»   » മമ്മൂട്ടിയുടെ ചിത്രം നിര്‍മിക്കാന്‍ ടോമിച്ചന്‍ മുളകുപാടം തയ്യാറല്ല, രാജ ടു ഉപേക്ഷിച്ചു !!

മമ്മൂട്ടിയുടെ ചിത്രം നിര്‍മിക്കാന്‍ ടോമിച്ചന്‍ മുളകുപാടം തയ്യാറല്ല, രാജ ടു ഉപേക്ഷിച്ചു !!

Posted By: Rohini
Subscribe to Filmibeat Malayalam

വളരെ പ്രതീക്ഷയോടെ അണിയറയില്‍ ഒരുങ്ങുന്ന മലയാള ചിത്രങ്ങലളില്‍ ഒന്നാണ് മമ്മൂട്ടിയുടെ രാജ ടു. പുലിമുരുകന്‍ ടീം വീണ്ടും മമ്മൂട്ടിയ്ക്ക് വേണ്ടി ഒന്നിയ്ക്കുന്നു എന്നാണ് ചിത്രത്തിലുള്ള വലിയ പ്രതീക്ഷകളില്‍ ഒന്ന്.

ആവേശം മുറുകുന്നു; മമ്മൂട്ടിയുടെ രാജ ഈ വരവായിരിക്കുമോ വരിക... കാണൂ

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു പോക്കിരി രാജയുടെ രണ്ടാം ഭാഗമായ രാജു ടു നിര്‍മിയ്ക്കാന്‍ ടോമിച്ചന്‍ മുളകുപാടം തയ്യാറല്ല എന്ന്. ചിത്രം നിര്‍മിയ്ക്കുന്നതില്‍ നിന്ന് ടോമിച്ചന്‍ പിന്മാറിയതു കാരണം സിനിമ ഉപേക്ഷിച്ചു എന്നാണ് വാര്‍ത്തകള്‍.

പോക്കിരി രാജ

മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരണ്‍, സിദ്ദിഖ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് പോക്കിരി രാജ. പൃഥ്വിയും മമ്മൂട്ടിയും ജ്യേഷ്ഠാനുജന്മാരായി എത്തിയ കോമിക് ചിത്രം ഇന്നും മലയാളികളുടെ പ്രിയപ്പെട്ടതാണ്. മമ്മൂട്ടിയുടെ മംഗ്ലീഷ് സംഭാഷണങ്ങളാണ് സിനിമയിലെ ആകര്‍ഷണം.

രണ്ടാം ഭാഗം വരുന്നു എന്ന്

പുലിമുരുകന്‍ 150 കോടി ക്ലബ്ബിലേക്ക് കയറിയതിന് പിന്നാലെയാണ് സംവിധായകന്‍ വൈശാഖ് രാജ ടുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മലയാളത്തിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായി ഉയരുന്ന രാജ 2 പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന്‍ തന്നെ നിര്‍മിയ്ക്കുമെന്നും പറഞ്ഞു.

ഉപേക്ഷിച്ചു എന്ന്

പ്രഖ്യാപിച്ചതില്‍ പിന്നെ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. തിരക്കഥാ എഴുത്തിന്റെ തിരക്കിലാണെന്നാണ് വൈശാഖ് അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തിന്റെ നിര്‍മാണ ചുമതലയില്‍ നിന്ന് ടോമിച്ചന്‍ മുളകുപാടം പിന്മാറി എന്ന്.

ടോമിച്ചന്‍ പറയുന്ന കാരണം

പോക്കിരി രാജയുടെ രണ്ടാം ഭാഗമായ രാജ ടു വില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ആ പ്രതീക്ഷയുടെ മുഴുവന്‍ ഉത്തരവാദിത്വവും മുളകുപാടം പ്രൊഡക്ഷന്‍സിനാണ്. വൈശാഖ് എഴുതി ഏല്‍പിച്ച തിരക്കഥ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ ടോമിച്ചന്‍ പിന്മാറുന്നു എന്നാണ് വാര്‍ത്തകള്‍.

English summary
The latest news came out is that ‘Raja 2’, Pokkiriraja’s spin off, has been dropped by producer Tomichan Mulakuppadam. He told that people have huge expectation on Raja 2 and its Mulakupaadam’s responsibility to live upto the people expectation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X