twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് ആരാധകര്‍ കാത്തിരിക്കുന്ന ആ ദിവസം.. കമ്മാരസംഭവത്തിന്‍റെ റിലീസല്ല.. എന്തിനും കോടതി കനിയണം!

    By Nimisha
    |

    ദേ പുട്ട് ദുബായ് ഉദ്ഘാടനത്തിന് ദിലീപ് എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് 85 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി താരം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

    സല്ലുവിനെ തള്ളി ബിലാലിനെ ഏറ്റെടുത്ത് ആരാധകര്‍.. മമ്മൂട്ടിയുടെ ഫോട്ടോ വൈറലാവുന്നു!സല്ലുവിനെ തള്ളി ബിലാലിനെ ഏറ്റെടുത്ത് ആരാധകര്‍.. മമ്മൂട്ടിയുടെ ഫോട്ടോ വൈറലാവുന്നു!

    മമ്മൂട്ടിക്ക് മുന്നില്‍ മഞ്ജു വാര്യരും കാളിദാസനും അടിയറവ് പറഞ്ഞു.. പിന്‍മാറ്റത്തിന് കാരണം?മമ്മൂട്ടിക്ക് മുന്നില്‍ മഞ്ജു വാര്യരും കാളിദാസനും അടിയറവ് പറഞ്ഞു.. പിന്‍മാറ്റത്തിന് കാരണം?

    ടൊവിനോയും നിവിന്‍ പോളിയും മുതല്‍ അനൂപ് മേനോനും ശ്വേതയും വരെ.. മലയാള സിനിമയിലെ ബന്ധുക്കളെ അറിയുമോ?ടൊവിനോയും നിവിന്‍ പോളിയും മുതല്‍ അനൂപ് മേനോനും ശ്വേതയും വരെ.. മലയാള സിനിമയിലെ ബന്ധുക്കളെ അറിയുമോ?

    ദേ പുട്ട് റസ്റ്റോറന്‍റിന്‍റെ ദുബായ് ശാഖയുടെ ഉദ്ഘാടനത്തിന് പോകുന്നതിന് വേണ്ടിയാണ് താരം പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ജാമ്യവ്യവസ്ഥ അനുസരിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ടാണ് താരം ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഉദ്ഘാടനത്തിന് ദിലീപ് എത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

     ദേ പുട്ട് ദുബായില്‍ തുടങ്ങുന്നു

    ദേ പുട്ട് ദുബായില്‍ തുടങ്ങുന്നു

    നവംബര്‍ 29നാണ് ദേ പുട്ട് ദുബായില്‍ തുടങ്ങുന്നത്. ഉദ്ഘാടനത്തെക്കുറിച്ച് ദിലീപ് ഓണ്‍ലൈനില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉദ്ഘാടനത്തില്‍ പങ്കെടുക്കണമെന്ന ക്ഷണക്കത്തും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

    ദിലീപ് എത്തുമോ?

    ദിലീപ് എത്തുമോ?

    ഉദ്ഘാടനത്തിന് ദിലീപ് എത്തുമോയെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിദേശത്ത് പോകുന്നതിനായി പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് താരം കോടതിയെ സമീപിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്.

    ചൊവ്വാഴ്ച അറിയാം

    ചൊവ്വാഴ്ച അറിയാം

    ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദിലീപ് എത്തുമോയെന്നുള്ള കാര്യത്തെക്കുറിച്ച് ചൊവ്വാഴ്ച അറിയാമെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനായുള്ള കാത്തിരിപ്പിലാണ് ഇവര്‍. നിലവിലെ ജാമ്യവ്യവസ്ഥ അനുസരിച്ച് താരത്തിന് വിദേശ യാത്ര സാധ്യമാകുമോയെന്ന് അന്ന് അറിയാന്‍ പറ്റും.

    ഹൈക്കോടതിയെ സമീപിച്ചു

    ഹൈക്കോടതിയെ സമീപിച്ചു

    ജാമ്യ വ്യവസ്ഥ അനുസരിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് പാസ്‌പോര്‍ട്ട് ഹാജരാക്കിയിരുന്നു. ഇത് തിരിച്ച് ലഭിക്കണമെന്ന ആവശ്യവുമായാണ് താരം ഇത്തവണ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ദേ പുട്ടിന്റെ കരാമ ശാഖയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്.

    ജാമ്യവ്യവസ്ഥ അനുസരിച്ച്

    ജാമ്യവ്യവസ്ഥ അനുസരിച്ച്

    നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താരത്തിനെ അറസ്റ്റ് ചെയ്തത്. രണ്ടര മാസത്തിന് ശേഷമാണ് താരത്തിന് ജാമ്യം ലഭിച്ചത്. വിദേശത്ത് പോകാന്‍ പാടില്ലെന്ന വ്യവസ്ഥ പ്രകാരമാമ് ദിലീപിന് ജാമ്യം നല്‍കിയത്. ഹര്‍ജിയിലെ തീരുമാനം അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    ദേ പുട്ടിന്‍റെ തുടക്കം

    ദേ പുട്ടിന്‍റെ തുടക്കം

    നാദിര്‍ഷയും ദിലീപും കൂടിയാണ് എറണാകുളം ഇടപ്പള്ളിയില്‍ ദേ പുട്ട് റസ്റ്റോറന്റ് ആരംഭിച്ചത്. മീശമാധവന്‍ പുട്ട്, മാര്‍ബിള്‍ പുട്ട്, പുട്ട് ബിരിയാണി തുടങ്ങി വ്യത്യസ്ത തരത്തിലുള്ള പുട്ടുകളാണ് ദേ പുട്ടില്‍ ലഭിക്കുന്നത്. എറണാകുളത്തിന് പിന്നാലെ കോഴിക്കോട്ടും ദേ പുട്ട് ആരംഭിച്ചിരുന്നു.

    English summary
    Actor Dileep wants to visit Dubai to launch 'Dhe Puttu' restaurant, moves court.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X