For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുറച്ച് കൂടിപ്പോയി, ഞാനത് അനുവദിക്കുകയും ചെയ്തു; ദീപികയെയും സോനത്തെയും കുറിച്ച് കരൺ ജോഹർ

  |

  ബോളിവുഡിലെ ഹിറ്റ് ടോക് ഷോയായ കോഫി വിത്ത് കരണിന്റെ ഏഴാം സീസൺ എത്തിയിരിക്കുകയാണ്. ഇന്നാണ് ഷോയുടെ ആദ്യ എപ്പിസോഡ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രീമിയർ ചെയ്യുന്നത്. രൺവീർ സിം​ഗ്, ആലിയ ഭട്ട് എന്നിവരാണ് ഈ സീസണിലെ ആദ്യ അതിഥികൾ. അക്ഷയ് കപൂർ, സമാന്ത, വിജയ് ദേവരകൊണ്ട, അനിൽ കപൂർ, സാറ അലി ഖാൻ, ജാൻവി കപൂർ തുടങ്ങിയവരും ഷോയിൽ അതിഥികളായെത്തുന്നുണ്ട്. ഷോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങൾ നൽകി വരികയാണ് അവതാരകനായെത്തുന്ന കരൺ ജോഹർ. മുൻ സീസണുകളുണ്ടാക്കിയ വിവാദങ്ങളെക്കുറിച്ചും കരൺ അഭിമുഖങ്ങളിൽ സംസാരിക്കുന്നുണ്ട്.

  കോഫി വിത്ത് കരണിന്റെ മൂന്നാം സീസണിൽ ദീപിക പദുകോണും സോനം കപൂറും അതിഥികളായെത്തിയ എപിസോഡ് കുറച്ച് അതിരു കടന്നു പോയെന്നാണ് കരൺ ഇപ്പോൾ പറയുന്നത്. അന്ന് ഷോയിൽ രണ്ട് നടിമാരും നടത്തിയ പരാമർശങ്ങൾ കൂടിപ്പോയെന്നും താനനുവദിക്കുകയും ചെയ്തെന്ന് കരൺ ഓർമ്മിച്ചു.

  കുറേ സീസണുകൾക്ക് മുമ്പ് സോനവും ദീപികയും ഒരുമിച്ചെത്തിയത് ഞാൻ ഓർക്കുന്നു. ഇവരുടെ വാക്കുകൾ കുറച്ച് കൂടിപ്പോവുന്നെന്ന് എനിക്കൊരു തോന്നലുണ്ടായിരുന്നു. ഞാനാണെങ്കിൽ അതനുവദിക്കുകയും ചെയ്തു. പക്ഷെ കാലം പോകവെ ഞങ്ങളെല്ലാം വളരെ കരുതലോടെയാണ് സംസാരിക്കുന്നതെന്നാണ് കരൺ പറഞ്ഞത്.

  2010 ൽ കോഫി വിത്ത് കരണിന്റെ മൂന്നാം സീസണിലെ മൂന്നാമത്തെ എപ്പിസോഡിലായിരുന്നു സോനവും ദീപികയും ഒരുമിച്ചെത്തിയത്. ഇരു നടിമാരും കരണിന്റെ റാപ്പിഡ് ഫയർ റൗണ്ടിൽ മത്സരിച്ച് ഉത്തരങ്ങൾ നൽകി.

  പല ഉത്തരങ്ങളും പിന്നീട് ബി ടൗണിൽ വിവാദ വിഷയമാവുകയും ചെയ്തു. രൺബീർ കപൂറിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടികളായിരുന്നു വിവാദത്തിലായത്. ദീപിക പദുക്കോണുമായുള്ള ബന്ധം രൺബീർ കപൂർ ഉപേക്ഷിച്ചതിന് മാസങ്ങൾക്ക് ശേഷമായിരുന്നു ദീപിക ഷോയിലെത്തിയത്.

  രൺബീർ കപൂറിനോട് അന്നുള്ള അനിഷ്ടം ഷോയിൽ നടി പ്രകടിപ്പിക്കുകയും ചെയ്തു. രൺബീറിന് നൽകാനുള്ള ഒരു ഉപദേശമെന്തെന്ന കരണിന്റെ ചോദ്യത്തിന് നടൻ കോണ്ടത്തിന്റെ പരസ്യത്തിൽ അഭിനയിക്കണമെന്നാണ് ദീപിക നൽകിയ മറുപടി. സോനത്തോട് ഇതേ ചോദ്യം ചോദിച്ചപ്പോൾ രൺബീർ ഒരു സ്റ്റെെലിസ്റ്റിനെ വെക്കണമെന്നായിരുന്നു മറുപടി. എപ്പിസോഡ് റിലീസായതോടെ ദീപികയുടെ വാക്കുകൾ വലിയ തോതിൽ വാർത്തയായി.

  ദീപികയുമായുള്ള ബന്ധം ഉപേഷിച്ച രൺബീർ നടി കത്രീന കൈഫുമായാണ് പ്രണയത്തിലായത്. ഇരുവരുടെയും വെക്കേഷൻ ചിത്രങ്ങളും ഇതിനിടെ പുറത്തു വന്നിരുന്നു. കോഫി വിത്ത് കരണിലെ ദീപികയുടെ കമന്റ് കൂടിയായതോടെ ദീപിക-രൺബീർ-കത്രീന ​ഗോസിപ്പുകൾ ബി ടൗണിൽ പ്രചരിച്ചു. ദീപികയും കത്രീനയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോർട്ടുകളും പരന്നു. എന്നാൽ പിന്നീട് ഇവർ തമ്മിൽ രമ്യതയിലെത്തിയെന്നാണ് വിവരം. ദീപികയും രൺവീർ സിം​ഗും തമ്മിലുള്ള വിവാഹത്തിന് കത്രീന അതിഥിയായി എത്തിയിരുന്നു.

  Recommended Video

  Dilsha's Prank Call | നമ്പറുമാറി ദിൽഷ വിളിച്ചു, ആളെ പിടികിട്ടാതെ കട്ടക്കലിപ്പിൽ ഡോക്ടർ | *Interview

  രൺബീറും ദീപികയും പിന്നീട് സുഹൃത്തുക്കളായി. ഇരുവരും പിന്നീട് ഒരുമിച്ചഭിനയിച്ച യഹ് ജവാനി ഹേ ദീവാനി എന്ന ചിത്രം വലിയ ഹിറ്റായി. തമാശ എന്ന ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചില്ലെങ്കിലും നിരൂപക പ്രശംസ നേടി. ഇതിനിടെ കത്രീന കൈഫും രൺബീർ കപൂറും തങ്ങളുടെ പ്രണയ ബന്ധം ഉപേക്ഷിച്ചു. രൺബീർ ആലിയ ഭട്ടുമായും കത്രീന നടൻ വിക്കി കൗശലുമായും പ്രണയത്തിലായി. ഇരുവരും ഇപ്പോൾ തങ്ങളുടെ പ്രണയിതാക്കളെ വിവാഹം കഴിച്ചിരിക്കുകയാണ്.

  English summary
  Karan Johar says Sonam Kapoor and Deepika Padukone overstated in previous season of koffee with karan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X