For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെന്നിന്ത്യയിലെ താരറാണി ബോളിവുഡിലെത്തിയപ്പോൾ‌; എല്ലാം ഉപേക്ഷിച്ച് അസിൻ പോയതിന് കാരണമെന്ത്?

  |

  ഇന്ത്യൻ സിനിമയിൽ ആരാധകർക്ക് മറക്കാനാവാത്ത പല നടിമാരും വന്ന് പോയിട്ടുണ്ട്. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോൾ പെട്ടെന്നൊരു ദിവസം അഭിനയം നിർത്തി സ്വകാര്യ ജീവിതത്തിലേക്ക് കടന്ന നടിമാരും അനവധിയാണ്. ഇത്തരത്തിൽ ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച് പെട്ടന്ന് തന്നെ ലൈം ലൈറ്റ് വിട്ട നായിമാകാരോട് ആരാധകർക്ക് പ്രത്യേക മമതയുമുണ്ട്.

  മലയാളത്തിൽ നദിയ മൊയ്തു, മഞ്ജു വാര്യർ തുടങ്ങിയ നായികമാർ വർഷങ്ങളോളം സിനിമകൾ ചെയ്യാതിരുന്നപ്പോഴും ഇവർക്ക് എന്നും മലയാളികൾ പ്രത്യേക സ്ഥാനം തങ്ങളുടെ മനസ്സിൽ നൽകിയിരുന്നു. വർഷങ്ങൾക്ക് ശേഷം ഇവർ തിരിച്ചു വന്നപ്പോഴും അതേ പ്രിയം ഇവരോട് ആരാധകർക്ക് ഉണ്ടായിരുന്നു.

  ഇത്തരത്തിൽ ഇന്ത്യയിൽ മിക്ക ഭാഷകളിലും ഒരു പോലെ ആരാധക വൃന്ദമുള്ള നടിയാണ് അസിൻ. മലയാളത്തിൽ സത്യൻ അന്തിക്കാട് ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് മറുഭാഷാ ചിത്രങ്ങളിൽ തരം​ഗമായി മാറിയ നടിയായിരുന്നു അസിൻ. എട്ട് ഭാഷകൾ സംസാരിക്കുന്ന അസിൻ താനഭിനയിച്ച എല്ലാ ഭാഷകളിലെ ചിത്രങ്ങളിലും സ്വന്തം ശബ്ദമാണ് നൽകിയത്. നടി പദ്മിനിക്ക് ശേഷം എല്ലാ ഭാഷകളിലും ഡബ്ബിം​ഗ് ഇല്ലാതെ സ്വന്തം ശബ്ദം നൽകിയ നടി അസിനാണ്.

  also read: സിനിമകളിൽ കാണുന്നില്ല , പക്ഷെ സമ്പത്തിൽ മുൻപന്തിയിൽ; സുസ്മിതയുടെ വരുമാനമിങ്ങനെ


  2000 ങ്ങളിൽ തെന്നിന്ത്യയിൽ തുടരെ ​ഹിറ്റുകൾ സൃഷ്ടിച്ച നടിയായിരുന്നു അസിൻ. ​ഗജിനി, പോക്കിരി, ശിവകാശി, ദശാവതാരം തുടങ്ങിയ ഹിറ്റ് സിനിമകൾ നടിയെ തേടി നിരന്തരം വന്നു. മികച്ച പ്രകടനം കാഴ്ച വെച്ച സിനിമകളിൽ അസിന്റെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ​ഗജിനിയുടെ വിജയത്തോടെയാണ് അസിൻ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

  തമിഴിലെ വമ്പൻ ഹിറ്റായ ​ഗജിനിയിലെ അസിന്റെ പ്രകടനം ബോളിവുഡ് താരം ആമിർ ഖാനിഷ്ടപ്പെട്ടു. ​ഗജിനി ഹിന്ദിയിലെടുത്തപ്പോൾ ആമിറിന്റെ നായികയായി അസിൻ തന്നെയെത്തി. തെന്നിന്ത്യയിൽ തൊട്ടതെല്ലാം ഹിറ്റാക്കിയ അസിൻ ബോളിവുഡിലും ഇതാവർത്തിച്ചു. ​


  ഗജിനിയുടെ ഹിന്ദി പതിപ്പും വമ്പൻ ഹിറ്റായി. ചിത്രം റിലീസായി രണ്ടാഴ്ചക്കുള്ളിൽ നേടിയ വേൾഡ് വൈഡ് കലക്ഷൻ 232 കോടി രൂപയായിരുന്നു. 2008 ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായി ​ഗജിനി മാറി. ​ഗജിനിയുടെ വിജയത്തോടെ അസിനെ തേടി ബോളിവുഡിൽ നിന്നും അവസരങ്ങളെത്തി.


  സൽമാൻ ഖാനോടൊപ്പം റെഡി എന്ന ചിത്രത്തിൽ അസിൻ നായികയായി. ചിത്രവും ബോക്സ് ഓഫീസിൽ വിജയം കണ്ടു. പിന്നീട് ഹൗസ് ഫുൾ 2, ബോൽ ബച്ചൻ, ഖില്ലാഡി 786 തുടങ്ങിയ ചിത്രങ്ങളിലും അസിനഭിനയിച്ചു. ഈ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ വിജയമായിരുന്നു.


