Don't Miss!
- Sports
IPL 2022: ഈ സീസണില്‍ മെഗാഫ്ളോപ്പ്, അവനെ ഇനി മുംബൈ ജേഴ്സിയില്‍ കാണില്ല, പ്രവചിച്ച് ആകാശ് ചോപ്ര
- Finance
ട്രെന്‍ഡാണ് ഫ്രണ്ട്! ചടുല നീക്കത്തിനു തയ്യാറെടുക്കുന്ന 2 ഓഹരികളിതാ; നോക്കുന്നോ?
- News
ജോ ജോസഫിന്റെ പേരില്‍ അശ്ലീലവീഡിയോ; മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍..5 പേർക്കെതിരെ കേസ്
- Lifestyle
സ്കാബീസ് നിങ്ങള്‍ക്കുമുണ്ടാവാം: ചര്‍മ്മത്തിലെ മാറ്റം ശ്രദ്ധിക്കൂ
- Travel
രാമായണ വഴികളിലൂടെ പോകാം...ഐആര്‍സിടിസിയുടെ രാമായണ യാത്ര ജൂണ്‍ 21 മുതല്‍
- Automobiles
EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്
- Technology
300 രൂപയിൽ താഴെ വില വരുന്ന എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ
വിവാഹ മോചനത്തിന് പിന്നാലെ നാഗ ചൈതന്യ യുവനടിയുമായി പ്രണയത്തില്‍! ചര്‍ച്ചയായി വീഡിയോ
സിനിമ ലോകത്ത് ഒരു പഞ്ഞവുമില്ലാത്ത ഒന്നാണ് ഗോസിപ്പുകള്‍. താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നും പിരിയുകയാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമൊക്കെയുള്ള ഗോസിപ്പുകള്‍ പ്രചരിക്കാന്‍ അധികം സമയമൊന്നും വേണ്ട. ഇത്തരത്തില്‍ ഗോസിപ്പുകള്‍ മൂലം തലവേദന അനുഭവിക്കാത്ത താരങ്ങള്‍ ഒരു സിനിമ മേഖയിലുമുണ്ടാകില്ലെന്നതാണ് സത്യം. ഇത്തരത്തില്‍ ഇപ്പോഴിതാ പുതിയൊരു ഗോസിപ്പാണ് തെലുങ്ക് സിനിമ ലോകത്തെ ചര്‍ച്ചാ വിഷയം. നാഗ ചൈതന്യ പ്രണയത്തിലാണെന്നാണ് ചില ഗോസിപ്പ് കോങ്ങളും സോഷ്യല്‍ മീഡിയയും പറയുന്നത്.
ഈയ്യടുത്തായിരുന്നു നാഗ ചൈതന്യയും സമാന്തയും പിരിയുന്നത്. ആരാധകരെയാകെ അമ്പരപ്പിച്ച വേര് പിരിയല്‍ ആയിരുന്ന നാഗ ചൈതന്യയുടേയും സമാന്തയുടേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലായിരുന്നു സാമും നാഗ ചൈതന്യയും വിവാഹിതാരായത്. താര സമ്പന്നമായിരുന്നു വിവാഹം. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ജീവിതത്തിലും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. പരസ്പരം എന്നും സ്നേഹത്തോടെ മാത്രം സംസാരിക്കുന്ന സമാന്തയും നാഗ ചൈതന്യയും ആരാധകരുടെ മനസിലെ മാതൃക ദമ്പതികളായിരുന്നു.

എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് കഴിഞ്ഞ വര്‍ഷം സമാന്തയും നാഗ ചൈതന്യയും പിരിയുകയായിരുന്നു. ഒരു മാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്ക് ശേഷമായിരുന്നു ഇരുവരും പിരിയുന്നത്. തുടക്കത്തില്‍ വെറും ഗോസിപ്പ് ആണെന്നായിരുന്നു പലരും അതേക്കുറിച്ച് കരുതിയിരുന്നത്. എന്നാല്‍ തങ്ങള്‍ പിരിയുകയാണെന്നും ഇനി മുതല്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരിക്കുമെന്ന് സമാന്തയും നാഗ ചൈതന്യയും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചതോടെ ആരാധകരുടെ ഹൃദയം തകരുകയായിരുന്നു. വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ ഒക്ടോബര്‍ രണ്ടിനായിരുന്നു ഇരുവരും വിവാഹ മോചനം നടത്തിയതായി അറിയിക്കുന്നത്.

