For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയല്‍ നടി യമുന രണ്ടാമതും വിവാഹിതയായി; മകളുടെ വിവാഹമായപ്പോഴാണോ അമ്മയുടേതെന്ന് വിമര്‍ശകരും

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനായികയായ യമുന തന്റെ വിവാഹമോചനത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷമാണ് വെളിപ്പെടുത്തുന്നത്. മക്കളുടെ സമ്മതത്തോട് കൂടിയുള്ള ആ തീരുമാനത്തിന് വലിയ പിന്തുണയാണ് പുറംലോകത്ത് നിന്ന് ലഭിച്ചത്. എന്നാലിപ്പോള്‍ യമുന വീണ്ടും വിവാഹിതയായി എന്ന വിശേഷമാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വന്നിരിക്കുന്നത്.

  ലോക്ഡൗണ്‍ കാലത്ത് നിരവധി സീരിയല്‍ നടിമാരാണ് വിവാഹിതരായത്. ഒരു യുട്യൂബ് ചാനല്‍ പുറത്ത് വിട്ട വീഡിയോയിലാണ് യമുന വിവാഹിതയായെന്ന് പറയുന്നത്. ദൃശ്യങ്ങളില്‍ അത് കാണിക്കുന്നുമുണ്ട്. അതേ സമയം നടിയുടെ വിവാഹ വാര്‍ത്ത പുറത്ത് വന്നതോടെ വ്യാപകമായ സൈബര്‍ അക്രമണമാണ് യമുനയ്ക്ക് നേരിടേണ്ടി വന്ന് കൊണ്ടിരിക്കുന്നത്.

  സീരിയല്‍ നടി യമുന വീണ്ടും വിവാഹിതയായി എന്ന തരത്തിലാണ് യുട്യൂബ് ചാനലുകളിലൂടെ വാര്‍ത്തകള്‍ വന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്നതെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. വിവാഹവേഷത്തില്‍ ഭര്‍ത്താവിന്റെ കൈപിടിച്ച് ക്ഷേത്രത്തില്‍ നില്‍ക്കുന്ന യമുനയുടെ ചിത്രങ്ങളും പ്രചരിക്കുകയാണ്. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് ഭര്‍ത്താവെന്നും പറയുന്നു. വിവാഹത്തിനെത്തിയവരെല്ലാം മാസ്ക് വെച്ചിട്ടുള്ളതിനാൽ അടുത്തിടെ നടന്ന വിവാഹമാണെന്ന് വ്യക്തമാവുന്നുണ്ട്.

  വീണ്ടും ജ്വാലയായി എന്ന സീരിയയിലെ വില്ലത്തി വേഷത്തിലൂടെയാണ് നടി യമുന മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. ശേഷം ചന്ദനമഴയിലെ മധുമതിയായി വന്നും യമുന ശ്രദ്ധിക്കപ്പെട്ടു. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുന സിനിമാ സംവിധായകനായ എസ്.പി മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് തങ്ങള്‍ വേര്‍ പിരിയാന്‍ തീരുമാനിച്ചത്.

  വേര്‍പിരിയാമെന്നത് രണ്ട് പേരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. തുടര്‍ന്ന് തന്റെ മൂത്ത മകളോട് ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. അവളുടെ തീരുമാനമാണ് ഇനി അച്ഛനും അമ്മയും ഒരുമിച്ച് നില്‍ക്കണ്ടെന്നത്. പക്ഷേ എന്നെ കുറിച്ച് പലരും കഥയുണ്ടാക്കി. തനിക്ക് മറ്റൊരു ബന്ധമുണ്ടെന്നും വീണ്ടും കല്യാണം കഴിക്കാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. അതൊക്കെ വ്യാജമാണ്. രണ്ട് പെണ്‍കുട്ടികളേയും കൊണ്ടുള്ള ഒറ്റയ്ക്കുള്ള ജീവിതമാണ്. അവരാണ് ഇപ്പോഴത്തെ എന്റെ ലോകമെന്ന് കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ യമുന പറഞ്ഞിരുന്നു.

  മാത്രമല്ല പുതിയൊരു ബന്ധം ഉണ്ടെങ്കില്‍ എല്ലാവരെയും അറിയിക്കുമെന്നും നടി അന്ന് വ്യക്തമാക്കിയിരുന്നു. 'ഒരു റിലേഷന്‍ വന്നാലോ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്താലോ താന്‍ അത് എല്ലാവരോടും തുറന്നു പറയും. ഒരിക്കലും അത് മറച്ചു വെക്കില്ലെന്നും നടി പറയുന്നു. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും നടിയോ അവരുടെ കുടുംബാംഗങ്ങളോ ഇനിയും പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന് വിചാരിക്കുന്നു. ആമിയും ആഷ്മിയുമാണ് യമുനയുടെ മക്കള്‍.

  നടി റോഷ്‌നയുടെയും കിച്ചുവിന്റെയും തകർപ്പൻ വിഹാഹ വീഡിയോ

  യമുന വിവാഹിതയായെന്ന വാര്‍ത്തയ്ക്ക് വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. മകള്‍ വിവാഹം കഴിക്കാന്‍ ആയപ്പോഴാണോ അമ്മ വിവാഹിതയാവുന്നത്? നിങ്ങള്‍ക്ക് ബോധമില്ലേ എന്നൊക്കെയാണ് ചില ആരാധകരുടെ കമന്റ്. എന്നാല്‍ ശക്തമായ തീരുമാനങ്ങള്‍ കൊണ്ട് വ്യക്തി ജീവിതം മനോഹരമാക്കാന്‍ യമുനയ്ക്ക് സാധിക്കുമെന്നാണ് കൂടുതല്‍ പേരും ആശംസിക്കുന്നത്.

  English summary
  Chandanamazha Serial Fame Actress Yamuna Got Married To Psychotherapist Devan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X