For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എതിരാളിയാണെന്ന് കരുതി സുഹൃത്ത് ആവേണ്ട നടിയെ പറ്റി മോശം പറഞ്ഞു; ഇപ്പോള്‍ ഖേദം തോന്നുന്ന കാര്യങ്ങളെ പറ്റി നടിമാർ

  |

  എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് പറയുന്നത് സത്യമാണ്. വിദ്യഭ്യാസമടക്കം പലതിനും ഒരു പ്രായം നിശ്ചയിച്ചിട്ടുണ്ട്. ആ സമയത്ത് അത് ചെയ്തില്ലെങ്കില്‍ പില്‍ക്കാലത്ത് ദുഃഖിക്കേണ്ടതായി വരും. അത്തരത്തില്‍ നഷ്ടബോധം വരുന്ന ചില കാര്യങ്ങളെ കുറിച്ച് സിനിമാ താരങ്ങളടക്കം തുറന്ന് പറഞ്ഞിട്ടുണ്ട്. നടി കരീന കപൂര്‍ മുതല്‍ ദീപിക പദുക്കോണ്‍ വരെ നിരവധി നായികമാരാണ് ഇന്നും നടക്കാത്ത സ്വപ്‌നങ്ങളെ പറ്റി പങ്കുവെച്ചിട്ടുള്ളത്.

  വെള്ളത്തിൽ നിന്നുള്ള കിടിലൻ ഫോട്ടോഷൂട്ട്, നടി ത്രിധ ചൌധരിയുടെ ഫോട്ടോസ് കാണാം

  ചിലര്‍ക്ക് വിദ്യഭ്യാസം നഷ്ടപ്പെട്ട് പോയതാണ് പ്രശ്‌നമെങ്കില്‍ മറ്റ് ചിലര്‍ക്ക് ഒരിക്കലും സാധിക്കാത്ത ചില അബദ്ധങ്ങളാണ് പറ്റിയത്. മറ്റൊരു നടിയെ കുറിച്ച് മോശം പറയേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും ഒരു നടി വെളിപ്പെടുത്തുകയാണ്. അത്തരത്തില്‍ ബോളിവുഡ് നടിമാരുടെ തുറന്ന് പറച്ചില്‍ ശ്രദ്ധേയമാവുകയാണ്. വിശദമായി വായിക്കാം...

   കരീന കപൂര്‍

  കരീന കപൂര്‍

  വളരെ ചെറിയ പ്രായത്തില്‍ തന്നെ പഠനം ഉപേക്ഷിച്ച് സിനിമയില്‍ എത്തിയ ആളാണ് കരീന കപൂര്‍. ഞാന്‍ സിനിമയിലെത്താന്‍ തിടുക്കം കാണിക്കുകയായിരുന്നു എന്ന് പിന്നീടൊരിക്കല്‍ കരീന വെളിപ്പെടുത്തിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗം അതായിരുന്നു. ഒരിക്കലും കോളേജില്‍ പോകാന്‍ കഴിയാത്തതില്‍ ഞാനിപ്പോഴും ഖേദിക്കാറുണ്ടെന്നാണ് കരീന പറയുന്നത്. സിനിമയില്‍ സജീവമായിരുന്ന കാലത്താണ് കരീന നടന്‍ സെയിഫ് അലി ഖാനുമായി ഇഷ്ടപ്പെടുകയും അദ്ദേഹത്തെ വിവാഹം കഴിച്ച് ഇപ്പോള്‍ രണ്ട് മക്കളുടെ അമ്മയായി കഴിയുന്നത്.

   സോനം കപൂര്‍

  സോനം കപൂര്‍

  കരീനയെ പോലെ തന്നെ വിദ്യാഭ്യാസത്തിന് പ്രധാന്യം കൊടുക്കാതെ അഭിനയിക്കാന്‍ എത്തിയതിനെ കുറിച്ചാണ് സോനം കപൂറിനും ഓര്‍ക്കാനുള്ളത്. നടന്‍ അനില്‍ കപൂറിന്റെ മകള്‍ എന്നതിലുപരി ബോളിവുഡിലെ മുന്‍നിര നായികയാണ് സോനം കപൂര്‍. ആനന്ദ് അഹൂജയുമായിട്ടുള്ള വിവാഹം കഴിഞ്ഞെങ്കിലും സിനിമയില്‍ സജീവമായി തുടരുകയാണ് താരമിപ്പോഴും.

