Don't Miss!
- Sports IPL 2024: പുറത്തായ ബട്ട്ലറെ പച്ചത്തെറി വിളിച്ച് പിയുഷ് ചൗള; കാണിച്ചത് മര്യാദകേട്!
- News തിരുവനന്തപുരത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശശി തരൂര്‍ വീണ്ടും വിജയിക്കും: പ്രകാശ് രാജ്
- Automobiles കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ
- Lifestyle വിളിച്ചാല്‍ വിളിപ്പുറത്തെത്തും; കാര്യസിദ്ധിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രധാന ഹനുമാന് ക്ഷേത്രങ്ങള്‍
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ആ വിവാഹം നടക്കില്ല!!! മകന്റെ വിവാഹത്തേക്കുറിച്ച് നാഗാര്‍ജുന!!!
നാഗാര്‍ജുനയുടെ ഇളയ മകന് അഖില്‍ അക്കിനേനിയുടെ വിവാഹം മുടങ്ങിയതായി റിപ്പോര്‍ട്ട്. ഇരുവരുടേയും വിവാഹ നിശ്ചയം ഡിസംബറിലായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും തമ്മില്‍ പരിചയത്തിലായത്.
തെലുങ്ക് സിനിമയിലെ താര കുടുംബമാണ് നാഗാര്‍ജുനയുടേത്. താര കുടുംബത്തിലെ വിവാഹമാണ് ഇപ്പോള്‍ ടോളിവുഡിലെ സംസാരവിഷയം. എന്നാല്‍ മകന്റെ വിവാഹം റദ്ദാക്കിയെന്ന് നാഗാര്‍ജുന അറിയിച്ചതായാണ് പുതിയ വിവരം. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നാഗര്‍ജുന-അമല ദമ്പതികളുടെ മകനും യുവനടനുമായ അഖില്‍ അക്കിനേനിയുടെ വിവാഹമാണ് റദ്ദാക്കിയത്. എന്നാല്‍ അതിന്റെ കാരണം എന്താണെന്ന് കുടുംബം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു അഖിലും ശ്രിയ ഭുപാലും തമ്മിലുള്ള വിവാഹ നിശ്ചയം. പ്രമുഖ വ്യവസായി ജിവികെ റെഡ്ഡിയുടെ ചെറുമകളാണ് ശ്രിയ.
രണ്ട് വര്‍ഷം മുമ്പാണ് അഖില്‍ ശ്രിയയുമായി പരിചയത്തിലാകുന്നത്. ഡിസംബറില്‍ വിവാഹ നിശ്ചയം കഴിഞ്ഞ് ഇരുവരുടേയും വിവാഹം മെയ് മാസം നടത്താനിരുന്നതായിരുന്നു. ഇറ്റലിയില്‍ വച്ച് വിവാഹം നടത്താനായിരുന്നു ഇരു കുടുംബങ്ങളും തീരുമാനിച്ചിരുന്നത്.
തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖ കുടംബവും വ്യവസായ കുടുംബവും ഒന്നിക്കുന്ന ഈ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലായിരുന്നു. റോമില്‍ വച്ച് വിവാഹം നടത്താനായിരുന്നു പദ്ധിതിയിട്ടിരുന്നത്. സിനിമ-വ്യവസായ മേഖലകളില്‍ നിന്നായി 700 ഓളം അതിഥികളെ ക്ഷണിച്ചിരുന്നു. ഇവര്‍ക്കുള്ള യാത്രാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഹോട്ടലുകളും റിസോര്‍ട്ടുകളും ബുക്ക് ചെയ്തിരുന്നു.
വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികളെ വിവാഹം റദ്ദാക്കിയ കാര്യം അറിയിക്കുകയായിരുന്നു. എന്നാല്‍ എന്താണ് കാരണമെന്ന് അവരോടും വ്യക്തമാക്കിയിട്ടില്ല. യാത്രാ ടിക്കറ്റുകളും ക്യാന്‍സല്‍ ചെയ്യുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള അറിയിപ്പാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് അതിഥികള്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച് അതിഥികളെ അറിയിച്ചത്.
ഫാഷന്‍ ഡിസൈനിംഗ് പൂര്‍ത്തിയാക്കിയ ശ്രിയ ഒരു ഫിലിം മാസികയുടെ ഔദ്യോഗിക കോസ്റ്റിയൂം ഡിസൈനറാണ്. കൂടാതെ കാജല്‍ അഗര്‍വാള്‍, ശ്രിയ ശരണ്‍, ശ്രദ്ധ കപൂര്‍, ആലിയ ഭട്ട് തുടങ്ങിയ നായികമാര്ക്കായും ശ്രിയ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നുണ്ട്. 2015ല്‍ സിനിമയിലെത്തിയ അഖില്‍ അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്.
നാഗര്‍ജുനയുടെ മൂത്ത പുത്രനായ നാഗചൈതന്യ നടി സാമന്ത റുത് പ്രഭുവും തമ്മിലുള്ള വിവാഹ നിശ്ചയം ജനുവരിയല്‍ കഴിഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകും. ഇരുവരും തമ്മില്‍ നാളുകള്‍ നീണ്ടു നിന്ന പ്രണയത്തിനാണ് ഇതിലൂടെ സാഫല്യമായത്. അക്കിനേനി കുടുംബം നിര്‍മിച്ച് നാഗേശ്വരറാവുവും നാഗാര്‍ജുനയും നാഗചൈതന്യയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ നാഗചൈതന്യയുടെ നായിക സാമന്തയായിരുന്നു. ചിത്രത്തിന് അഖില്‍ അതിഥി താരമായി എത്തിയിരുന്നു.
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!
-
തൃഷയെ വിവാഹം കഴിക്കാനിരുന്നയാള്‍, ഒടുവില്‍ മറ്റൊരു താരസുന്ദരി തന്നെ വധുവാകുന്നു!
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