു പിന്നാലെയായിരുന്നു നടിമാരുടെ രാജി ഉണ്ടായിരുന്നത്. എഎംഎംഎയില്‍ അംഗങ്ങളായിരുന്ന ഭാവന,രമ്യാ നമ്പീശന്‍,ഗീതു മോഹന്‍ദാസ്,റിമ കല്ലിങ്കല്‍ തുടങ്ങിയ നടിമാരായിരുന്നു താരസംഘടനയില്‍ നിന്നും രാജി പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നത്. ഡബ്യൂസിസി ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നൂ ഇവര് രാജി പ്രഖ്യാപനവുമായി എത്തിയിരുന്നത്. രാജിവെച്ചതിന് തക്കതായ കാരണവും രേഖപ്പെടുത്തികൊണ്ടായിരുന്നു ഇവര്‍ എത്തിയിരുന്നത്. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് രാജിവെച്ചതെന്നും വരുംദിവസങ്ങളില്‍ ഈയൊരു രാജിയിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്നുമാണ് നടി രമ്യാ നമ്പീശന്‍ പ്രതികരിച്ചിരുന്നത്.

    ആഷിഖ് അബു പറഞ്ഞത്

    ആഷിഖ് അബു പറഞ്ഞത്

    നടിമാരുടെ രാജിക്ക് പിന്നാലെ നിരവധി പേരായിരുന്നു ഡബ്യൂസിസിക്കും ആക്രമിക്കപ്പെട്ട നടിക്കും പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നത്. സംവിധായകരായ ആഷിഖ് അബു,രാജീവ് രവി തുടങ്ങിയവരുടെ പ്രതികരണങ്ങളും ശ്രദ്ധേയമായിരുന്നു. നടന്‍ തിലകനെ പുറത്താക്കിയ താരസംഘടനയുടെ നടപടി എടുത്തുപറഞ്ഞായിരുന്നു ഈ വിഷയത്തില്‍ ആഷിഖ് അബു രംഗത്തെത്തിയിരുന്നത്. ദിലീപിനെ തിരിച്ചെടുത്തതു പോലെ തിലകന്‍ ചേട്ടനും മാപ്പ് കൊടുക്കുമായിരിക്കും അല്ലേ
    എന്നു പറഞ്ഞുകൊണ്ടാണ് ആഷിഖ് അബു താരസംഘടനയ്‌ക്കെതിരെ വിമര്‍ശനാത്മകമായി പ്രതികരിച്ചിരുന്നത്. സൂപ്പര്‍ താരങ്ങള്‍ യഥാര്‍ത്ഥത്തില്‍ നായകന്മാരല്ല, കോമാളികളാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാജീവ് രവി രംഗത്തെത്തിയിരുന്നത്

    പുതിയ കൂട്ടായ്മ

    പുതിയ കൂട്ടായ്മ

    ദിലീപിനെ തിരിച്ചെടുത്ത എഎംഎംഎയുടെ നടപടിയില്‍ പ്രതിഷേധിച്ച് ആഷിഖ് അബുവിന്റെയും രാജീവ് രവിയുടെയും നേതൃത്വത്തില്‍ പുതിയ സംഘടനയ്ക്കായി കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മാതൃഭൂമിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സംഘടന എന്ന മേല്‍വിലാസത്തിലല്ലാതെ സിനിമയുടെ എല്ലാ വിഭാഗങ്ങളിലുമുളളരുടെയും സംഘം ചേരലാണ് ഇതിന്റെ ലക്ഷ്യം. വിദേശത്തുളള ആഷിഖ് അബു തിരിച്ചെത്തിയാലുടനെ തുടര്‍നീക്കങ്ങശുണ്ടാകുമെന്നും ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കാണാന്‍ ഉദ്ദേശിക്കുന്നതായും മാതൃഭുമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചും ഡബ്യൂസിസിയെ പിന്തുണച്ചും നൂറുപേര്‍ ഒരുമിച്ച് പ്രസ്താവന ഇറക്കിയിരുന്നത്.

    പുതിയ നീക്കത്തിനു പിന്നില്‍

    പുതിയ നീക്കത്തിനു പിന്നില്‍

    സമാനമനസ്‌കരായ എല്ലാവരെയും ഒരുമിച്ച് ചേര്‍ത്ത് താരകേന്ദ്രീകൃതം എന്ന നിലയില്‍ സിനിമയെ മോചിപ്പിക്കുക എന്നതാണ് പുതിയ നീക്കത്തിനു പിന്നില്‍ എന്നും അറിയുന്നു. അമ്മയിലും ഫെഫ്കയിലും ശ്വാസം മുട്ടി കഴിയുന്നവരും കൂട്ടായ്മയില്‍ ഒപ്പം ചേരുമെന്നും അറിയുന്നു. ബദല്‍ സംഘടനയായിരിക്കില്ല ഇവരുടെ നേതൃത്വത്തിലുണ്ടാവുക. ഡബ്യൂസിസി മാതൃകയില്‍ എല്ലാ മേഖലയിലുമുളളവരുടെ ഒത്തുച്ചേരലായിരിക്കും ഇത്. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും പങ്കാളിത്തമുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    ബ്ലോഗെഴുത്തുകാരന്‍ മമ്മൂട്ടിയല്ല! ഓണത്തിന് ഇക്ക തകര്‍പ്പന്‍ പ്രകടനം നടത്തുന്നത് ഇങ്ങനെയായിരിക്കും!ബ്ലോഗെഴുത്തുകാരന്‍ മമ്മൂട്ടിയല്ല! ഓണത്തിന് ഇക്ക തകര്‍പ്പന്‍ പ്രകടനം നടത്തുന്നത് ഇങ്ങനെയായിരിക്കും!

    English summary
    aashiq abu and rajiv ravi to form new association in cinema?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X