Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
വിവാഹ തീയതി എല്ലാവരേയും അറിയിക്കും!! അനുഷ്കയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് പ്രഭാസ്
ബാഹുബലി- ദേവസേന കെമിസ്ട്രി സിനിമയില്‍ മാത്രമാണെന്നും അനുഷ്ക പറഞ്ഞിരുന്നു
ബാഹുബലി എന്ന ചിത്രത്തിനു ശേഷം ടോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെ നിറ സാന്നിധ്യമായിരുന്നു അനുഷ്ക ഷെട്ടിയും പ്രഭാസും. ദേവസേനയും ബാഹുബലിയുമായി ഇരുവരും തകർത്ത് അഭിനയിച്ചപ്പോൾ ഇരുവരുടേയും ജോഡി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥാനം നേടി. താരങ്ങൾ പ്രണയത്തിലാണെന്നും ഇവരുടെ കല്യാണം വരെ എത്തിയെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു.
പൃഥ്വിയും രഞ്ജിത്തും തമ്മിൽ ഒരു ബന്ധമുണ്ട്!! നടൻ- സംവിധായകൻ ബന്ധമല്ല, അത് വെളിപ്പെടുത്തി പൃഥ്വി
ബാഹുബലി ആദ്യ ഭാഗത്തിനു ശേഷമാണ് പുതിയ പ്രണയകഥ തുടങ്ങിയത്. എന്നാൽ രണ്ടാം ഭാഗം കൂടി വന്നതോടെ കഥയുടെ എണ്ണവും വ്യാപ്തിയും വർധിച്ചു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ കഥകൾ ഒന്നും പ്രചരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ താരങ്ങളെ ചുറ്റിപ്പറ്റി പുതിയ കഥകൾ പുറത്തു വരുകയാണ്. ഇതിനു മറുപടിയുമായി പ്രഭാസ് രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവരും പല കഥകളും പ്രചരിപ്പിച്ച അനുഷ്ക പ്രഭാസ് ബന്ധത്തെ കുറിച്ച് പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് താരം.
നിർമ്മാതാവും ഭാര്യയും തന്നേയും സമീപിച്ചു!! 10000 ഡോളർ ഓഫർ ചെയ്തു, പുതിയ വെളിപ്പെടുത്തലുമായി ശ്രീ
വിവാഹം അറിയിക്കും
സ്വകാര്യ ജീവിതത്തെ കുറിച്ച് പരസ്യമായി വെളിപ്പെടുത്തലുകൾ നടത്താൻ തനിയ്ക്ക് താൽപര്യമില്ലെന്ന് പ്രഭാസ് പറഞ്ഞു. വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ താൻ തന്നെ അക്കാര്യം അറിയിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഇതിനു മുൻപ് പല തവണയും ഇതു തന്നെയാണ് താരം പറഞ്ഞിരുന്നത്. തങ്ങൾ തമ്മിൽ വർഷങ്ങളായി നല്ല സുഹൃത്തുക്കളാണ്. അ ആ സൗഹൃദം ഇപ്പോഴും തുടർന്ന് പോകുന്നുണ്ട്. കൂടാതെ ഞങ്ങളെ പോലെതന്നെ വീട്ടുകാരും നല്ല അടുപ്പത്തിലാണെന്ന് പ്രഭാസ് വ്യക്തമാക്കിയിരുന്നു.
അനുഷ്കയ്ക്കും സുഹൃത്തോ?
പ്രഭാസ് നേരിടുന്നതു പോലെ അനുഷ്കയും നേരിടുന്ന ചോദ്യമാണ് ഇവർ തമ്മിലുളള ബന്ധത്തെ കുറിച്ച്. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് പല തവണ താരം മറുപടി നൽകിയിട്ടുണ്ട്. എങ്കിലും ഇവരെ വെറുതെ വിടില്ലെന്നുള്ള ഉറച്ച തീരുമാനത്തിലാണ് പാപ്പരാസികൾ. ബാഹു ബലിയും ദേവസേനയും തമ്മിലുളള കെമിസ്ട്രി സിനിമയിൽ മാത്രമാണെന്നും ജീവിതത്തിൽ അങ്ങനെയല്ലെന്നു അനുഷ്ക പറഞ്ഞിരുന്നു. എന്നാൽ ഇത് ആരും കേട്ടില്ലെന്നാണ് മട്ടാണ്. താരം പ്രണയ വാർത്ത നിരസിച്ചതിനു പിന്നാലെ പുതിയ കഥകളുമായി പാപ്പരാസികൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
വിവാഹത്തിനു തയ്യാറായി
അനുഷ്കയുടെ വിവാഹത്തെ ചുറ്റിപ്പറ്റിയുളള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നുണ്ട്. താര കുടുംബത്തിൽ വിവാഹവുമായി ചുറ്റിപ്പറ്റിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. വർഷം അവസാനത്തോടെ വിവാഹം നടത്താനുളള തയ്യാറെടുപ്പിലാണ് അനുഷ്കയുടെ മാതാപിതാക്കൾ . മകളുടെ വിവാഹം ഈ വർഷം നടക്കുന്നതിനായും അനിയോജ്യനായ വരനെ ലഭിക്കുന്നതിനു വേണ്ടിയും അനുഷ്കയുടെ മാതാപിതാക്കൾ ക്ഷേത്രങ്ങളിൽ പൂജ നടത്തുകയാണത്രേ. പ്രഭാസിന്റെ വീട്ടിലും വിവാഹലോചനകൾ നടക്കുകയാണ്. ഈ വർഷം വിവാഹമുണ്ടാകുമെന്ന് താരത്തിന്റെ അമ്മാവൻ പറഞ്ഞിരുന്നു.
വിവാഹം സമയത്ത് നടക്കും
വിവാഹത്തെ കുറിച്ച് അനുഷ്കയോട് ചോദിച്ചപ്പോൾ ഉചിതമായ സമയത്ത് അത് നടക്കും എന്നായിരുന്നു താരം നൽകിയ മറുപടി. അതേ സമയം താൽപര്യമില്ലാതെ ഒ വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങി വിവാഹം കഴിക്കില്ലെന്ന് താരം പറഞ്ഞിരുന്നു. ഇതിൽ നിന്ന് വ്യക്തമാണ് താരവും വിവാഹത്തിനായി ഒരുങ്ങി കഴിഞ്ഞുവെന്നാണ്. അനുഷ്കയുടെ വിവാഹ വാർത്ത തെന്നിന്ത്യൻ സിനിമ ലോകത്ത് ചർച്ചയായിട്ടുണ്ട്.
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഒരു മകൾ മതിയെന്ന് തീരുമാനിച്ചവരാണ്; സംഭവിക്കാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ; എത്ര പെട്ടന്ന് ജീവിതം മാറി'
-
'ജാസ്മിൻ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, ആര്യയും വീണയുമൊന്നും മൈന്റ് ചെയ്തില്ല'