For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രുതി ഹാസനുമായി വാർത്തകളിൽ ഇടം പിടിച്ച നടന്മാരുടെ ജീവിതം തകർന്നു, സംഭവം ഇങ്ങനെ...

  |

  മലയാളത്തിൽ സജീവമല്ലെങ്കിലും അന്യഭാഷതാരങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് മലയാളി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണ് സൂപ്പർ താരം കമൽഹാസന്‌റെ മകൾ ശ്രുതി ഹാസൻ‌. സിനിമകളെക്കാളും താരപുത്രിയുടെ സ്വകാര്യ ജീവിതമാണ് സിനിമ കോളങ്ങളിൽ ചർച്ചയാവുന്നത്. ശ്രുതിയുടെ പ്രണയങ്ങൾ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. തെന്നിന്ത്യയിലെ യുവതാരങ്ങളുടെ പേരിനോടൊപ്പം താരപുത്രിയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ ഏറ്റവും രസകരം ഇവരിൽ അധികം പേരും വിവാഹിതരാണ് എന്നുള്ളത്. കൂടാതെ മറ്റൊരു വിചിത്രമായ കാര്യം എന്നത് ഇവരുടെ കുടുംബജീവിതം മറ്റ് പല കാരണങ്ങൾ കൊണ്ട് ശിഥിലമായിട്ടുമുണ്ട്.

  പഴയ മത്സരാർഥികളുമായി ബി ബി ഒടിടി ആരംഭിക്കുന്നു,പുതിയ ബിഗ് ബോസ് വിശേഷം ഇങ്ങനെ, സീസൺ 4 ഉടൻ...

  നടൻ ധനുഷ്, നാഗചൈതന്യ, രൺബീർ കപൂർ, സിദ്ധാർത്ഥ്, ക്രിക്കറ്റ് താരം സുരേഷ് റെയ്ന, നടന്‍ മൈക്കിള്‍ കൊര്‍സലെ തുടങ്ങിയവരുമായിമായി നടി ഡേറ്റിംഗിലായിരുന്നു എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിൽ ലണ്ടൻ സ്വദേശിയും നടനുമയി മൈക്കിള്‍ കൊര്‍സലെയുമായുള്ള പ്രണയം വലിയ ചർച്ചയായിരുന്നു. വിവാഹം വരെ ഈ ബന്ധം എത്തിയതായിരുന്നു. എന്നാൽ‌ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. കമൽ ഹാസനോടൊപ്പമുളള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു.

  അത് കഴിഞ്ഞാല്‍ കഴിഞ്ഞു, അക്കാര്യത്തില്‍ അച്ഛന്റെ പാതയാണ് പിന്തുടരുന്നത്, വെളിപ്പെടുത്തി ധ്യാൻ

  നിലവിൽ ശന്തനു ഹസാരികയുമായി നടി പ്രണയത്തിലാണെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. ശ്രുതി തന്നെയാണ് പ്രണയത്തെ കുറിച്ചുളള സൂചന നൽകിത്. ഡല്‍ഹി സ്വദേശിയായ ശന്തനു ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമാണ്. നടിയുടെ പിറന്നാൾ ചിത്രം പുറത്ത് വന്നതിന് പിന്നാലെയാണ് പ്രണയകഥ പുറം ലോകത്ത് എത്തിയത്. കൂടാതെ സോഷ്യൽ മീഡിയയിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഇവരുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലും ആണ്.

  ശ്രുതിയും നടൻ ധനുഷുമായി പ്രണയത്തിലാണെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. മുൻഭാര്യ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ത്രീ എന്ന ചിത്രം പുറത്ത് വന്നതിന് ശേഷമായിരുന്നു ഇവരെ കുറിച്ചുളള പ്രണയകഥ പുറത്ത് പ്രചരിക്കാൻ തുടങ്ങിയത്. ഐശ്വര്യയുമായും ധനുഷുമായും വളരെ അടുത്ത ബന്ധമാണ് ശ്രുതിയ്ക്കുള്ളത്. നിലവിൽ ഐശ്വര്യയും ധനുഷും വിവാഹമോചനം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോമൺ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വിവാഹമോചനം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇവരെ ഒന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

  നാഗചൈതന്യയുടെ പേരിനോടൊപ്പവും ശ്രുതിയുടെ പേര് പ്രചരിച്ചിരുന്നു. സാമന്തയ്ക്ക് മുമ്പ് ശ്രുതിയെ വിവാഹം കഴിക്കാൻ നാഗ ആഗ്രഹിച്ചിരുന്നുവെങ്കിലും പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നുവത്രെ. സാമന്ത- നാഗ ചൈതന്യ വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആ പഴയ പ്രണയകഥ വീണ്ടും ചർച്ചയാവുന്നത്. എന്നാൽ ഇരുവരും സിനിമകളിൽ ഒന്നിച്ച് എത്താറുണ്ട്. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിൽ സായി പല്ലവിയുടെ കഥാപാത്രം അവതരിപ്പിച്ചത് ശ്രുതിയായിരുന്നു. തെന്നിന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച ഒരു വിവാഹമോചനമായിരുന്നു സാമന്തയുടേയും നാഗചൈതന്യയുടേും. വേർ‌പിരിയലിന് ശേഷം ഇരുവരും സിനിമയിൽ സജീവമായിട്ടുണ്ട്.

  Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam

  ബോളിവുഡ് താരം രൺബീർ കപൂറുമായും നടി ഡേറ്റിങ്ങിൽ ആയിരുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഒരു പരസ്യത്തിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്നും തുടർന്ന് അടുപ്പത്തിലാവുകയും ആയിരുന്നെന്നായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാൽ ഇതിനെ കുറിച്ച് താരപുത്രി ഒരിക്കൽ പ്രതികരിച്ചിരുന്നു. തികച്ചും താമശയാണെന്നായിരുന്നു പറഞ്ഞത്. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേരാണ് നടൻ രൺബീർ കപൂറിന്റേത്. നടന്റെ സിനിമകൾ പോലെ പ്രണയവും ബ്രേക്കപ്പുമൊക്കെ ചർച്ചയാവാറുണ്ട്. ദീപിക പദുകോൺ, കത്രീന കൈഫ് എന്നിവരുമായി പ്രണയത്തിലായിരുന്നു. ദീർഘ കാലത്തെ ബന്ധമായിരുന്നു ഇവരുമായി. നിലവിൽ നടി ആലിയ ഭട്ടുമായി പ്രണയത്തിലാണ് താരം. വീട്ടുകാരും ഈ ബന്ധം അംഗീകരിച്ചിട്ടുണ്ട്.

  English summary
  From Ranbir Kapoor to Naga Chaitanya; Shruti Haasan's rumoured Boyfriends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X