For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യയുടെ കാമുകനെന്ന് പറഞ്ഞ ജാന്‍ ഞാനല്ല; ആര്യയും താനും ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്ന് നടന്‍ ശ്രീകാന്ത് മുരളി

  |

  ബഡായ് ബംഗ്ലാവില്‍ പങ്കെടുത്തതിന് ശേഷമാണ് നടിയും അവതാരകയുമായ ആര്യയ്ക്ക് ബഡായി ആര്യ എന്ന് പേര്് ലഭിക്കുന്നത്. ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുക്കവേ തനിക്കൊരു പ്രണയമുണ്ടെന്നും അദ്ദേഹത്തെ ജാന്‍ എന്ന് വിളിക്കാമെന്നും നടി സൂചിപ്പിച്ചിരുന്നു. ആര്യ പറഞ്ഞ ജാന്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് നടന്‍ ശ്രീകാന്ത് മുരളിയുടെ പേര് അതിലേക്ക് എത്തുന്നത്.

  നാഗകന്യകയാണോ, ആരെയും ഞെട്ടിക്കുന്ന നടി മലൈക അറോറയുടെ കിടിലൻ ഫോട്ടോഷൂട്ട് , ചിത്രങ്ങൾ കാണാം

  ഇന്ത്യന്‍ സിനിമയുടെ ജാനും ഞാനും എന്ന ക്യാപ്ഷനില്‍ ശ്രീകാന്ത് പങ്കുവെച്ച പോസ്റ്റ് വൈറലായി. പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്ന ജാന്‍ എന്ന പേരിനെ പിന്തുടര്‍ന്നായിരുന്നു വാര്‍ത്തകളെല്ലാം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വ്യക്തമാക്കി ശ്രീകാന്ത് തന്നെ രംഗത്ത് വന്നിരുന്നു. ഇതേ വിഷയത്തെ കുറിച്ച് താരം വീണ്ടും തുറന്ന് സംസാരിക്കുകയാണിപ്പോള്‍.

  ബിഗ് ബോസ് മലയാളം ഷോ യുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഒരാളാണ് ശ്രീകാന്ത് മുരളി. അതുകൊണ്ട് തന്നെ ആര്യ പറഞ്ഞ കാര്യങ്ങള്‍ ശ്രീകാന്തിലേക്ക് എത്താന്‍ അധികം താമസം ഉണ്ടായില്ല. യഥാര്‍ഥത്തില്‍ താനും ആര്യയും ഇതുവരെ നേരിട്ട് പോലും കണ്ടിട്ടില്ലെന്ന് പറയുകയാണ് താരമിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ പേരിലുള്ള വാര്‍ത്തകളെ കുറിച്ചും ഏറ്റവും പുതിയതായി റിലീസ് ചെയ്ത ഹോം എന്ന സിനിമയെ കുറിച്ചും ശ്രീകാന്ത് വ്യക്തമാക്കുന്നത്.

  നമ്മൾ പറയാത്ത കാര്യം ആഘോഷിക്കപ്പെടും അഭിമുഖങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള കാരണത്തെ കുറിച്ച് ലക്ഷ്മി നായർ- വായിക്കാം

  'ആര്യയുടെ വാര്‍ത്തയില്‍ കാര്യങ്ങളൊന്നും കൈവിട്ട് പോയിട്ടില്ല. അതില്‍ രസകരമായ കാര്യം സോഷ്യല്‍ മീഡിയയില്‍ ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല. എനിക്കത് നിയമപരമായി പറായന്‍ അധികാരമില്ല. ഞാനത് ചെയ്യുകയുമില്ല. കാരണം അറനൂറളോം ടീം മെമ്പോഴ്‌സുള്ള വലിയൊരു പ്രോഗ്രാമാണത്. അതിലൊരു ഭാഗം മാത്രമാണ് ഞാന്‍. ഓരോരുത്തര്‍ക്കും ഓരോ ഉത്തരവാദിത്വങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട് വന്ന വിവാദം ശരിക്കും ആ ഷോ യെ ഭയങ്കരമായി ഹെല്‍പ് ചെയ്തു. നെഗറ്റീവ് ആണെങ്കിലും എന്നെയും കുറേ പേര്‍ അറിഞ്ഞു. അതിലേറ്റവും രസകരമായ കാര്യം ജീവിതത്തില്‍ ഇതുവരെ ഞാനും ആര്യയും നേരിട്ട് കണ്ടിട്ടില്ല എന്നതാണ്. പതിനെട്ട് വയസ് മുതല്‍ ഞാനീ രംഗത്തുണ്ട്. ആ കാലം മുതലിങ്ങോട്ട് നടന്ന രസകരമായ സംഭവങ്ങളില്‍ ഒന്നായിട്ടേ ഇതിനെയും കാണുന്നുള്ളു എന്നും ശ്രീകാന്ത് പറയുന്നു.

  അഞ്ജലിയും ശിവനും തമ്മിലുള്ള പിണക്കം അവസാനിക്കുന്നത് ഇങ്ങനെയായിരിക്കും; സാന്ത്വനത്തെ കുറിച്ച് പ്രവചിച്ച് ആരാധകർ- വായിക്കാം

  അതിനെ മാത്രം ഞാന്‍ ഭാഗ്യമെന്ന് പറയും. ബാക്കി എല്ലാം ഞാന്‍ വളരെ കഷ്ടപ്പെട്ടും വളരെ ബുദ്ധിമുട്ടിയും നേടിയതാണ്. അത്രയും ശ്രമകരമായി നേടിയത് കൊണ്ടാണ് ഇന്ന് നിങ്ങളുടെ മുന്നിലിരുന്ന് ഓരോ കാര്യത്തിനും എന്റേതായ ഉത്തരം പറയാന്‍ സാധിക്കുന്നത്. ഇനി അങ്ങോട്ടുള്ള കാര്യങ്ങള്‍ ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് പോവാറുള്ളത്. അതിനിടയിലേക്കാണ് പ്രകൃതി കൊറോണ പോലൊരു പ്ലാനുമായി വരുന്നത്. രണ്ട് വര്‍ഷത്തെ ഗ്യാപ്പിലായിരിക്കും നേരത്തെ പ്ലാന്‍ ചെയ്തതൊക്കെ നടക്കുക. അഞ്ച് വര്‍ഷത്തേക്കുള്ള പ്ലാനുകള്‍ ഇപ്പോള്‍ എന്റെ മനസിലുണ്ടെന്നാണ് ശ്രീകാന്ത് പറയുന്നത്.


  ഐശ്വര്യയില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ മടിച്ച് കരീന; പൊതുവേദിയില്‍ നാണംകെടുത്തി, കാരണം മറ്റൊരു താരം- വായിക്കാം

  Actress Arya Babu takes a break from social media | FilmiBeat Malayalam

  അതിനെ മാത്രം ഞാന്‍ ഭാഗ്യമെന്ന് പറയും. ബാക്കി എല്ലാം ഞാന്‍ വളരെ കഷ്ടപ്പെട്ടും വളരെ ബുദ്ധിമുട്ടിയും നേടിയതാണ്. അത്രയും ശ്രമകരമായി നേടിയത് കൊണ്ടാണ് ഇന്ന് നിങ്ങളുടെ മുന്നിലിരുന്ന് ഓരോ കാര്യത്തിനും എന്റേതായ ഉത്തരം പറയാന്‍ സാധിക്കുന്നത്. ഇനി അങ്ങോട്ടുള്ള കാര്യങ്ങള്‍ ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് പോവാറുള്ളത്. അതിനിടയിലേക്കാണ് പ്രകൃതി കൊറോണ പോലൊരു പ്ലാനുമായി വരുന്നത്. രണ്ട് വര്‍ഷത്തെ ഗ്യാപ്പിലായിരിക്കും നേരത്തെ പ്ലാന്‍ ചെയ്തതൊക്കെ നടക്കുക. അഞ്ച് വര്‍ഷത്തേക്കുള്ള പ്ലാനുകള്‍ ഇപ്പോള്‍ എന്റെ മനസിലുണ്ടെന്നാണ് ശ്രീകാന്ത് പറയുന്നത്.

  ചേച്ചിക്കും ചേട്ടനും ഞങ്ങൾ ഒത്തിരി പേരുണ്ട്‌, നിങ്ങൾ ഒറ്റക്കല്ല, എംജി ശ്രീകുമാറിനോടും ലേഖയോടും ആരാധകർ- വായിക്കാം

  Read more about: actor
  English summary
  Actor Sreekanth Murali Opens Up He Has't Met Bigg Boss Arya, Latest Chat Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X