»   »  മോഹൻലാലിന്റേയും സുചിത്രയുടേയും പ്രണയ വിവാഹം! ബ്രോക്കറായത് തിക്കുറിശി, ലവ് സ്റ്റോറി ഇങ്ങനെ?

മോഹൻലാലിന്റേയും സുചിത്രയുടേയും പ്രണയ വിവാഹം! ബ്രോക്കറായത് തിക്കുറിശി, ലവ് സ്റ്റോറി ഇങ്ങനെ?

Written By:
Subscribe to Filmibeat Malayalam

സിനിമാ തരാം അല്ലാതിരിന്നിട്ടു പോലും മലയാളികൾക്ക് സുചിത്ര മോഹൻ ലാൽ വളരെ സ്പെഷ്യലാണ്. മോഹൻ ലാലിന്റേയും സുചിത്രയുടേയും വിവാഹം കഴിഞ്ഞ് 30 വർഷം പിന്നിടുമ്പോഴാണ് ഒരു പുതിയ വെളിപ്പെടുത്തൽ. മോഹൻ ലാൽ- സുചിത്ര വിവാഹം പ്രണയ വിവാഹമായിരുന്നത്രേ. സിനിമാ മംഗളത്തിൽ പല്ലിശെരിയുടെ അഭ്രലോകം എന്ന പക്തിയിലാണ് പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

mohanlal

കരീന-സെയ്ഫ് സൂപ്പർ ലൗവ് സ്റ്റോറി! പ്രണയത്തിൽ ഒരു ട്വിസ്റ്റ് ഉണ്ട്, കരീന തന്നെ വെളിപ്പെടുത്തുന്നു

ലാലേട്ടന്റെത് പ്രണയ വിവാഹമായിരുന്നുവെന്ന് ബാലാജി സ്റ്റുഡിയോയിലെ ഒരു ജീവനക്കാരാനാണത്രേ പുറത്ത് വിട്ടത്. സംഭവം ഇങ്ങനെ പ്രിയദർശന്റെ മിക്ക ചിത്രങ്ങളുടേയും ബാക്കി വർക്കുകൾ ബാലാജി സ്റ്റുഡിയോയിൽ വെച്ചാകും നടക്കുക. എന്നാൽ ചിത്രത്തിന്റെ ഡബ്ബിങ് അടക്കമുള്ള വർക്കുകൾ നടക്കുമ്പോൾ ആരും അറിയാതെ ഒരാൾ സ്റ്റുഡിയോയിൽ എത്തുമായിരുന്നു. അത് മറ്റാരുമല്ല മോഹൻ ലാലിന്റെ ഭാര്യ സുചിത്രയായിരുന്നു. ലാലിന്റെ ചിത്രത്തിലെ പാട്ടു സീനൊക്കെ ഇവർ പ്രത്യേകം കാണുമായിരുന്നു. ഇങ്ങനെയാണ് ഇഷ്ടങ്ങൾ വളർന്നത്രേ.

മെർസലിലെ സാമന്തയായി ഒരു അഡാറ് ലവിലെ മൊഞ്ചത്തി എത്തിയാലോ! എങ്ങനെ ഉണ്ടാകും; വീഡിയോ കാണാം...

പ്രിയനും സുരേഷിനും അറിയാമായിരുന്നു

പ്രിയദർശനം സുരേഷ് കുമാറിനു ഇതു നേരത്തെ അറിമായിരുന്നത്രേ. ഇവരോട് ഇക്കാര്യം ചോദിച്ചപ്പോൾ ഇവർ രണ്ടു പേരും ശബ്ദമുണ്ടാക്കി ഉറക്കെ ചിരിക്കുകയായിരുന്നു. എന്നിട്ടു ഇവർ രണ്ടു പേരും ഒഴിഞ്ഞു മാറുകയായിരുന്നു. പ്രിയന് വ്യക്തമായി അറിയാമെന്നു സുരേഷ് കുമാറും ,സുരേഷിന് വ്യക്തമായി അറിയാമെന്നു പ്രിയദർശനും പറഞ്ഞിരുന്നത്രേ.

തിക്കുറിശ്ശി ചേട്ടൻ

ശല്യം സഹിക്കാൻ പറ്റാതെ ആയപ്പോൾ ലാലേട്ടന്റെ വിവാഹത്തെപ്പറ്റി അറിയാവുന്ന മറ്റൊരാളെ പരിചയപ്പെടുത്തി തരുകയായിരുന്നു. അത് മറ്റാരുമല്ല തിക്കുറിശ്ശി ആയിരുന്നു അത്.'' അദ്ദേഹമായിരുന്നു ബ്രോക്കർ എന്ന് പറഞ്ഞ ശേഷം പ്രിയ ദർശൻ വലിയ ശബ്ദത്തിൽ ചിരിക്കുകയായിരുന്നെന്ന് പല്ലിശെരി പക്തിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സുരേഷ് കുമാറിന്റെ കമന്റ്

അങ്ങോട്ട് പോകേണ്ട അങ്ങേരുടെ വായിൽ നിന്ന് മുഴുത്തത് കേൾക്കുമെന്ന് സുരേഷ് കുമാർ ഉടൻ പറഞ്ഞു പിന്തിരിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഊ രഹസ്യവുമായി തിക്കുറിശ്ശിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം സത്യം വെളിപ്പെടുത്തുകയും ചെയ്തുവെന്നും പല്ലിശെരി അഭ്രലോകത്തിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.

English summary
mohanlal sujithra love marriage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam