For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫര്‍ തെലുങ്കില്‍ ബോബിയായി ബിജു മേനോന്‍? ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്ത് ആരാധകര്‍

  |

  മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ലൂസിഫര്‍ മലയാളത്തില്‍ വലിയ തരംഗമായി മാറിയ ചിത്രങ്ങളില്‍ ഒന്നാണ്. മോളിവുഡിലെ ആദ്യ ഇരുനൂറ് കോടി ക്ലബ് സിനിമ മറ്റ് ഭാഷകളിലെ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. മാസ് ആക്ഷന്‍ ചിത്രമായി ഇറങ്ങിയ ലൂസിഫര്‍ ഇരുകൈയ്യുംനീട്ടിയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. അമിത പ്രതീക്ഷകള്‍ നല്‍കാതെയാണ് പൃഥ്വിരാജ് സുകുമാരന്‍ ആദ്യ സംവിധാന സംരംഭവുമായി എത്തിയത്. മുരളി ഗോപിയുടെ തിരക്കഥയും വമ്പന്‍ താരനിരയുമെല്ലാം സിനിമയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു.

  ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം വലിയ ഓളമാണ് തിയ്യേറ്ററുകളില്‍ ഉണ്ടാക്കിയത്. മോഹന്‍ലാലിന്‌റെ സ്റ്റീഫന്‍ നെടുമ്പളളി സൂപ്പര്‍താരത്തിന്‌റെ കരിയറിലെ മികച്ച മാസ് റോളുകളില്‍ ഒന്നായി മാറി. അതേസമയം ലൂസിഫര്‍ തെലുങ്ക് റീമേക്കിനായും ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

  ടോളിവുഡ് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ലൂസിഫര്‍ റീമേക്ക് അവകാശം നേടിയത്. ഏറെനാളുകളായി ലൂസിഫര്‍ റീമേക്കിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവരുന്നുണ്ട്. തിരക്കഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ലൂസിഫര്‍ തെലുങ്കില്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ജയം രവിയുടെ സഹോദരനും തമിഴിലെ പ്രശസ്ത സംവിധായകനുമായ മോഹന്‍രാജയാണ് ലൂസിഫര്‍ തെലുങ്കില്‍ ഒരുക്കുന്നത്.

  കുറച്ചുദിവസം മുന്‍പാണ്‌ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. ചിരഞ്ജീവിയുടെ 153ാമത് ചിത്രമായി വരുന്ന സിനിമയുടെ പോസ്റ്റര്‍ നടന്‌റെ ജന്മദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ലൂസിഫര്‍ തെലുങ്കില്‍ എത്തുമ്പോള്‍ പേര് ഗോഡ് ഫാദര്‍ എന്നാണ്. സ്റ്റീഫന്‍ നെടുമ്പളളിയായി ചിരഞ്ജീവി എത്തുമ്പോള്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച റോളില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് എത്തുന്നത്.

  ജയറാം വാര്‍ത്താ അവതാരകനായപ്പോള്‍ മമ്മൂട്ടി പറഞ്ഞത്, മെഗാസ്റ്റാറിനെ കുറിച്ച് നടന്‍

  ലൂസിഫര്‍ റീമേക്കില്‍ പൃഥ്വിരാജിന്‌റെ റോളിലേക്ക് സല്‍മാന്‍ ഖാനെ ചിരഞ്ജീവി സമീപിച്ചിരുന്നു. എന്നാല്‍ ചിരഞ്ജീവിയുടെ ക്ഷണം സല്‍മാന്‍ നിരസിച്ചതായാണ് അറിയുന്നത്. അതേസമയം ലൂസിഫര്‍ തെലുങ്കില്‍ വിവേക് ഒബ്‌റോയി അവതരിപ്പിച്ച ബോബിയായി ബിജു മേനോനാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. തെലുങ്ക് മാധ്യമങ്ങളിലാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഇതേകുറിച്ചുളള ഔദ്യോഗിക സ്ഥീരീകരണമൊന്നും ഉണ്ടായിട്ടില്ല.

  തിലകന്‍ ആ വാക്ക് പറയില്ലെന്ന് വാശിപിടിച്ചു, ഞങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലായി, അനുഭവം പറഞ്ഞ് സംവിധായകന്‍

  ചിരഞ്ജീവിയുടെ ബാനറിനൊപ്പം സൂപ്പര്‍ഗുഡ് ഫിലിംസും ചേര്‍ന്നാണ് ഗോഡ് ഫാദര്‍ നിര്‍മ്മിക്കുന്നത്. ആചാര്യയാണ് ചിരഞ്ജീവിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. മെഗാസ്റ്റാറിനൊപ്പം മകന്‍ രാംചരണ്‍ തേജയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. കാജല്‍ അഗര്‍വാളും പൂജ ഹെഗ്‌ഡെയുമാണ് നായികമാര്‍. ലൂസിഫറിന് പുറമെ തല അജിത്തിന്‌റെ വേതാളം തെലുങ്ക് റീമേക്കിലും ചിരഞ്ജീവി നായകനാവുന്നു. ഭോലാ ശങ്കര്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ അനിയത്തിയുടെ റോളില്‍ എത്തുന്നത്.

