TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കാവ്യയോടൊപ്പം കുഞ്ഞതിഥിയെ കാത്തിരിക്കുന്ന ദിലീപിന് നാദിര്‍ഷയുടെ സര്‍പ്രൈസ്! ഇത് കിടുക്കി! കാണൂ!
കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. വ്യത്യസ്തമാര്‍ന്ന സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് അദ്ദേഹത്തിനെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രേക്ഷകരും സിനിമാലോകവും ഒരുപോലെ നടുങ്ങിയിരുന്നു. മനസ്സാവാചാ അറിയാത്ത കാര്യത്തിലേക്കാണ് തന്റെ പേര് വലിച്ചിഴച്ചതെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും അരങ്ങേറിയത്. വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമല്ല ആരാധകലോകവും താരത്തിനൊപ്പമുണ്ടായിരുന്നു. ആത്മമിത്രമായ നാദിര്‍ഷയുടെ പിന്തുണയെക്കുറിച്ച് താരം തന്നെ വാചാലനായിരുന്നു. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയപ്പോഴും ഇവരുടെ സൗഹൃദം അതേ പോലെ തുടരുകയായിരുന്നു.
മമ്മൂട്ടിയുടെ ഗ്ലാമര്‍ നിത്യേന കൂടുന്നതിന് പിന്നിലെ കാരണം ഇതായിരുന്നോ? ഒടുവില്‍ ആ രഹസ്യവും പരസ്യമായി
സംവിധായകനായി നാദിര്‍ഷ അരങ്ങേറുമ്പോള്‍ അതേക്കുറിച്ച് പ്രഖ്യാപനം നടത്തിയത് ദിലീപായിരുന്നു. അമര്‍ അക്ബര്‍ അന്തോണിക്ക് പിന്നാലെ അദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഹൃത്വിക് റോഷന് നിര്‍മ്മിക്കാനും ദിലീപ് മുന്നിലുണ്ടായിരുന്നു. നാദിര്‍ഷയുടെ സിനിമയില്‍ എന്താണ് നായകനായി ദിലീപ് എത്താത്തതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നിരവധി തവണ ഉയര്‍ന്നുവന്നിരുന്നു. അനുയോജ്യമായ തിരക്കഥ ലഭിച്ചാല്‍ അങ്ങനെ സംഭവിക്കുമെന്നായിരുന്നു അന്ന് ഇരുവരും പറഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ സിനിമയില്‍ ദിലീപ് അഭിനയിക്കുന്നില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെയായി പ്രചരിച്ചത്. ഇതിന് പിന്നാലെ വാസ്തവത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍.
ഉടുപ്പിനുള്ളില്‍ കൈയ്യിട്ട സാബുവിനെതിരെ ആഞ്ഞടിച്ച് അതിഥി! പൊട്ടിത്തെറിക്കൊടുവില്‍ മാപ്പ് പറച്ചിലും!
പാതിവഴിയില്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍
നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന കേശു ഈ വീടിന്റെ നാഥന് എന്ന സിനിമയില്‍ നായകനായി ദിലീപ് എത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തൊണ്ടിമുതലും ദൃകസാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നായികയായി ഉര്‍വശി എത്തിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ദിലീപ് ഈ സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്.
രണ്ട് സിനിമകള്‍ ഒരുങ്ങുന്നു
കേശു ഈ വീടിന്റെ നാഥന് ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്നും സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നുമാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഈ കൂട്ടുകെട്ടില്‍ രണ്ട് സിനിമകള്‍ ഒരുങ്ങുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയുള്ള സിനിമകളുമായാണ് ഇരുവരും എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേശു എത്താന്‍ വൈകുമെന്നും അതിന് മുന്‍പ് മറ്റൊരു സിനിമയൊരുക്കാനാണ് ഇവരുടെ പ്ലാനെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
കേശുവിന് മുന്‍പ് മറ്റൊരു ചിത്രം
കേശു ഈ വീടിന്റെ നാഥന് മുന്‍പ് മറ്റൊരു മാസ് ചിത്രവുമായി ദിലീപും നാദിര്‍ഷയും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യൂമറിനും ആക്ഷനും പ്രാധാന്യമുള്ള സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത വര്‍ഷം തന്നെ ഈ സിനിമ തുടങ്ങുമെന്നും അത് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കേശുവിലേക്ക് കടക്കുന്നതുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഉര്‍വശിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ 90 കാരനായും ദിലീപ് അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദിലീപ് തിരക്കിലാണ്
രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നമിത പ്രമോദും ദിലീപും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദിലീപ് ചെന്നൈയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമായിരുന്നു. ഇത്. മജീഷ്യനായാണ് താരം എത്തുന്നത്.
വാളയാര്‍ പരമശിവമായി വീണ്ടുമെത്തുന്നു
ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ റണ്‍വേയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. വാളയാര്‍ പരമശിവമെന്ന് പേരിട്ടിരിക്കുന്ന ചിത്രം ജോഷി തന്നെയാണ് സംവിധാനം ചെയ്യുന്നത് ബി ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന നീതിയിലും ദിലീപ് അഭിനയിക്കുന്നുണ്ട്. വിക്കന്‍ വക്കീലായാണ് താരം ഈ ചിത്രത്തില്‍ വേഷമിടുന്നത്. മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍. അടുത്തിടെയായിരുന്നു ഈ സിനിമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
കാത്തിരിപ്പ് വെറുതെയാവുമോ?
ദിലീപും നാദിര്‍ഷയും ഒരുമിക്കുന്നതിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. നേരത്തെയും ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണത്തെ കാത്തിരിപ്പും പാഴാവുമോയെന്ന തരത്തിലുള്ള സംശയവും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. വരുംദിനങ്ങളില്‍ ഇതേക്കുറിച്ച് കൃത്യമായി വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കുടുംബത്തിലും സന്തോഷം
സിനിമാജീവിതത്തില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും ഏറെ സന്തോഷവാനാണ് ദിലീപ്. നാളുകള്‍ക്ക് ശേഷം പത്മസരോവരത്തിലേക്ക് പഴയ സന്തോഷം തിരികെ വന്നിരിക്കുകയാണ്. കാവ്യ മാധവനും ദിലീപും കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്നും മീനാക്ഷി ഡോക്ടര്‍ പഠനത്തിനായി ചെന്നൈയിലേക്ക് പോയെന്നും താരപിതാവ് വ്യക്തമാക്കിയിരുന്നു.