For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബീഗ് ബോസ് സീസൺ 4 ഉടൻ ആരംഭിക്കും, മോഹൻലാലിന് പകരം സുരേഷ് ഗോപി, മറ്റൊരു താരത്തിനും സാധ്യത

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 സെപ്റ്റംബർ 30 ന് ആണ് ആദ്യത്തെ ബിഗ് ബോസ് ഷോ മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു എത്തിയത്. മലയാളി പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരുന്നു സീസൺ1. 2020 ൽ ആയിരുന്നു സീസൺ 2 ആരംഭിച്ചത്. എന്നാൽ കൊവിഡ് കാരണം ഷോ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2021 ഫെബരുവരി 14 ന് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഷോയ്ക്ക് ലഭിച്ചത്. സീസൺ 3 ഫിനാലെയ്ക്ക് എത്തുകയാണ്.

  സാരിയിൽ സാക്ഷിയുടെ സ്റ്റൈലൻ ഫോട്ടോഷൂട്ട്, ചിത്രം കാണാ

  ആദ്യത്തെ സീസൺ മാത്രമാണ് 100 ദിവസം പൂർത്തിയാക്കിയത്. 2, 3 സീസണുകൾ കൊവിഡിനെ തുടർന്ന് നിർത്തി വയ്ക്കുകയായിരുന്നു 75ാം ദിവസമാണ് രണ്ടാം സീസൺ അവസാനിക്കുന്നത്. എന്നാൽ ഷോ തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് മൂന്നാം ഭാഗം നിർത്തി വയ്ക്കുന്നത്.95ാം ദിവസം ഷോ നിർത്തി വെച്ചുവെങ്കിലും വിജയിയെ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയാണ് ബിഗ് ബോസ്.

  ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam

  ബിഗ് ബോസ് സീസൺ 3 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെ നാലാം ഭാഗത്തിനെ കുറിച്ചുളള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. നാലാം ഭാഗം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇത് കൂടാതെ മോഹൻലാലിന് പകരം സുരേഷ് ഗോപി ഷോയുടെ അവതാരകനായി എത്തുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ മനോജ് കുമാറിന്റെ വീഡിയോയാണ്. അദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോയിലാണ് സീസൺ 4 നെ കുറിച്ചും അവതാരകനെ കുറിച്ചുമുള്ള സൂചന നൽകിയിക്കുന്നത്.

  സീസൺ 4 ഉടനെ തന്നെ ആരംഭിക്കുമെന്നാണ് താരം പറയുന്നത്. കഴിഞ്ഞ സീസണുകളെ പോലെ വൈകില്ല എന്നാണ് താരം പറയുന്നത്. സീസൺ 2 നെക്കാളും നല്ല ജനപിന്തുണ സീസൺ 3ക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സീസൺ 4 പെട്ടെന്ന് തന്നെ ഏഷ്യനെറ്റ് ആരംഭിക്കും. കൊവിഡ് പ്രശ്നങ്ങൾ അവാസനിച്ചതിന് ശേഷമാകും നലാം ഭാഗം തുടങ്ങുകയെന്നും താരം പറയുന്നുണ്ട്. കൂടാതെ തന്നെ കേരളത്തിൽ ഷോ തുടങ്ങാനുള്ള സാധ്യതയെ കുറിച്ചും നടൻ പറയുന്നുണ്ട്. അതേസമയം സീസൺ 4 കേരളത്തിൽ തുടങ്ങാൻ സാധ്യത കുറവാണെന്നും താരം കൂട്ടിച്ചേർക്കുന്നു.

  ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ ഗംഭീരമാക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനമെന്നും താരം പറയുന്നു. ശനിയാഴ്ച വോട്ടിങ്ങ് അവസാനിക്കുമ്പോൾ ഫിനാലെയെ കുറിച്ച് കൃത്യമായി അറിയിക്കുമെന്നാണ് താരം പറയുന്നത്. വെർച്വൽ രീതിയിലാകും ഫിനാലെയെന്നും മനോജ് പറയുന്നുണ്ട്. മത്സരാർഥികളുടെ വീട്ടിൽ പോയിട്ടോ സ്കൈപ്പിലൂടെയോ ആകും ഫിനാലെ ചിത്രീകരിക്കുക. വീട്ടിൽ പോയി ഷൂട്ട് ചെയ്യാനാകും സാധ്യത കൂടുതലെന്നും താരം പറയുന്നു.

  കൂടാതെ സീസൺ ഫോറിൽ മോഹൻലാൽ അവതാരകനായി എത്താൻ സാധ്യതയില്ലെന്നും മനോജ് പറയുന്നു. കാരണം തന്റെ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണ്താരം, ഗോവ, എറണകുളം എന്നിവിടങ്ങളിലാണ് ബറോസിന്റെ ചിത്രീകരണം നടക്കുക. ഇതിനിടക്ക് മൂന്ന് ദിവസം പോയി വരുക എന്നത് അദ്ദേഹത്തെ സംബന്ധിച്ച് വലിയ പ്രശ്നമാണ്. ഇത് കൂടാതെ മറ്റ് പ്രോജക്ടുകളുണ്ട്, അതുകൊണ്ട് ലാലേട്ടൻ ഈ പരിപാടിയിൽ നിന്ന് സ്നേഹപൂർവ്വം ഒഴിയും. അദ്ദഹത്തിനും വലിയ ഇഷ്ടമാണ് ഈ പരിപാടി ഹോസ്റ്റ് ചെയ്യാൻ. എന്നാൽ മോഹൻലാൽ തന്നെ വേണമെന്നാണ് മോഹൻലാലിന്റെ ബിബി അണിയറപ്രവർത്തകകരുടേയും ആഗ്രഹം. എന്നാൽ അദ്ദേഹം ഉണ്ടാകില്ലെന്നാണ് ഇപ്പോൾ കേൾക്കുന്നത്.

  ലാലേട്ടന് പകരം അതുപോലെ കട്ടയ്ക്ക് നിൽക്കുന്ന ആളെയാണ് ബിഗ് ബോസ് ടീം നോക്കുന്നത്. സുരേഷ് ഗോപിയുടേയും മുകേഷിന്റെയും പേരാണ് ഉയർന്നു കേൾക്കുന്നത്. എന്നാൽ സുരേഷ് ഗോപിയ്ക്കാണ് സാധ്യത കൂടുതൽ. കാരണം മുകേഷ് രാഷ്ട്രീയത്തിൽ സജീവമായിരിക്കുകയാണ്. സുരേഷ് ഗോപിയാണെങ്കിൽ ഷോ മറ്റൊരു തലത്തിൽ എത്തും. ലാലേട്ടൻ അധികം ആരേയും വേദനിപ്പിക്കാത്ത ആളാണ്. തീരെ നിവർത്തിയില്ലാതെ വരുമ്പോഴാണ് മോഹൻലാൽ വല്ലതും പറയുന്നത്. സുരേഷ് ഗോപിയും അങ്ങനെ തന്നെയാണ്. എന്നാൽ എന്തെങ്കിലും വലിയ തെറ്റ് വന്നാൽ ഷാജി കൈലാസ് പടത്തിലെ സുരേഷ് ഗോപിയാകും. അതൊരു വെറൈറ്റിയാകും. ഇതൊക്കെയാണ് സീസൺ 4 നെ കുറിച്ച് ലഭിക്കുന്ന വിവരങ്ങളെന്നാണ് മനോജ് പറയുന്നു.

  വീഡിയോ കാണാം

  English summary
  Manoj Kumar Opens Up Asianet To Start Bigg Boss Malayalam Season 4 Soon, Suresh Gopi May Replace Mohanlal,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X