  പക്ഷെ 2012 ന് ശേഷം അസിനെ കാര്യമായി സിനിമകളിൽ കാണാതായി. 2013 ലും 2014 ലും അസിൻ സിനിമകളിലേ അഭിനിയിച്ചില്ല. 2015 ൽ പുറത്തിറങ്ങിയ ഓൾ ഈസ് വെൽ ആണ് അവസാന ചിത്രം. ഇതിനിടെ തമിഴിൽ കാവലൻ എന്ന ചിത്രത്തിലും അഭിനയിച്ചു. മലയാള ചിത്രം ബോഡി ​ഗാർഡിന്റെ ഹിന്ദി പതിപ്പായിരുന്നു ഇത്.

  മികച്ച കഥാപാത്രങ്ങൾ ബോളിവുഡിൽ നിന്നും വരാഞ്ഞതാണ് അസിന് സിനിമകൾ കുറയാൻ കാരണമെന്നായിരുന്നു അന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ. കാര്യമായി ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്നും അസിനും അന്ന് വ്യക്തമാക്കിയിരുന്നു.‌

  Also read: പരാജയം രുചിച്ച് നയൻതാര; തൊട്ടതെല്ലാം ​ഹിറ്റാക്കി സമാന്ത; തെന്നിന്ത്യൻ താര റാണിയാര്?

  തെന്നിന്ത്യയിലെ താര റാണിയായ അസിന് ബോളിവുഡിൽ പക്ഷെ കടുത്ത മത്സരം നേരിടേണ്ടി വന്നെന്നാണ് വിവരം. അസിന്റെ ജീവിത രീതിയും ബോളിവുഡ് ലൈഫ് സ്റ്റൈലിൽ നിന്ന് വ്യത്യസ്തമായിരുന്നു. സിനിമകളിൽ തിളങ്ങുമ്പോഴും വളരെ സ്വകാര്യ ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു തെന്നിന്ത്യയിൽ അസിൻ.

  അനാവശ്യ വിവാദങ്ങളിലോ ​ഗോസിപ്പുകളിലോ നടിയെ കണ്ടിരുന്നില്ല. താൻ സെലിബ്രറ്റി ജീവിതം ആ​ഗ്രഹിക്കുന്നയാളല്ലെന്നും വളരെ സാധാരണക്കാരിയാണെന്നും അസിൻ തന്നെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

  എന്നാൽ ബോളിവുഡിലെ സാഹചര്യം മറ്റൊന്നായിരുന്നു. നിരന്തരം പാർട്ടികൾ, ആ​ഘോഷങ്ങൾ, ​ഗോസിപ്പുകൾ തുടങ്ങിയവയൊക്കെ ബോളിവുഡ് താരങ്ങളുടെ ജീവിതത്തിന്റെ ഭാ​ഗമാണ്. ഈ രീതികളുമായി പൊരുത്തപ്പെടാൻ അസിൻ നന്നേ ബുദ്ധിമുട്ടിയിരുന്നു എന്നാണ് ബി ടൗണിലെ സംസാരം. തെന്നിന്ത്യയിൽ നിന്ന് വ്യത്യസ്തമായി അസിനെക്കുറിച്ച് നിരന്തരം ​ഗോസിപ്പുകളും ബോളിവുഡിൽ അന്ന് പരന്നിരുന്നു.

  കിട്ടുന്ന റോളുകളാണെങ്കിൽ രണ്ടോ മൂന്നോ പാട്ട് സീനുകളിൽ മാത്രം വന്ന് പോവാനുള്ളത്. നെപ്പോട്ടിസം വലിയ തോതിലുണ്ടായിരുന്ന ആ കാലഘട്ടത്തിൽ നല്ല വേഷങ്ങളിൽ മിക്കതും സിനിമാ കുടുംബങ്ങളിൽ നിന്നുള്ള നടിമാർ സ്വന്തമാക്കി.

  Recommended Video

  Dhanya Mary Varghese Interview: പുറത്താക്കാൻ നോക്കിയിട്ടും 100 ദിവസം ഞാൻ ബിഗ് ബോസിൽ നിന്നത് ഇങ്ങനെ


  ഇതോടെയാണ് അസിൻ സിനിമയിൽ നിന്നും അകന്ന് തുടങ്ങിയതെന്നാണ് അന്ന് പുറത്തു വന്ന വിവരം. ഇതിനിടെ സുഹൃത്തായ നടൻ അക്ഷയ് കുമാറിലൂടെ ബിസിനസുകാരനായ രാഹുൽ ശർമ്മയെ അസിൻ പരിചയപ്പെട്ടു. ഇരുവരും പ്രണയത്തിലാവുകയും 2016 ൽ വിവാഹിതാരാവുകയും ചെയ്തു. വിവാഹ ശേഷം സിനിമയിലേക്കോ പരസ്യങ്ങളിലേക്കോ ഇല്ലെന്ന് അസിൻ പ്രഖ്യാപിച്ചു.

  ചെറുപ്പ കാലം മുതൽ സിനിമകളിൽ അഭിനയിക്കുകയാണെന്നും വ്യക്തിജീവിതം ആസ്വദിക്കണമെന്നുമായിരുന്നു അസിന്റെ വിശദീകരണം. ഇപ്പോൾ അരിൻ മകളോടും ഭർത്താവിനുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് അസിൻ. ശേഷം അഭിമുഖങ്ങളിൽ പോലും അസിനെ കണ്ടിട്ടില്ല. വല്ലപ്പോഴും ഇടുന്ന ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളിലൂടെയാണ് നടിയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത്.

  Also read: ബൻസാലി സിനിമകളിൽ ഇനി ദീപികയ്ക്ക് പകരം ആലിയയോ? നാലെണ്ണം വാ​ഗ്ദാനം ചെയ്തെന്ന് ആലിയ

  Read more about: asin bollywood
  English summary
  From successful south queen to bollywood star; why actress Asin left the film industry at peak of her career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X