For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാം വിവാഹത്തിനൊരുങ്ങി നടൻ നാ​ഗ ചൈതന്യ?, ഇത്തവണ വധു സിനിമാ മേഖലയ്ക്ക് പുറത്ത് നിന്ന്!

  |

  പ്രണയവും പ്രണയ വിവാഹങ്ങളും നിരവധി സിനിമാ മേഖലയിൽ സംഭവിക്കുന്നതാണ്. അത്തരത്തിൽ സംഭവിച്ചൊരു പ്രണയ വിവാഹമായിരുന്നു നടി സാമന്ത റൂത്ത് പ്രഭുവും നടൻ നാ​ഗ ചൈതന്യ അക്കിനേനിയും തമ്മിലുള്ളത്. 2021 ഒക്ടോബറിലാണ് ഇരുവരും വിവാഹമോചിതരാകാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചത്. ഏഴ് വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു നാ​ഗചൈതന്യ-സാമന്ത വിവാഹം നടന്നത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡി കൂടിയായിരുന്നു സാംമും ചായിയും.

  താൻ കളി കണ്ടിട്ടാണ് തിരികെ വന്നതെന്ന് നിമിഷ, സത്യം മനസിലാക്കി ഒപ്പം കൂടാൻ ശ്രമിച്ച് ലക്ഷ്മി പ്രിയ!

  ദാമ്പത്യ ജീവിതം നാലാം വർ‌ഷത്തിൽ എത്തിയപ്പോഴായിരുന്നു ഇരുവരുടേയും വേർപിരിയൽ പ്രഖ്യാപിക്കൽ. ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ടുകൾ നാ​ഗചൈതന്യ വീണ്ടും വിവാഹിതനാകാൻ‌ പോകുന്നുവെന്നതാണ്. വധു സിനിമയ്ക്ക് പുറത്ത് നിന്നുള്ള പെൺ‌കുട്ടിയായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പെൺകുട്ടി ആരായിരിക്കും എന്നത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. സാമന്ത മാത്രമായിരുന്നില്ല നാ​ഗചൈതന്യയുടെ ജീവിതത്തിൽ സംഭവിച്ച പ്രണയം.

  'ഈ റൊമാൻസൊക്കെ ബൈബിളിലുണ്ടോയെന്ന് ഞാൻ പത്മരാജൻ സാറിനോട് ചോദിച്ചിരുന്നു'; നാടി ശാരി പറയുന്നു

  സാമന്തയെ വിവാഹം ചെയ്യും മുമ്പ് ഏറെനാൾ നടൻ കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനുമായി നാ​ഗചൈതന്യ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ വരെ വന്ന് തുടങ്ങിയ സമയത്താണ് അപ്രതീക്ഷിതമായി ഇരുവരും വേർപിരിഞ്ഞതും പ്രണയം അവസാനിപ്പിച്ചതും. ശ്രുതി ഇപ്പോൾ‌ ശന്തനു ഹസാരിക എന്ന യുവാവുമായി പ്രണയത്തിലാണ്. കാമുകനൊപ്പമുള്ള ചിത്രങ്ങൾ നിരവധി ശ്രുതി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ഡൽഹി സ്വദേശിയായ ശന്തനു ഡൂഡിൾ ആർട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമാണ്.

  ലണ്ടൻ സ്വദേശിയായ നടൻ മൈക്കിൾ കൊർസലെയുമായി മുമ്പ് ശ്രുതി ഹാസൻ പ്രണയത്തിലായിരുന്നു. വർഷങ്ങളോളം പ്രണയിച്ച ശേഷമാണ് ശ്രുതിയും മൈക്കിളും വേർപിരിഞ്ഞത്. ഒരിക്കൽ കമൽഹാസനൊപ്പം ശ്രുതിയും മൈക്കിളും ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. 2013ൽ ആണ് നാ​ഗചൈതന്യയും ശ്രുതിയും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. പിന്നീട് അത് പ്രമയമായി പരിണമിച്ചെങ്കിലും വിവാഹത്തിലെത്തും മുമ്പ് തകർന്നു. ശ്രുതി ഹാസന് ശേഷം മജ്ലിയിലെ മറ്റൊരു നായികയായിരുന്ന ദിവ്യാൻഷ കൗശിക്കുമായും നാ​ഗാർജുന പ്രണയത്തിലായിരുന്നുവെന്നും മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നു. അതും പാതി വഴിയിൽ തകർന്നു.

  2017 ഒക്ടോബർ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മിൽ വിവാഹിതരായത്. സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നാ​ഗചൈതന്യയുടെ കുടുംബപേര് സാമന്ത മാറ്റിയതോടെയാണ് ഇരുവരുടേയും വിവാഹ മോചനം ഉടനുണ്ടാകുമെന്ന ​ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. വൈകാതെ ​ഗോസിപ്പുകൾ സത്യമാണെന്ന് ഇരുവരും പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും തങ്ങൾ വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്. 'ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും.... ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു.'

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  'ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്. അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു. ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു' എന്നാണ് താരങ്ങൾ വിവാഹമോചനം പ്രഖ്യാപിച്ച് കുറിച്ചത്. ഇരുവരും ഇപ്പോൾ പുതിയ സിനിമകളുമായി തിരക്കിലാണ്. വിഘ്‍നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാത്ത് വാക്ക്ലെ രണ്ട് കാതൽ ആണ് ഇനി റിലീസിനെത്താനുള്ള സാമന്ത ചിത്രം. വിഘ്‍നേശ് ശിവനും നയൻതാരയും ചേർന്ന് റൗഡി പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിഘ്‍നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. പാവ കഥൈകളെന്ന ആന്തോളജി ചിത്രത്തിനായാണ് വിഘ്‍നേശ് ശിവൻ ഏറ്റവും ഒടുവിൽ സംവിധായകനായത്. നയൻതാരയാണ് ചിത്രത്തിലെ മറ്റൊരു നായിക. വിജയ് സേതുപതിയാണ് നായകൻ.

  Read more about: naga chaitanya
  English summary
  Is Naga Chaitanya Getting Ready To Marry For The Second Time? Latest Buzz From Tollywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X