For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അല്ലു അര്‍ജുന്‍റെ കരിയറിലെ കടുത്ത പരാജയമായി 'നാ പേര് സൂര്യ'? വിതരണക്കാരും ചിത്രത്തെ കൈയ്യൊഴിഞ്ഞു?

  |
  അണിയറപ്രവര്‍ത്തകര്‍ നിരാശയിൽ | filmibeat Malayalam

  തെന്നിന്ത്യന്‍ സിനിമയുടെ താരചക്രവര്‍ത്തികളിലൊരാളാണ് അല്ലു അര്‍ജുന്‍. ബാലതാരമായി സിനിമയിലേക്കെത്തിയ അല്ലു നായകനായി അരങ്ങേറിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളാണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുള്ളത്. അഭിനേതാവ് മാത്രമല്ല നല്ലൊരു നര്‍ത്തകനും കൂടിയാണ് താനെന്ന് താരം നേരത്തെ തന്നെ തെളിയിച്ചതാണ്. ചടുലമായ നൃത്തച്ചുവടുകളുമായി അദ്ദേഹം നിരവധി തവണ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍രെ സിനിമകളിലെ പ്രധാന സവിശേഷതകളിലൊന്ന് കൂടിയാണ് നൃത്തരംഗങ്ങളിലെ അസാമാന്യ മികവ്.

  ആര്യ, ബണ്ണി, ഹാപ്പി തുടങ്ങിയ ചിത്രങ്ങള്‍ക്ക് കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മലയാള പരിഭാഷയില്ലെങ്കില്‍ക്കൂടിയും താരത്തിന്റെ ചിത്രങ്ങള്‍ വിടാതെ കാണുന്ന നിരവധി സിനിമാപ്രേമികള്‍ കേരളത്തിലുണ്ട്. റിലീസിങ്ങ് ദിനത്തില്‍ സിനിമയെക്കുറിച്ച് അഭിപ്രായം തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട് ചലച്ചിത്ര നിരൂപകയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വളരെ മോശമായാണ് പലരും പ്രതികരിച്ചത്. അല്ലു അര്‍ജുന്റെ സമീപകാല റിലീസായ നാ പേര് സൂര്യയെക്കുറിച്ച് അത്ര നല്ല റിപ്പോര്‍ട്ടുകളല്ല ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  നാ പേര് സൂര്യ ആന്‍ഡ് മൈ ഹോം ഈസ് ഇന്ത്യ

  നാ പേര് സൂര്യ ആന്‍ഡ് മൈ ഹോം ഈസ് ഇന്ത്യ

  നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു നാ പേര് സൂര്യ ആന്‍ഡ് മൈ ഹോം ഈസ് ഇന്ത്യ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. വക്കന്തം വംസിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ഈ ആക്ഷന്‍ സിനിമ. രാമലക്ഷ്മി സൈന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ശിരിഷ, ശ്രീധര്‍ ലഗാഡാപതി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. തമിഴില്‍ എന്‍ പേര്‍ സൂര്യ എന്‍വീട് ഇന്ത്യ എന്ന പേരില്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു. എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യയെന്ന പേരിലാണ് സിനിമ മലയാളത്തിലേക്ക് എത്തിയത്.

  പരാജയമെന്ന് റിപ്പോര്‍ട്ടുകള്‍

  പരാജയമെന്ന് റിപ്പോര്‍ട്ടുകള്‍

  ഗംഭീര വരവേല്‍പ്പ് നല്‍കിയായിരുന്നു ആരാധകര്‍ ഈ സിനിമയെ ഏറ്റെടുത്തത്. എന്നാല്‍ കൊട്ടിഘോഷിക്കപ്പെട്ടതിനും മാത്രമുള്ള റിസല്‍ട്ടല്ല ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമ കടുത്ത പരാജയമാണ് സമ്മാനിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ ആകെ നിരാശയിലാണെന്നുമാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രതീക്ഷയ്ക്ക് വിപരീതമായി സിനിമ തിയേറ്ററുകളില്‍ തകര്‍ന്നടിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  തുടക്കത്തിലെ പ്രതികരണം നിലനിര്‍ത്താനായില്ല

  തുടക്കത്തിലെ പ്രതികരണം നിലനിര്‍ത്താനായില്ല

  നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിനിമ റിലീസ് ചെയ്തത്. ആദ്യദിനത്തില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കലക്ഷനിലും വന്‍മുന്നേറ്റമായിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇത് നിലനിര്‍ത്താന്‍ സിനിമയ്ക്ക് കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് നാലിനായിരുന്നു സിനിമ റിലീസ് ചെയ്തത്. ഏറെത്താമസിയാതെ തന്നെ ചിത്രം തിയേറ്ററുകളില്‍ നിന്നും മാറുകയും ചെയ്തുവെന്നും ഇന്ത്യ ടുഡെ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

  സംവിധായകനും താരവും ഞെട്ടി

  സംവിധായകനും താരവും ഞെട്ടി

  പതിവിന് വിപരീതമായ കാര്യങ്ങളായിരുന്നു ഈ ചിത്രത്തില്‍ സംഭവിച്ചത്. സിനിമ അതിവേഗം തിയേറ്ററുകളില്‍ നിന്നും മാറിയതും കലക്ഷനിലെ ഏറ്റക്കുറച്ചിലും സംവിധായകനെ മാത്രമല്ല താരത്തെയും ഞെട്ടിച്ചിരുന്നു. സിനിമയുടെ പരാജയം അടുത്ത സിനിമ തിരഞ്ഞെടുക്കുന്നതില്‍ വരെ പ്രതിഫലിച്ചുവെന്നുമാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. കരിയറിലെ തന്നെ കനത്ത പരാജയമാണ് ഈ സിനിമ സമ്മാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  വിതരണക്കാര്‍ കൈയ്യൊഴിഞ്ഞു

  വിതരണക്കാര്‍ കൈയ്യൊഴിഞ്ഞു

  വിദേശത്തെ റിലീസിനായി മുടക്കിയ തുക പോലും തിരിച്ചുകിട്ടിയിരുന്നില്ല. ബോക്‌സോഫീസ് കലക്ഷന്റെ കാര്യത്തില്‍ ഏറെ പിന്നിലായ സിനിമയുടെ വിതരണം ഏറ്റെടുക്കാന്‍ പലരും തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. പരാജയഭീതി കാരണമാണ് പലരും പിന്‍വാങ്ങിയത്. സിനിമ പരാജയമായതിനാലാണ് കൃത്യമായ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന് പിന്നിലെ കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

  നായികയായി അനു ഇമ്മാനുവല്‍

  നായികയായി അനു ഇമ്മാനുവല്‍

  മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായ അനു ഇമ്മാനുവലാണ് ചിത്രത്തില്‍ നായികയായി എത്തിയത്. സ്വപന്‌സഞ്ചാരിയിലൂടെ തുടക്കം കുറിച്ച താരം ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുപ്പരിവാലന്‍, ഓക്‌സിജന്‍, തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായി മാറിയിരിക്കുകയാണ് ഈ താരം. അര്‍ജുന്‍ സര്‍ജ, ആര്‍ ശരത്കുമാര്‍, തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

  English summary
  Naa Peru Surya is a boxoffice flope?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X