For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാല ചേട്ടനെപ്പോലെയെന്ന് അമൃത , ചര്‍ച്ചയായി അഭിമുഖം, മകള്‍ക്ക് വേണ്ടി ഒന്നിച്ചൂടേയെന്ന് ആരാധകര്‍

  |

  ബാലയും അമൃത സുരേഷും വിവാഹമോചിതരായിട്ട് കാലമേറെയായി. റിയാലിറ്റി ഷോയില്‍ വെച്ചായിരുന്നു അമൃത സുരേഷിനെ ബാല കണ്ടുമുട്ടിയത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. പക്വതയില്ലാത്ത പ്രായത്തിലെ തീരുമാനമായിരുന്നു ആ വിവാഹമെന്നായിരുന്നു അമൃത പിന്നീട് പറഞ്ഞത്. മകളെക്കുറിച്ച് വാചാലരായും വിശേഷങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്താറുണ്ട്. യൂട്യൂബ് ചാനലുമായി പാപ്പുവെന്ന അവന്തികയും സജീവമാണ്.

  ബാലയും അമൃതയും ഒരുമിച്ചുള്ള പഴയൊരു അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പ്രണയത്തിലായതിനെക്കുറിച്ചും ആ സമയത്തെ കാര്യങ്ങളെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമായിരുന്നു ഇരുവരും പറഞ്ഞത്. മകളുടെ കാര്യത്തിന് വേണ്ടിയെങ്കിലും ഒരുമിച്ചൂടേയെന്നും, സമയം വൈകിയിട്ടില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇവരുടെ പ്രണയവും വിവാഹമോചനവും വീണ്ടും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  ചേട്ടനെപ്പോലെയാണ്

  ചേട്ടനെപ്പോലെയാണ്

  ബാലയെ ആദ്യം കണ്ടപ്പോഴും പരിചയപ്പെട്ടപ്പോഴും ചേട്ടനായാണ് തോന്നിയത്. അന്ന് വാലന്റൈന്‍സ് ദിനത്തില്‍ ചേട്ടനും പ്രണയിനിക്കും വേണ്ടി പാട്ട് പാടിക്കൊടുത്തിരുന്നു. ആരാണ് പ്രണയിനിയെന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊരാളില്ലെന്നായിരുന്നു ബാല പറഞ്ഞതെന്നും അമൃത പറയുന്നുണ്ട്. ബാലയുടെ ഏത് ഗുണമാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ കെയറിങ്ങാണ്. ഇതാണ് തന്നെ ആകര്‍ഷിച്ചതെന്നുമായിരുന്നു അമൃത നല്‍കിയ മറുപടി.

  അമ്മയെക്കുറിച്ച്

  അമ്മയെക്കുറിച്ച്

  ചേട്ടനെ കല്യാണം കഴിച്ചതിന് പിന്നിലെ പ്രധാന കാരണം അമ്മയാണ്. അമ്മയുമായി നല്ല കൂട്ടാണ്. കൊച്ചുപിള്ളേരെപ്പോലെയാണ് അമൃത. എത്ര ടെന്‍ഷനുണ്ടെങ്കിലും അതെല്ലാം മറക്കാം. അമൃതയുടെ നിഷ്‌കളങ്കതയാണ് തന്നെ ആകര്‍ഷിച്ചതെന്നായിരുന്നു ബാലയുടെ മറുപടി. എന്‍ഗേജ്‌മെന്റിന് മുന്‍പ് ഞങ്ങള്‍ ഒരു ഷോ ചെയ്തിരുന്നു. പിന്നീട് വിസ ക്യാന്‍സലായിപ്പോയി. യുഎസിലായിരുന്നു ആ ഷോ. അത് ക്യാന്‍സലായതോടെ സങ്കടം തോന്നിയിരുന്നു. ഹണിമൂണിനായി പോയത് യുഎസിലേക്കായിരുന്നു.

   പ്രണയത്തെക്കുറിച്ച്

  പ്രണയത്തെക്കുറിച്ച്

  പ്രണയത്തെക്കുറിച്ച് വാചാലരാവുന്ന ബാലയുടേയും അമൃത സുരേഷിന്റെയും വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ ഉള്ളില്‍ ഇത്രയും പ്രണയമുണ്ടായിരുന്നോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഇവര്‍ വീണ്ടും ഒരുമിക്കുമെന്നൊക്കെ തോന്നിയിരുന്നു, ഇപ്പോള്‍ ആ പ്രതീക്ഷ പോയി. ബാലയെ കെട്ടിയതിന് ശേഷമാണ് അമൃതയുടെ ജീവിതം മാറിയത്. എന്തിനായിരുന്നു നിങ്ങള്‍ വേര്‍പിരിഞ്ഞത്, തുടങ്ങി നിരവധി ചോദ്യങ്ങളാണ് വീഡിയോയ്ക്ക് കീഴിലുള്ളത്.

