India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി അമൃത അറോറ ഗര്‍ഭിണിയോ? സഹോദരി മലൈകക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

  |

  ബോളിവുഡിലെ ഹോട്ട് സഹോദരിമാരെന്നാണ് നടി മലൈക അറോറയും അമൃത അറോറയും അറിയപ്പെടുന്നത്. ഇപ്പോഴും ഫിറ്റ്‌നസും ആരോഗ്യവും നന്നായി സൂക്ഷിക്കുന്ന ഇരുവരും ഫാഷന്‍ റാംപുകളിലും ഫോട്ടോ ഷൂട്ടുകളിലും പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. തന്റെ സ്വതസിദ്ധമായ നൃത്തച്ചുവടുകളിലൂടെ ബോളിവുഡിന്റെ മനം കവര്‍ന്ന താരമാണ് മലൈക. വി.ജെ.ആയും മോഡലായും നടിയായും തിളങ്ങിയ അമൃതയും മലൈകക്കൊപ്പം മിക്കപ്പോഴും പൊതുവേദികളില്‍ കാണാറുണ്ട്.

  അടുത്തിടെയുണ്ടായ ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു നടി മലൈക. കുറച്ചു നാള്‍ മാധ്യമങ്ങളില്‍നിന്നും അകന്നുനിന്നിരുന്ന മലൈകയെ കഴിഞ്ഞ ദിവസമാണ് സഹോദരി അമൃതക്കൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ കണ്ടത്.

  Amrutha Arora

  എന്നാല്‍ മലൈകയെ അല്ല അമൃതയെ ആണ് എല്ലാവരും ശ്രദ്ധിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായ അമൃത വീണ്ടും ഗര്‍ഭിണിയാണോ എന്ന സംശയമുന്നയിച്ചായിരുന്നു ആരാധകരുടെ കമന്റ്. ഹോട്ടലില്‍ നിന്നും മലൈകക്കൊപ്പം നടന്നുനീങ്ങിയ അമൃതയെ കണ്ട് ഗര്‍ഭിണിയാണെന്ന് ആരാധകര്‍ പറയുന്നത്. തന്റെ വയര്‍ ബാഗ് കൊണ്ടുമറച്ചു നടന്നുനീങ്ങുന്ന അമൃതയെക്കണ്ടാണ് ആരാധകരുടെ ഈ ചോദ്യം. അടുത്ത സുഹൃത്തുക്കളായ കരീന കപൂര്‍, കരിഷ്മ കപൂര്‍, അമൃതയുടെ ഭര്‍ത്താവ് ഷക്കീല്‍ ലഡക്ക് എന്നിവരും കഴിഞ്ഞദിവസം അമൃതയ്ക്കും മലൈകയ്ക്കുമൊപ്പം ഉണ്ടായിരുന്നു.

  നിരവധി പേരാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ആശംസയും അഭിനന്ദനങ്ങളുമായി എത്തുന്നത്. എന്തായാലും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

  സഹോദരിമാരായ മലൈകയും അമൃതയും തമ്മില്‍ വളരെ ശക്തമായ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. മലൈകയുടെ അപകടശേഷം അമൃത ശുശ്രൂഷിക്കാന്‍ കൂടെത്തന്നെയുണ്ടായിരുന്നു. സഹോദരിയുടെ അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും അമൃത മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. എന്തായാലും അപകടത്തിനുശേഷം വിശ്രമത്തിലായിരുന്ന മലൈകയെ കണ്ട സന്തോഷത്തിലാണ് ആരാധകര്‍.

  അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സമയത്ത് മലൈക ആരാധകര്‍ക്കായി എഴുതിയ കുറിപ്പ് ശ്രദ്ധേയമായിരുന്നു. 'കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ തികച്ചും അവിശ്വസനീയമായിരുന്നു. ഒരു സിനിമയിലെ നടുക്കുന്ന ദൃശ്യം പോലെ മാത്രമേ അത് ഓര്‍മ്മിക്കാനാകൂ. അത് യാഥാര്‍ഥ്യമാണെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. പെട്ടെന്നുതന്നെ അപകടത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചതില്‍ നിങ്ങള്‍ ഓരോരുത്തരോടും എനിക്ക് നന്ദിയുണ്ട്. രക്ഷകരായി നിരവധി മാലാഖമാര്‍ എനിക്ക് ചുറ്റിലും ഉണ്ടായിരുന്നു. എന്റെ സ്റ്റാഫുകളും ആശുപത്രിയില്‍ എത്താന്‍ എന്നെ സഹായിച്ചവരും കുടുംബവും ആശുപത്രിയിലെ ജീവനക്കാരും എനിക്കൊപ്പം നിന്നു. ഇവരോടെല്ലാം നന്ദിയും കടപ്പാടും അറിയിക്കുകയാണ്.'

  Arora Family

  'എന്റെ ഡോക്ടര്‍മാര്‍ എന്റെ സുരക്ഷ ഉറപ്പുവരുത്തി. സുരക്ഷിതയാണെന്ന് എപ്പോഴും അവര്‍ എന്നെ ഓര്‍മ്മിപ്പിച്ചു. കൂടാതെ കുടുംബവും ആരാധകരും കൂടെയുള്ളവരും എല്ലായ്‌പ്പോഴും എന്റെ കൂടെ നിന്നു. നമുക്ക് ആവശ്യമുള്ള സമയത്ത് കൂടെ നില്‍ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരെ ഒരിക്കലും കൈവിടരുത്. ഞാന്‍ അപകടത്തില്‍ നിന്നും കൂടുതല്‍ കരുത്താര്‍ജ്ജിച്ച് തിരിച്ചുവരുമെന്ന് ഉറപ്പ് വരുത്തിയ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഹൃദയത്തില്‍ നിന്നും നന്ദി രേഖപ്പെടുത്തുന്നു. ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്. ഞാന്‍ ഒരു പോരാളിയാണെന്ന് ഉറപ്പിച്ച് പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഇത് അറിയുന്നതിന് മുന്‍പ് തന്നെ ഞാന്‍ തിരിച്ച് വരും.' മലൈക പറയുന്നു.

  ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat

  ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബ്ബാസ് ഖാനെയായിരുന്നു മലൈക വിവാഹം കഴിച്ചത്. എന്നാല്‍ 2017-ല്‍ ഇരുവരും വിവാഹമോചനം നേടി. പിന്നീട് നടന്‍ അര്‍ജ്ജുന്‍ കപൂറുമായി ഏറെ നാള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നുവെങ്കിലും അടുത്തിടെ വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. തന്നേക്കാള്‍ പ്രായം കുറഞ്ഞ താരത്തെ പ്രണയിക്കുന്നതിന്റെ പേരില്‍ പലപ്പോഴും മലൈകയ്ക്ക് കടുത്ത അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

  English summary
  Malaika Arora's Sister Amrita Arora Pregnant? Netizens Raise Questions After Her New Pictures Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X