  രണ്ടാമത് കുഞ്ഞ് വേണമെങ്കില്‍ അത് അനുസരിക്കണം; ഭാര്യയുടെ ആ നിര്‍ദ്ദേശത്തെ കുറിച്ച് വെളിപ്പെടുത്തി അക്ഷയ് കുമാർ- വായിക്കാം

   ശബാന ആസ്മി

  ശബാന ആസ്മി

  വിദ്യ ബാലനൊപ്പം ടേപ്പ് കാസ്റ്റ് എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ജീവിതത്തില്‍ താന്‍ ഏറ്റവും ഖേദിക്കുന്ന കാര്യത്തെ കുറിച്ച് നടി ശബാന ആസ്മി പറഞ്ഞത്. ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് തന്റെ എതിരാളിയായി നിന്ന സ്മിത പാട്ടീലിനെ കുറിച്ച് താന്‍ പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്ന് പശ്ചാതാപം തോന്നുമെന്നായിരുന്നു ശബാന ആസ്മി പറഞ്ഞത്. 'സ്മിത പാട്ടീലിനെതിരെ ഞാന്‍ നടത്തിയ നിസ്വാര്‍ഥമായ പരാമര്‍ശങ്ങളില്‍ ഖേദിക്കുന്നു. ഇന്ന് ഞാനങ്ങനെ ചെയ്യില്ല. പക്ഷേ അന്ന് എതിരാളികളെ പോലെ ആയത് കൊണ്ട് അത് അംഗീകരിക്കേണ്ടി വന്നു. ഏകദേശം ഒരുപോലെയുള്ള കുടുംബത്തില്‍ നിന്ന് വന്ന് ഒരേ തരത്തിലുള്ള സിനിമകള്‍ ചെയ്തിരുന്ന ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരിക്കണം. പക്ഷേ അത് സംഭവിച്ചില്ലെന്നും ശബാന വ്യക്തമാക്കുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
   ദീപിക പദുക്കോണ്‍

  ദീപിക പദുക്കോണ്‍

  യഷ് ചോപ്രയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കാതെ പോയി എന്നതിലാണ് ദീപിക പദുക്കോണ്‍ ഖേദിക്കുന്നത്. 2012 ലാണ് യഷ് അന്തരിച്ചത്. ഇനി അത് സാധിക്കില്ലെങ്കിലും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നതായിട്ടും ദീപിക ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. യഷ് ചോപ്രയ്‌ക്കൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്‌നമായിരുന്നു. അതിപ്പോഴും സ്വപ്‌നമായി തന്നെ തുടരുകയാണ്. അത് തനിക്കൊരു വേദനയാണ്. കാരണം ആ സ്വപ്‌നം ഒരിക്കലും സാക്ഷാത്കരിക്കാന്‍ സാധിക്കില്ലല്ലോ എന്നും നടി പറയുന്നു. അതേ സമയം ബോളിവുഡിലെ ഏറ്റവും വിജയിച്ച നടിയാണ് ദീപിക. മുന്‍നിര നായകന്മാര്‍ക്കൊപ്പം നടി അഭിനയിച്ച് കഴിഞ്ഞു.

  വിവാഹം കഴിഞ്ഞ ഉടന്‍ ഭാര്യയ്‌ക്കെതിരെ നെഗറ്റീവ് കമന്റുകള്‍; പൈസ കൊടുത്ത് എഴുതിക്കുന്നതാണെന്ന് പറഞ്ഞ് നടന്‍ ബാല- വായിക്കാം

  Read more about: deepika padukone actress
  English summary
  From Kareena To Deepika Padukone, When Bollywood Celebrities Opens Up Their Biggest Regrets
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X