For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിരത്‌നത്തിനൊപ്പം അനുഷ്‌ക ഷെട്ടിയില്ല! പൊന്നിയിന്‍ സെല്‍വനില്‍ നിന്നുള്ള പിന്‍മാറ്റത്തിന് കാരണം?

    |

    മണിര്തനത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയിന്‍ സെല്‍വനുമായി ബന്ധപ്പെട്ട വിശേഷങ്ങളറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിക്രമും ഐശ്വര്യ റായിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങള്‍ ഈ ചിത്രത്തിനായി അണിനിരക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. താരനിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നതിനിടയിലാണ് ചിത്രത്തില്‍ നിന്നും അനുഷ്‌ക ഷെട്ടി പിന്‍വാങ്ങിയെന്ന വിവരം എത്തിയത്.

    പ്രതിഫലവുമായി ബന്ധപ്പെട്ട വിയോജിപ്പുകളെത്തുടര്‍ന്നാണ് താരം പിന്‍വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 4 കോടിയാണ് താരം ആവശ്യപ്പെട്ടതെന്നും എന്നാല്‍ 1 കോടിയാണ് അണിയറപ്രവര്‍ത്തകര്‍ നിശ്ചയിച്ച തുകയെന്നും ഇതേത്തുടര്‍ന്നാണ് താരം പിന്‍വാങ്ങിയതെന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അനുഷ്‌കയ്ക്ക് പകരമായി ചിത്രത്തിലേക്ക് തൃഷയാണ് എത്തുന്നതെന്നുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്. അനുഷ്‌കയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ നിരാശകരമായ കാര്യമാണിത്.

    Anushka Shetty

    തായ്‌ലന്‍ഡിലാണ് സിനിമയുടെ കൂടുതല്‍ ഭാഗവും ചിത്രീകരിക്കുന്നത്. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, നയന്‍താര, കീര്‍ത്തി സുരേഷ്, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവര്‍ ചിത്രത്തിനായി അണിനിരക്കുന്നുവെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. രണ്ട് ഭാഗങ്ങളിലായൊരുക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    പൃഥ്വിരാജിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി! ലൂസിഫറിലേക്കുള്ള വരവിനെക്കുറിച്ച് ദീപക് ദേവ്

    English summary
    Anushka Shetty Leaves Ponniyin Selvan Because Of Remuneration Issues?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X