twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാസ്റ്റര്‍പീസിലും കോപ്പിയടി... അതും ജയസൂര്യ ചിത്രത്തില്‍ നിന്നും! ആര്‍ട്ടിസ്റ്റ് ബേബി ഇത്ര ചീപ്പാണോ?

    By Jince K Benny
    |

    കോപ്പിയടി വിവാദങ്ങള്‍ മലയാളത്തില്‍ ഇപ്പോള്‍ പുതുമയല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. കഥയും കഥാപാത്രങ്ങളേയും കോപ്പി അടിച്ചിരുന്ന കാലത്തില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ഏറ്റവും അധികം കോപ്പിയടി നടക്കുന്നത് സംഗീതത്തിലാണ്. പലപ്പോഴും ഇത്തരം കോപ്പയടികള്‍ കൈയോടെ പിടികൂടിയിട്ടുള്ളതുമാണ്.

    ഒടിയന് സാധിക്കാത്തത് മെഗാസ്റ്റാര്‍ ഇടിച്ച് നേടി! ക്ലാസ് അല്ല മാസാണ് താരം! മമ്മൂട്ടി അത് തെളിയിച്ചു!! ഒടിയന് സാധിക്കാത്തത് മെഗാസ്റ്റാര്‍ ഇടിച്ച് നേടി! ക്ലാസ് അല്ല മാസാണ് താരം! മമ്മൂട്ടി അത് തെളിയിച്ചു!!

    എല്ലാം അറിഞ്ഞിട്ടും എന്തിനായിരുന്നു, ലാലു ചേട്ടാ! 'ഏട്ടന്‍' ചിത്രത്തില്‍ സെല്‍ഫ് ട്രോളോ?എല്ലാം അറിഞ്ഞിട്ടും എന്തിനായിരുന്നു, ലാലു ചേട്ടാ! 'ഏട്ടന്‍' ചിത്രത്തില്‍ സെല്‍ഫ് ട്രോളോ?

    ടീസറുകളിലെ പശ്ചാത്തല സംഗീതം പോലും ഇത്തരത്തില്‍ കോപ്പിയടികളാണെന്ന് പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ആ സംഗീത സംവിധായകന്റെ വിശ്വാസ്യതയാണ്. വ്യാഴാഴ്ച യൂടൂബില്‍ റിലീസ് ചെയ്ത മാസ്റ്റര്‍പീസിന്റെ ടീസറിലാണ് ഇത്തരത്തില്‍ കോപ്പിയടി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

    കോപ്പിയടി രംഗം

    കോപ്പിയടി രംഗം

    മാസ്റ്റര്‍പീസിന്റെ നാല്പത് സെക്കന്‍ഡ് ടീസറില്‍ നിറഞ്ഞ് നില്‍ക്കുന്നത് ആക്ഷന്‍ രംഗങ്ങളാണ്. അതിന് പിന്നാലെ കോളേജ് വരാന്തയിലൂടെ നടന്ന് നീങ്ങുന്ന മമ്മൂട്ടിയുടെ കോളേജ് പ്രഫസര്‍ എഡ്ഡിയെ കാണിക്കുമ്പോഴുള്ള പശ്ചാത്തല സംഗീതമാണ് കോപ്പിയടിയാണെന്ന് ആരോപണമുയര്‍ന്നിരിക്കുന്നത്.

    ജയസൂര്യ ചിത്രത്തില്‍ നിന്നും

    ജയസൂര്യ ചിത്രത്തില്‍ നിന്നും

    ജയസൂര്യ നായകനായി എത്തിയ പ്രേതം എന്ന ചിത്രത്തിലെ ഒരു രംഗത്തിലുള്ള അതേ പശ്ചാത്തല സംഗീതം തന്നെയാണ് മാസ്റ്റര്‍പീസിലും അല്പം മാസ് ഗെറ്റപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രേതത്തിലെ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ആനന്ദ് മധുസൂദനന്‍ ആണ്.

    ദീപക് ദേവ്

    ദീപക് ദേവ്

    മാസ്റ്റര്‍പീസിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ഹിറ്റ് ചാര്‍ട്ടിലുള്ള ഒട്ടനവധി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുള്ള ദീപക് ദേവ് മുമ്പും കോപ്പയടി വിവാദത്തില്‍ പെട്ടിട്ടുണ്ട്. ഉറുമിയിലെ 'അലകടലൊളി' എന്ന് ഗാനത്തിനെതിരെ രംഗത്ത് വന്നത് വിദേശ സംഗീത സംവിധായകനായിരുന്നു.

    മമ്മൂട്ടിക്ക് രക്ഷയില്ല

    മമ്മൂട്ടിക്ക് രക്ഷയില്ല

    ഈ വര്‍ഷം മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രത്തിന്റെ ടീസറാണ് കോപ്പിയടി വിവാദത്തില്‍ പെടുന്നത്. ബ്ലോക്ക് ബസ്റ്ററായ ദ ഗ്രേറ്റ് ഫാദറിന്റെ ഒരുവിധം എല്ലാ ടീസറുകളും വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു. സാമ്രാജ്യം, റെഡ് വൈന്‍ എന്നീ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതവുമായി സാമ്യം പുലര്‍ത്തിയവയായിരുന്നു ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ടീസറുകള്‍.

    രാജാധിരാജയുടെ ടൈറ്റില്‍

    രാജാധിരാജയുടെ ടൈറ്റില്‍

    രാജാധാരാജയ്ക്ക് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. രാജാധിരാജയും ഇത്തരത്തില്‍ കോപ്പിയടി ആരോപണം നേരിട്ടിരുന്നു. ചിത്രത്തിന്റെ തീംമ്യൂസിക്കിനെതിരെയായിരുന്നു ആരോപണം. രാജാമണി സംഗീതം നല്‍കിയ പോക്കരിരാജ എന്ന ചിത്രത്തിന്റെ തീമ്യൂസിക്കിന് സമാനമായിരുന്നു ഗോപി സുന്ദര്‍ ഈണം നല്‍കിയ രാജാധിരാജയിലെ തീംമ്യൂസിക്.

    ഇനി ആവര്‍ത്തിക്കുമോ?

    ഇനി ആവര്‍ത്തിക്കുമോ?

    മാസ്റ്റര്‍പീസിലെ ആദ്യ ടീസറാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇനി വരാനിരിക്കുന്ന ടീസറുകളിലും ട്രെയിലറിലുമെല്ലാം ഇത്തരം കോപ്പിയടികള്‍ ആവര്‍ത്തിക്കുമോ എന്നാണ് പ്രേക്ഷകര്‍ കാത്തരിക്കുന്നത്. ദ ഗ്രേറ്റ് ഫാദര്‍ സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത് ഗോപി സുന്ദര്‍ ആയിരുന്നില്ല എന്നാതാണ് ശ്രദ്ധേയം.

    English summary
    Masterpiece in copy cat controversy.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X