»   » വയറും മാറും കാണിച്ച് താരപുത്രി, കീര്‍ത്തി സുരേഷ് ഇത്രയ്ക്ക് സെക്‌സി വേഷം ധരിയ്ക്കുമോ..?

വയറും മാറും കാണിച്ച് താരപുത്രി, കീര്‍ത്തി സുരേഷ് ഇത്രയ്ക്ക് സെക്‌സി വേഷം ധരിയ്ക്കുമോ..?

By: Rohini
Subscribe to Filmibeat Malayalam

മലയാളം വിട്ടാല്‍ എല്ലാ നായികമാരും അല്‍പം ഗ്ലാമര്‍ വേഷം ധരിയ്ക്കാറുണ്ട്. ഏത് റോളിനും തയ്യാറാവും. നയന്‍താരയും ഓവിയയും അസിനും ഭാവനയും മീരാ ജാസ്മിനുമൊക്കെ ഇക്കാര്യത്തില്‍ ഉദാഹരണമാണ്. എന്നാല്‍ കീര്‍ത്തി സുരേഷ് പരിതിവിട്ട് ഗ്ലാമര്‍ വേഷം ധരിയ്ക്കുമോ...?

പത്ത് തവണ അഭിനയിച്ചിട്ടും ശരിയായില്ല; ക്യാമറമാന്റെ ശ്രദ്ധ കുറവാണെന്ന് അറിഞ്ഞപ്പോള്‍ പൃഥ്വി പറഞ്ഞത്?

എന്തായാലും കീര്‍ത്തിയുടെ ഒരു സെക്‌സി ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്. സാരിയില്‍ സെക്‌സിയായി എത്തിയ ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

ഞാന്‍ അപേക്ഷിയ്ക്കുകയാണ്, സോലോയെ കൊല്ലരുത്; വികാരഭരിതനായി ദുല്‍ഖര്‍ സല്‍മാന്‍

ഇതാണ് ചിത്രം

മുഖ തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. കറുത്ത സാരിയില്‍ സെക്‌സിയായി നില്‍ക്കുന്ന കീര്‍ത്തി. മുഖം വെട്ടി ഒട്ടിച്ച് മോര്‍ഫ് ചെയ്ത ചിത്രമാണെന്ന് ആര്‍ക്കും ബോധ്യമാവും.

കീര്‍ത്തി ധരിയ്ക്കുമോ

പൊതു വേദികളിലായാലും സിനിമയില്‍ ആയാലും കീര്‍ത്തി സുരേഷിന്റെ വേഷം ആകര്‍ഷണമാണ്. വളരെ സ്റ്റൈലില്‍ വസ്ത്രങ്ങള്‍ ധരിക്കും. അത് വൃത്തിയിലും വെടിപ്പിലും ആയിരിയ്ക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ ചിത്രം കീര്‍ത്തിയുടേതല്ല എന്ന് വ്യക്തം.

ബാലതാരമായി താരപുത്രി

എണ്‍പതുകളിലെ ഹിറ്റ് നായിക മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകളായ കീര്‍ത്തി ബാലതാരമായിട്ടാണ് സിനിമാ ലോകത്ത് എത്തിയത്. ദിലീപിന്റെ കുബേരനില്‍ എത്തുന്ന മൂന്ന് കുട്ടികളില്‍ ഒരാള്‍ കീര്‍ത്തിയാണ്.

നായികയായി തുടക്കം

മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെ വീണ്ടും പുനര്‍ജനിപ്പിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ മടങ്ങിവരവ്. ഇരട്ട വേഷത്തിലാണ് ആദ്യ ചിത്രം. തുടര്‍ന്ന് ദിലീപിനൊപ്പം റിങ് മാസ്റ്റര്‍ എന്ന ചിത്രം ചെയ്തു.

തമിഴിലേക്ക് ചുവട് മാറ്റം

ഇത് എന്ന മായം എന്ന എഎല്‍ വിജയ് ചിത്രത്തിലൂടെ വിക്രം പ്രഭവിന്റെ നായികയായിട്ടാണ് കീര്‍ത്തി തമിഴ് സിനിമാ ലോകത്ത് എത്തിയത്. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് ശിവകാര്‍ത്തികയനൊപ്പം അഭിനയിച്ച രജനി മുരുകന്‍ എന്ന ചിത്രത്തിലൂടെയാണ്.

തമിഴില്‍ ഹിറ്റ്

തമിഴില്‍ കീര്‍ത്തി സുരേഷ് മിന്നി കയറിയത് വളരെ പെട്ടന്നാണ്. തമിഴിലെ ഒട്ടുമിക്ക എല്ലാ യുവസൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. ധനുഷിനൊപ്പം തൊടാരി, ശിവകാര്‍ത്തികയനൊപ്പം റെമോ, വിജയ്‌ക്കൊപ്പം ഭൈരവ. വിക്രമിനും സൂര്യയ്ക്കുമൊപ്പമാണ് പുതിയ ചിത്രങ്ങള്‍.

തെലുങ്കിലേക്ക്

തമിഴിനൊപ്പം തെലുങ്കിലേക്കും കീര്‍ത്തി ശ്രദ്ധ കൊടുത്തു. നേനു ശൈലജ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമാ അരങ്ങേറ്റം സിനിമയും കീര്‍ത്തിയും ശ്രദ്ധിക്കപ്പെട്ടു. നേനു ലോക്കല്‍ ആണ് കീര്‍ത്തിയുടെ മറ്റൊരു തെലുങ്ക് ചിത്രം.

പുതിയ സിനിമകള്‍

സൂര്യയ്‌ക്കൊപ്പം അഭിനയിച്ച താനാ സേര്‍ത കൂട്ടമാണ് റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. വിക്രമിനൊപ്പം സാമി 2 വിലും വിശാലിനൊപ്പം സണ്ടക്കോഴി 2 വിലുമാണ് നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. സാവിത്രിയുടെ ജീവിതം ആസ്പദമാക്കി തെലുങ്കിലും തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന മഹാനദി എന്ന ചിത്രത്തില്‍ സാവിത്രിയായി എത്തുന്നത് കീര്‍ത്തിയാണ്. ദുല്‍ഖറാണ് ജെമനി ഗണേഷനാകുന്നത്.

English summary
Keerthi Suresh glamour photo goes viral on social media
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam