For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധകര്‍ തമ്മില്‍ തര്‍ക്കം, ലാല്‍ ഫാന്‍സ് ക്ലബ്ബ് പിളര്‍ന്നു? പുതിയ സംഘടന ഇല്ലെന്ന് പത്രക്കുറിപ്പ്

  By Desk
  |
  ലാല്‍ ഫാന്‍സ് ക്ലബ്ബ് പിളര്‍ന്നു? | Filmibeat Malayalam

  മലയാള സിനിമയിലെ താരങ്ങളോട് ആരാധകര്‍ക്കുള്ള സ്‌നേഹം പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആത്രയും വലുതാണ്. തങ്ങളുടെ പ്രിയതാരത്തിന്റെ സിനിമ റിലീസിനെത്തിയാല്‍ കട്ടൗട്ടുകളും ബാനറുകളുമായി നാട് മുഴുവന്‍ ആഘോഷമാക്കുന്നവരാണ് പലരും. വിവിധ ജില്ലകളില്‍ ഫാന്‍സ് അസോസിയേഷനുകളുമുണ്ട്.

  ലാലേട്ടന്റെ കാലിന് ഇതെന്ത് പറ്റി? കളിയാക്കിയവര്‍ക്ക് ഏട്ടന്റെ വക തന്നെ കിടിലന്‍ മറുപടി!വീഡിയോ വൈറല്‍

  മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കാണ് കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ളത്. താരരാജാക്കന്മാരായി ഇരുവരും വിലസുമ്പോള്‍ ആരാധകര്‍ തമ്മില്‍ മത്സരവുമുണ്ട്. ഇപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് പിളര്‍ന്നതായി വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും വൈറലായ കാര്യം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

  പൃഥ്വിരാജ് പുറത്ത് വിട്ടത് കട്ട സസ്‌പെന്‍സ് മാത്രമല്ല മറ്റൊരു കാര്യമുണ്ടെന്ന് സംവിധായകന്‍..

  ഫാന്‍സ് ക്ലബ്ബുകള്‍

  ഫാന്‍സ് ക്ലബ്ബുകള്‍

  പ്രിയ താരങ്ങളോടുള്ള ആരാധകരുടെ സ്‌നേഹം വളരെ വലുതാണ്. മോഹന്‍ലാലും മമ്മൂട്ടിയും അത്തരം കാര്യം മനസിലാക്കുന്നതും പതിവാണ്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളുടെ സിനിമകളുടെ പേരില്‍ ഇരു കൂട്ടരും ചേര്‍ന്ന് ഫാന്‍ ഫൈറ്റുകള്‍ നടത്തുന്നതും പതിവാണ്. എന്നാലിപ്പോള്‍ മോഹന്‍ലാല്‍ ആരാധകരുടെ കൂട്ടായ്മയായ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് ആന്‍ഡ് കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ വിവിധ തര്‍ക്കങ്ങളെ തുടര്‍ന്ന് പിളര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. ഔദ്യോഗികമായി മോഹന്‍ലാല്‍ ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഫാന്‍സ് ക്ലബ്ബ് പുറത്ത് വിട്ടിരിക്കുന്ന കുറിപ്പില്‍ അത് പറയുന്നുണ്ട്.

   പുതിയ സംഘടന വന്നോ?

  പുതിയ സംഘടന വന്നോ?

  ക്ലബ്ബുമായി പിളര്‍ന്ന് പുറത്ത് വന്ന ഒരു വിഭാഗം ആളുകള്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് യൂണിവേഴ്‌സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിലും താമസിക്കാതെ യൂണിറ്റ് രൂപീകരിക്കുമെന്നും ഇത് ഉടന്‍ തന്നെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കുമെന്നാണ് ഇവര്‍ പറയുന്നത്. Universal Real Mohanlal Fans & Welfare Organization Reg No 650/18?? AKMFWCAയുടെ കീഴില്‍ ഉണ്ടായിരുന്ന 'കാര്യവട്ടം യൂണിറ്റ് TVM' ഇനി മുതല്‍ പ്രവര്‍ത്തിക്കുന്നത് 'Universal Real മോഹന്‍ലാല്‍ ഫാന്‍സിന്റെ' കീഴില്‍ ആയിരിക്കുമെന്നു അറിയിച്ചു കൊള്ളുന്നു? ഒരു ചതിയും വഞ്ചനയും കള്ളത്തരങ്ങളും ഇല്ലാതെ ലാലേട്ടന്റെ പേരില്‍ നല്ല ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ഈ സംഘടനക്കു മുന്നേറാന്‍ സാധിക്കട്ടെ. അതിനു പൂര്‍ണ പിന്തുണയുമായി എന്നും റിയല്‍ ലാലേട്ടന്‍ ഫാന്‍സിനൊപ്പം.. എന്നുമാണ് ചിലര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നത്.

   ഫാന്‍സ് ക്ലബ്ബ് പറയുന്നത്...

  ഫാന്‍സ് ക്ലബ്ബ് പറയുന്നത്...

  പുതിയ സംഘടന രൂപീകരിച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷനും രംഗത്തെത്തി. കഴിഞ്ഞ 20 വര്‍ഷമായി ലാലേട്ടന്റെ അറിവോടും സമ്മതത്തോടും കൂടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ആതുരസേവനങ്ങളുമായി പ്രവര്‍ത്തിക്കുന്ന AKMFCWA എന്ന നമ്മുടെ കൂട്ടായ്മയോട് മാത്രമേ ലാലേട്ടന് നേരിട്ടുള്ള ബന്ധമുള്ളൂ. മോഹന്‍ലാല്‍ ഫാന്‍സിന്റെ പേരില്‍ ഒട്ടനേകം സംഘടനകള്‍ ഇപ്പോള്‍ രൂപം കൊണ്ട് വരുന്നതായി കാണുന്നുണ്ട്. അത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി AKMFCWAക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ഓര്‍മിപ്പിച്ചുകൊള്ളുന്നു. എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ സംഘടന പറയുന്നത്.

  മോഹന്‍ലാലിന്റെ കുറിപ്പ്

  ക്ലബ്ബിന്റെ പേരിലുള്ള ലെറ്റര്‍ പാഡില്‍ മോഹന്‍ലാലിനെ കൊണ്ട് എഴുതി ഒപ്പിട്ട കുറിപ്പാണ് സംഘടന പുറത്ത് വിട്ടത്. എന്നെ സ്‌നേഹിക്കുന്നവരും എന്നെ ഇഷ്ടപ്പെടുന്നവരും ചേര്‍ന്ന് രൂപം കൊടുത്ത ' ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടന മാത്രമേ എന്റെ അറിവോടും സമ്മതത്തോടും കൂടി പ്രവര്‍ത്തിക്കുന്നുള്ളു. ഈ സംഘടന ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അതൂര സേവനങ്ങളും നടത്തുന്നുണ്ട്. എന്റെ പേരിലുള്ള മറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, ചാരിറ്റബിള്‍ സൊസൈറ്റി, ഫാന്‍സ് ചാരിറ്റബിള്‍ തുടങ്ങിയ സംഘടനകളുമായി എനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ല. സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍ എന്നുമാണ് ഇതില്‍ പറയുന്നത്.

  English summary
  Mohanlal fan's new club started?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X