എന്തുകൊണ്ടാണ് സമാന്തയും നാഗ ചൈതന്യയും പിരിഞ്ഞതെന്ന ചോദ്യത്തിന് ആരാധകര്‍ക്ക് ഇതുവരേയും ഉത്തരമൊന്നും ലഭ്യമായിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ നാഗ ചൈതന്യ മറ്റൊരു നടിയുമായി പ്രണയത്തിലാണോ എന്ന സംശയം ഉയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയയും ഗോസിപ്പ് എഴുത്തുകാരും. പുതിയ സിനിമയായ ബംഗാരരാജുവിന്റെ പ്രൊമോഷന് പരിപാടിക്കിടെയുണ്ടായ സംഭവമാണ് പ്രചരണത്തിന്റെ അടിസ്ഥാനം. പരിപാടിക്കെതിരെ തനിക്ക് പിന്നിലായി നിന്ന നടി ദക്ഷ നാഗര്ക്കറിനെ നാഗ ചൈതന്യ തിരിഞ്ഞു നോക്കുന്നതും തിരികെ ദക്ഷ കണ്ണുകൊണ്ട് നാഗ ചൈതന്യയോട് ആംഗ്യം കാണിക്കുന്നതും ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ഇതോടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ചിത്രത്തിലൊരു ഡാന്‍സ് നമ്പറിലാണ് ദക്ഷ എത്തുന്നത്. തന്റെ ആദ്യത്തെ ഡാന്‍സ് പാര്‍ട്ട്ണര്‍ ആണ് നാഗ ചൈതന്യയെന്നും നല്ല മനുഷ്യനാണെന്നുമായിരുന്നു ദക്ഷ താരത്തെക്കുറിച്ച് പറഞ്ഞത്. റിഹേഴ്സലിനിടെ താന്‍ സ്റ്റെപ്പ് പഠിക്കുന്നത് വരെ നാഗ ചൈതന്യ കാത്തിരിക്കുമായിരുന്നുവെന്നും തമാശകള്‍ പറയുമായിരുന്നുവെന്നും തങ്ങള്‍ക്കിടയില്‍ നല്ല ബോണ്ട് വളര്‍ന്നു വന്നുവെന്നും ദക്ഷ പറഞ്ഞിരുന്നു. ഇതും ചേര്‍ത്തു വച്ചാണ് ഗോസിപ്പ് പ്രചരണം.

ജനുവരി 14 നാണ് ബംഗാരരാജു തീയേറ്ററുകൡലേക്ക് എത്തുന്നത്. നാഗ ചൈതന്യയ്ക്കൊപ്പം നാഗാര്‍ജുന, കൃതി ഷെട്ടി, രമ്യ കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ലവ് സ്റ്റോറിയായിരുന്നു നാഗ ചൈതന്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. സായ് പല്ലവി നായികയായി എത്തിയ സിനിമ വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. അതേസമയം ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് നാഗ ചൈതന്യ. ആമിര്‍ ഖാന് ചിത്രം ലാല്‍ സിംഗ് ഛദ്ദയിലൂടെയാണ് നാഗ ചൈതന്യയുടെ ബോളിവുഡ് എന്‍ട്രി. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തിലെ നായിക.
-
തന്റെ വിവാഹത്തിന് സ്വര്‍ണം ധരിക്കില്ലെന്ന് തീരുമാനിച്ചു; അച്ഛനും അമ്മയും ഒപ്പം നിന്നുവെന്ന് സിത്താര കൃഷ്ണകുമാർ
-
ഒറ്റയ്ക്കായ ജാസ്മിനെ ആശ്വസിപ്പിക്കാന്‍ റോണ്സണ്; ജാസ്മിന് മെഡിക്കല്‍ റൂമിലേക്ക്! ഒന്നും മിണ്ടാതെ താരം
-
'പ്രായമായല്ലോ, ഇങ്ങനെ മുട്ടുകുത്തി നില്‍ക്കുന്നത് അപകടമല്ലേ?' അക്ഷയ് കുമാറിനെ ട്രോളി കെ.ആര്.കെ