  ലൂസിഫറിന്‌റെ രണ്ടാം ഭാഗമായ എമ്പുരാന്‍ പൃഥ്വിരാജ് തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് എമ്പുരാന് പകരം ബ്രോ ഡാഡി പൃഥ്വി ആരംഭിച്ചത്. മോഹന്‍ലാല്‍ തന്നെ നായകനാവുന്ന സിനിമയുടെ ചിത്രീകരണം നിലവില്‍ ഹൈദരാബാദില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ബ്രോ ഡാഡിയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  അതേസമയം അയ്യപ്പനും കോശിയും സിനിമയിലെ പ്രകടനത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങി നില്‍ക്കുന്ന താരമാണ് ബിജു മേനോന്‍. സച്ചി സംവിധാനം ചെയ്ത സിനിമ നടന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറി. അയ്യപ്പനും കോശിയില്‍ പൃഥ്വിരാജിനൊപ്പം കട്ടയ്ക്ക് നിന്ന പ്രകടനമാണ് ബിജു മേനോന്‍ കാഴ്ചവെച്ചത്. അയ്യപ്പനും കോശിയിലെ അയ്യപ്പന്‍ നായര്‍ അഥവാ മൂണ്ടൂര്‍ മാടന്‍ നടന്‌റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറി.

  മലയാളികള്‍ക്കൊപ്പം തന്നെ അന്യഭാഷ പ്രേക്ഷകരും സിനിമയിലെ നടന്റെ പ്രകടനത്തെ പുകഴ്ത്തിയിരുന്നു. അയ്യപ്പനും കോശിയ്ക്കും പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് നടന്‌റെതായി വരുന്നത്. ആര്‍ക്കറിയാം എന്ന സിനിമയാണ് ബിജു മേനോന്‌റെതായി വന്നത്. സിനിമ തിയ്യേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും ഒടിടിയില്‍ വന്നപ്പോള്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു. മഞ്ജു വാര്യര്‍ നിര്‍മ്മിച്ച് മധുവാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരവും ബിജു മേനോന്‌റെ പുതിയ സിനിമയാണ്.

  ചിത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ക്കൊപ്പം ബിജു മേനോന്‍ വീണ്ടും എത്തുന്നു. ലളിതം സുന്ദരത്തിന് പുറമെ സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനില്‍ ബിജു മേനോന്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ ഒരു തെക്കന്‍ തല്ലുകേസ് എന്ന ചിത്രവും നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നു.

  ദിലീപിന്‌റെ സിനിമകളില്‍ ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും അഭിനയിക്കും, കാരണം പറഞ്ഞ് കലാഭവന്‍ ഹനീഫ്‌

  മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് ബിജു മേനോന്‍. തെലുങ്കില്‍ രവി തേജ നായകനായ ഖദര്‍നാക്, ഗോപിചന്ദ് നായകനായ രണം തുടങ്ങിയ സിനിമകളിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിജു മേനോന്‍ എത്തിയത്. തമിഴില്‍ ഏട്ട് സിനിമകളിലും ബിജു മേനോന്‍ അഭിനയിച്ചു. തൊമ്മനും മക്കളും റീമേക്കായ മജാ എന്ന ഷാഫി ചിത്രത്തിലൂടെയാണ് ബിജു മേനോന്‍ ആദ്യം തമിഴിലെത്തിയത്. പിന്നീട് ജൂണ്‍ ആര്‍, തമ്പി, അഗരം, പഴനി, അറസാങ്കം, ആലിബാബ, പോര്‍ക്കളം തുടങ്ങിയ സിനിമകളിലും നടന്‍ അഭിനയിച്ചു. അഭിനേതാവ് എന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് ബിജു മേനോന്‍. മകരമഞ്ഞ്, വിസ്മയം തുടങ്ങിയ സിനിമകളിലാണ് നടന്‍ ശബ്ദം നല്‍കിയത്‌

  Read more about: biju menon chiranjeevi
  English summary
  biju menon to play villain character in chiranjeevi's lucifer telugu remake, says latest reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X