twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യാത്രയില്‍ മമ്മൂക്കയുടെ മകനായി കാര്‍ത്തി? വൈഎസ് ജഗനായി താരമെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍!!

    By Midhun
    |

    Recommended Video

    യാത്രയില്‍ മമ്മൂക്കയുടെ മകനായി കാര്‍ത്തി? | filmibeat Malayalam

    തെന്നിന്ത്യന്‍ സിനിമാ ലോകത്ത് പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് കാര്‍ത്തി. അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്ത പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെയൊയിരുന്നു കാര്‍ത്തി ശ്രദ്ധിക്കപ്പെട്ടിരുന്നത്. തുടര്‍ന്നും നിരവധി ശ്രദ്ധേയ ചിത്രങഅങള്‍ കാര്‍ത്തിയുടെതായി തമിഴില്‍ പുറത്തിറങ്ങിയിരുന്നു. കടൈക്കുട്ടി സിങ്കം എന്ന ചിത്രമായിരുന്നു കാര്‍ത്തിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

    തെറ്റായ മാര്‍ക്കറ്റിംഗ് ആ ചിത്രത്തിന്റെ പരാജയത്തിന് കാരണമായി! തുറന്നടിച്ച് റായ് ലക്ഷ്മിതെറ്റായ മാര്‍ക്കറ്റിംഗ് ആ ചിത്രത്തിന്റെ പരാജയത്തിന് കാരണമായി! തുറന്നടിച്ച് റായ് ലക്ഷ്മി

    സൂര്യ നിര്‍മ്മിച്ച ചിത്രം അടുത്തിടെയായിരുന്നു തിയ്യേറ്ററുകള്‍ എത്തിയിരുന്നത്. ചിത്രം സമ്മിശ്ര പ്രതികരണവുമായി മുന്നേറികൊണ്ടിരിക്കുകയാണ്. അതിനിടെ കാര്‍ത്തിയുടെ പുതിയ ചിത്രത്ത സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടി മുഖ്യ വേഷത്തിലെത്തുന്ന യാത്ര എന്ന തെലുങ്ക് ചിത്രത്തില്‍ കാര്‍ത്തിയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

    യാത്ര എന്ന ചിത്രം

    യാത്ര എന്ന ചിത്രം

    ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തെലുങ്കില്‍ തിരിച്ചെത്തുന്ന സിനിമയാണ് യാത്ര. ചരിത്ര കഥാപാത്രമായി മമ്മൂക്ക വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്. ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയാണ് ചിത്രത്തില്‍ പറയുന്നത്. മമ്മൂക്കയുടെ കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്. യാത്രയിലെ കഥാപാത്രത്തിനായി മമ്മൂക്കയെ തന്നെ സംവിധായകന്‍ തിരഞ്ഞെടുത്തത് ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. 1999 മുതല്‍ 2004 വരെയുളള വൈഎസ് ആറിന്റെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

    ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

    ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

    ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ക്കും മറ്റും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഫസ്റ്റ്‌ലുക്കില്‍ വൈഎസ്ആറായുളള രൂപമാറ്റത്തിലാണ് മമ്മൂക്കയെ കാണിച്ചിരുന്നത്. നീളമുളള കുര്‍ത്തയും മുണ്ടും ധരിച്ചായിരുന്നു മമ്മൂക്ക ഫസ്റ്റലുക്കില്‍ എത്തിയിരുന്നത്.യാത്രയുടെ പോസ്റ്ററുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

    വൈറലായി ലൊക്കേഷന്‍ പിക്ക്

    വൈറലായി ലൊക്കേഷന്‍ പിക്ക്

    അടുത്തിടെ മമ്മൂക്ക തന്നെ പുറത്തുവിട്ട യാത്രയുടെ ലൊക്കേഷന്‍ പിക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു മമ്മൂക്ക ഈ ചിത്രം പങ്കുവെച്ചിരുന്നത്. 30 കോടി ബഡ്ജറ്റിലാണ് സംവിധായകന്‍ മഹി വി രാഘവ് വൈ എസ് ആറിന്റെ ജീവിതം വെളളിത്തിരയിലേക്ക് എത്തിക്കുന്നത്,. അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക.

    വൈ എസ് ജഗനായി കാര്‍ത്തി

    വൈ എസ് ജഗനായി കാര്‍ത്തി

    വമ്പന്‍ താരനിരയാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്. സിനിമാ പ്രേമികളുടെ ഇഷ്ടതാരം കാര്‍ത്തിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചിത്രത്തില്‍ വൈഎസ് രാജശേഖരറെഡ്ഡിയുടെ മകന്‍ വൈഎസ് ജഗനായിട്ടാകും കാര്‍ത്തി എത്തുകായെന്നാണ് അറിയുന്നത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

    മറ്റ് താരങ്ങള്‍

    മറ്റ് താരങ്ങള്‍

    യാത്രയില്‍ വൈഎസ്ആറിന്റെ ഭാര്യ വിജയലക്ഷ്മിയായി എത്തുന്നത് ആശ്രിത വെമുഗന്തിയാണ്. സുഹാസിനി മണിരത്‌നം,ഭൂമിക ചൌള തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ സബിതാ ഇന്ദ്രറെഡ്ഡി എന്ന കഥാപാത്രമായാണ് സുഹാസിനി എത്തുന്നത്. വൈഎസ്ആറിന്റെ ഭരണക്കാലത്ത് മന്ത്രിയായിരുന്ന സബിത ആന്ധ്രയിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രി കൂടിയായിരുന്നു.

    കിനാവള്ളിയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് നടി സുരഭി സന്തോഷ്! വീഡിയോ കാണാംകിനാവള്ളിയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് നടി സുരഭി സന്തോഷ്! വീഡിയോ കാണാം

    അവസാനം കൂടെയുണ്ടായിരുന്നവര്‍ എല്ലാം കവര്‍ന്ന് അവരെ തനിച്ചാക്കി! ഷക്കീലയെകുറിച്ച് മനസ് തുറന്ന് രാജീവ്അവസാനം കൂടെയുണ്ടായിരുന്നവര്‍ എല്ലാം കവര്‍ന്ന് അവരെ തനിച്ചാക്കി! ഷക്കീലയെകുറിച്ച് മനസ് തുറന്ന് രാജീവ്

    English summary
    karthi in mammootty's yathra movie?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X