For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൽമാൻ കുടുംബത്തിലെ മരുമകളാവാൻ സോനാക്ഷി സിന്‍ഹ, താരവിവാഹത്തിന് വേദി ഒരുങ്ങുന്നു...

  |

  താരങ്ങളുടെ വിവാഹം ആരാധകർ വലിയ ആഘോഷമാക്കാറുണ്ട്. ഇപ്പോൾ സിനിമ കോളങ്ങളിൽ ചർച്ചയാവുന്നത് താരങ്ങളായ വിക്കി കൗശലിന്റേയും നടി കത്രീന കൈഫിന്റേയും കല്യാണത്തെ കുറിച്ചാണ്. ഡിസംബർ 9 ന് താരങ്ങൾ വിവാഹിതരാവുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. രാജസ്ഥാനിൽ വെച്ചാകും വിവാഹം നടക്കുകയെന്നും പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. താരങ്ങളോ കുടുംബാംഗങ്ങളൊ ഇതുവരെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കല്യാണ ഒരുക്കങ്ങൾ ഇരുകുടുംബത്തിലും തകൃതിയായി നടക്കുകയാണ്. പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

   Sonakshi Sinha,

  ഇപ്പോഴിത മറ്റൊരു താര വിവാഹത്തെ കുറിച്ചും വാർത്തകൾ പ്രചരിക്കുന്നുണ്ട്. നടി സോനാക്ഷി സിൻഹ വിവാഹിതയാവാൻ പോവുകയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോര്ട്ട് . ബോളിവുഡ് മാധ്യമങ്ങളിൽ നടിയുടെ വിവാഹ ചർച്ചയായിട്ടുണ്ട്. നടൻ സൽമാൻഖാന്റെ ബന്ധുമായ ബണ്ടി സജ്ദെഹ് ആണ് വരൻ. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. സൽമാന്റെ സഹേദരൻ സോഹാലി ഖാന്റെ ഭാര്യ സീമ ഖാന്റെ സഹോദരനാണ്. സല്ലുവിന്റെ കുടുംബവുമായി മാത്രമല്ല ബോളിവുഡ് താരങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഇയാൾക്കുള്ളത്.

  സിനിമ കാണുകയോ അറിയുകയോ ചെയ്യുന്നവരല്ല ബഹളം വെച്ചത്, വിവാദങ്ങളെ കുറിച്ച് മോഹന്‍ലാല്‍

  നിങ്ങളുടെ സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നുവെന്ന് ആരാധകർ, ലേഖയ്ക്ക് ആശംസയുമായി എംജി ശ്രീകുമാർ

  എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് നിറയും, ഒരു പാവമാണ്, അമ്മയെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി

  ഒരു പിആർ ഏജൻസി നടത്തി വരുകയാണ് ബണ്ടി സജ്ദെഹ്. ക്രിക്കറ്റ് താരം വിരാട് കോലിയുടെ പിആർ വർക്കുകൾ ചെയ്യുന്നത് ഇദ്ദേഹത്തിന്റെ ഏജൻസിയാണെന്നും പറയപ്പെടുന്നുണ്ട്. ബണ്ടിയുടെ ഇൻസ്റ്റഗ്രാം പേജിൽ കോലിയ്ക്കൊപ്പമുളള ചിത്രം പ്രത്യക്ഷപ്പെടാറുണ്ട്.

  സൽമാനും കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് സോനാക്ഷയ്ക്കുള്ളത്. സൽമാൻ ചിത്രമായ ദബാംഗിലൂടെയാണ് നടി ബോളിവുഡിൽ എത്തിയത്. സല്ലുവിന്റെ നായികയായ എത്തിയ സോനാക്ഷിയ്ക്ക് ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു. പിന്നീട് ബോളിവുഡിലെ ശക്തമായ സ്ത്രീ സാന്നിധ്യമായിമാറുകയായിരുന്നു.

  സൽമാൻ ഖാനുമായും അർബാസ് ഖാനുമായും വളരെ അടുത്ത ആത്മബന്ധമാണ് സോനാക്ഷിക്കുള്ളത്. നടി ഒരിക്കൽ അത് തുറന്ന് പറയുകയും ചെയ്തിരുന്നു. തന്റെ ചലച്ചിത്രജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് നടന്‍ സല്‍മാന്‍ ഖാനോടും അര്‍ബാസ് ഖാനോടുമാണെന്നായിരുന്നു താരം പറഞ്ഞത്. ദബാംഗ് നിർമ്മിച്ചത് അർബ്ബാസ് ഖാന്റേയും മുൻ ഭാര്യ മലൈക അറോറയുടേയും പ്രൊഡക്ഷൻസ് ആയിരുന്നു. ചിത്രം വൻ വിജയമായിരുന്നു. ഇതിന് പിന്നാലെ മികച്ച കഥാപാത്രങ്ങൾ സോനാക്ഷിയെ തേടി എത്തുകയായിരുന്നു.

  കഴിഞ്ഞ മൂന്ന് , നാല് വർഷമായി സോനാക്ഷിയും ബണ്ടിയും ഡേറ്റിംഗിലാണെന്നും കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ച് പാർട്ടികളിലും പൊതുവേദികളിലും എത്താറുണ്ട്. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ നിക്കുന്ന പേരാണ് ഇയാളുടേത്. നടിമാരായ സുസ്മിത സെൻ, ദിയ മിർസ, നേഹ ധൂപിയ, സമീറ റെഡ്ഡി എന്നിവരുമായിട്ടുള്ള പ്രണയ കഥ ഗോസിപ്പ് കോളങ്ങളിൽ വൈറലാണ്. അതേസമയം സോനാക്ഷി സിൻഹയുടെയും ബണ്ടി സജ്‌ദേയുടെയും വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. മറ്റൊരു താരവിവാഹത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

  അഭിനേത്രി എന്നതിൽ ഉപരി ഫാഷൻ ഡിസൈനർ കൂടിയാണ് സോനാക്ഷി. സിനിമയിൽ വന്നതിന് പിന്നാലെ നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് തങ്ങൾ പ്രണയത്തിൽ അല്ലെന്നും നടന്മാരെ ജീവിത പങ്കാളിയാക്കില്ലെന്നു നടി തുറന്ന് പറഞ്ഞിരുന്നു. നടന്മാര്‍ സങ്കീര്‍ണ്ണമായ മാനസികാവസ്ഥയുള്ളവരാണെന്നും അവരെ മനസ്സിലാക്കാന്‍ പ്രയാസമാണെന്നുമാണ് സോനാക്ഷി പറഞ്ഞത്.

  Read more about: sonakshi sinha salmankhan
  English summary
  Actress Sonakshi Sinha Getting married To Salman Khan's Relative Bunty Sajdeh,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X