  ഒന്നിച്ചൂടേ

  ഒന്നിച്ചൂടേ

  ഇനിയും സമയംപോയിട്ടില്ല അമൃത. തെറ്റും ശരിയും ഇരുഭാഗത്തും ഉണ്ടാകും. നമ്മൾ മനുഷ്യരല്ലേ. ഒന്നുകണ്ണടച്ചാൽകിട്ടുന്നത് നല്ലൊരു കുടുംബമാണ്. മറക്കാൻ കഴിയാത്തതായി ഒന്നും ഉണ്ടാവരുത്. ഒരുകുഞ്ഞിന്റെ ദുഃഖം അത് അമൃത മനസ്സിലാക്കുക. ഉപദേശിച്ചു തരുവാൻ ഞാൻ മോളുടെ ആരുമല്ല. എനിക്കും ഒരു മോളുള്ളതാണ്. നല്ലതുമാത്രം വരട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു. ജീവിതത്തിൽ മറക്കാൻ കഴിയില്ല പക്ഷേ പൊറുക്കാൻ കഴിയും.അച്ഛനും അമ്മയും ഒന്നിച്ചുള്ള സ്നേഹം ആണ് കുഞ്ഞിന് വേണ്ടതെന്നായിരുന്നു ഒരാള്‍ കമന്‍റിട്ടത്.

  ബാലയുടെ സംസാരം

  ബാലയുടെ സംസാരം

  എത്ര നന്നായി ബാല സംസാരിക്കുന്നു. അയാളൊരു പാവമാണെന്നു തോന്നുന്നു. അമൃതയുടെ അച്ഛൻ തന്നെ പറഞ്ഞ കാര്യമാണ് വളരെ നല്ല പ്രായത്തിൽ വിവാഹം കഴിഞ്ഞതുകൊണ്ടു അമൃതക്ക് പക്വതക്കുറവുണ്ട് അതൊക്കെയാണ് ഇങ്ങനെ സംഭവിച്ചതെന്ന്. അയാളിപ്പോളും അയാളുടെ കുഞ്ഞിനെ വളരെയധികം സ്നേഹിക്കുന്നുണ്ട്, മറ്റൊരു വിവാഹം കഴിക്കാതെ ഇപ്പോളും അയാൾ ഇങ്ങനെ ജീവിക്കുന്നുണ്ടെങ്കിൽ അയാളുടെ ഭാഗത്തെവിടെയൊക്കെയോ ശരിയുള്ളപോലെ. പിന്നെ അമൃത ഇടക്ക് കുഞ്ഞിനെ ബാലയുടെ അടുത്ത് അയക്കാൻ അനുവദിക്കുന്നുമുണ്ട്. ആ കുഞ്ഞിന് വേണ്ടി ഒന്നിക്കാൻപാടില്ലെ അമൃതായെന്നായിരുന്നു വേറൊരാള്‍ ചോദിച്ചത്.

  Bala talks about Bigb 2
  ബാലയുടെ കൂടെ

  ബാലയുടെ കൂടെ

  ഇത്രേം കരുതലും സ്നേഹവും സ്വീറ്റും, പാവം അമ്മയുമൊക്കെയുണ്ടായിരുന്ന ബാലയെ ഇപ്പൊ ഈ കുട്ടി ഉപേക്ഷിച്ചത് എന്തിനാണെന്നാണ് മനസിലാകാത്തത് . പിരിഞ്ഞു പോയിട്ടും തന്റെ ഭാര്യയും, കുഞ്ഞും തനിക്ക് വളരെ പ്രധാനപ്പെട്ടത് എന്ന് പറയുന്ന ആ ബാലയാണ് ഹീറോ എങ്കിൽ അയാളുടെ കൂടെ നിൽക്കാൻ ആണ് എനിക്ക് ഇഷ്ടം. ഇത്രയും പരസ്പരം മനസിലാക്കിയവർ ആണെങ്കിൽ ഇങ്ങനെ അകന്ന് പോയത് എന്താ ക്ഷമിക്കാൻ പറ്റാത്തതും പരസ്പരം മനസ് തുറന്ന് പറഞ്ഞാൽ തീരാത്ത എന്ത് പ്രശ്നം ആണ് ഉള്ളതെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്.

  English summary
  Amrutha Suresh's comment about her love with Bala, old interview went viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X