For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ ഊഴം കഴിഞ്ഞു! മോഹന്‍ലാലിനൊപ്പം പുലിമുരുകന്റെ രണ്ടാം ഭാഗവുമായി വൈശാഖും സംഘവും?

  |
  പുലിമുരുകന്റെ രണ്ടാം ഭാഗവുമായി വൈശാഖും സംഘവും | FilmiBeat Malayalam

  മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് പുലിമുരുകന്‍. മോഹന്‍ലാലിന്റെ മാത്രമല്ല മലയാള സിനിമയുടെ തന്നെ ബെസ്റ്റ് ചിത്രങ്ങളിലൊന്ന് കൂടിയാണിത്. ആദ്യമായി 100 കോടി ക്ലബില്‍ ഇടംപിടിച്ച മലയാള ചിത്രമെന്ന റെക്കോര്‍ഡും പുലിമുരുകന് സ്വന്തമാണ്. കുട്ടികളും കുടുംബ പ്രേക്ഷകരും ഒരുപോലെ നെഞ്ചേറ്റിയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. സൂപ്പര്‍ഹിറ്റായി മാറിയ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിരിക്കുകയാണ് ആരാധകര്‍.

  വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന് തിരക്കഥയൊരുക്കിയത് ഉദയ്കൃഷ്ണയാണ്. ടോമിച്ചന്‍ മുളകുപാടമായിരുന്നു സിനിമ നിര്‍മ്മിച്ചത്. പീറ്റര്‍ ഹെയ്‌നൊരുക്കിയ ആക്ഷന്‍ രംഗങ്ങളുടെ മികവ് ചിത്രത്തിന്‍രെ പ്രധാന പ്രത്യേകതകളിലൊന്നായിരുന്നു. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡ് നേടിയാണ് മുരുകന്‍ കുതിച്ചത്. മുരുകന്‍രെ മാനറിസവും ഡയലോഗുകളും ആക്ഷനുമൊക്കെ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതിനാല്‍ത്തന്നെ രണ്ടാം ഭാഗം എന്ന് കേള്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് ആവേശവുമാണ്.

  സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുകയാണ് ഈ ചോദ്യത്തിന്റെ ഉത്തരത്തിനായി. മുരുകനെ കണ്ടുകഴിഞ്ഞതിന് ശേഷം എല്ലാവരും ചോദിച്ചതും ഇക്കാര്യമായിരുന്നു. ചാനലുകളില്‍ ഈ സിനിമ സംപ്രേഷണം ചെയ്യുമ്പോള്‍ വിടാതെ കുത്തിയിരുന്ന് കാണുന്നവരുമുണ്ട്. എത്ര കണ്ടാലും മതിവാരത്ത സിനിമയായാണ് പലരും ഈ സിനിമയെ വിശേഷിപ്പിച്ചിട്ടുള്ളത്. അതിനാല്‍ത്തന്നെ റിലീസിന് ശേഷം ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ചോദ്യവും ഇത് തന്നെയായിരുന്നു.

  പുലിമുരുകന് രണ്ടാം ഭാഗം ഉണ്ടായേക്കാമെന്നുള്ള സൂചനയാണ് തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ നല്‍കിയിട്ടുള്ളത്. ചാനല്‍ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. എന്നായിരിക്കും പ്രഖ്യാപനമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ചിത്രീകരണം 2020 ല്‍ ആരംഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പേ പ്രചരിച്ചിരുന്നുവെങ്കിലും തിരക്കഥാകൃത്തിന്റെ സൂചന കൂടി ലഭിച്ചതോടെ ആരാധകരും വലിയ സന്തോഷത്തിലാണ്.

  സംവിധായകനും സംഘത്തിനും അങ്ങേയറ്റത്തെ പിന്തുണ നല്‍കുന്ന നിര്‍മ്മാതാവാണ് ടോമിച്ചന്‍ മുളകുപാടം. അദ്ദേഹത്തിന്റെ പിന്തുണയാണ് ശക്തിയായതെന്ന് പല സംവിധായകരും വ്യക്തമാക്കിയിരുന്നു. പുലിമുരുകന് രണ്ടാം ഭാഗം ഒരുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം നേരത്തെ തുറന്നുപറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ ഈ നീക്കത്തിന് അദ്ദേഹത്തിന്റെ പിന്തുണയുണ്ടാവുമെന്ന കാര്യവും ഉറപ്പാണ്.

  പുലിമുരുകനിലെ മോഹന്‍ലാലിന്റെ പ്രകടനം കണ്ട് കൈയ്യടിക്കാത്തവര്‍ വിരളമാണ്. സാഹസികതയോടെ അങ്ങേയറ്റത്തെ താല്‍പര്യമുള്ള അദ്ദേഹം ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് പല രംഗങ്ങളും പൂര്‍ത്തിയാക്കിയത്. പുലിയും മുരുകനുമായുള്ള ഫൈറ്റൊക്കെ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകരെ സഹായിക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ചിത്രീകരണത്തിനിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  കൈനിറയെ സിനിമകളുമായി തിരക്കിലാണ് മോഹന്‍ലാല്‍. ഇട്ടിമാണി മേഡ് ഇന്‍ ചൈനയാണ് അദ്ദേഹത്തിന്റേതായി തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത സിനിമ നവാഗതരായ ജിബു-ജോജുവാണ് ചിത്രം ഒരുക്കുന്നത്. ഓണം റിലീസായാണ് സിനിമയെത്തുന്നത്. അഭിനയത്തിന് പുറമേ സംവിധായകനായും താനെത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്വന്തം സിനിമയായ ബറോസില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും അദ്ദേഹമാണ്.

  മോഹന്‍ലാലിന് മാത്രമല്ല മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രത്തിന് പിന്നിലും വൈശാഖ്-ഉദയ്കൃഷ്ണ സംഘമാണ്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായെത്തിയ മധുരരാജയിലൂടെയായിരുന്നു മെഗാസ്റ്റാര്‍ ഈ നേട്ടം സ്വന്തമാക്കിയത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന മധുരരാജയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിച്ചത്.

  മലയാളികള്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന സിനിമകളിലേക്ക് പുലിമുരുകനും ഇടം നേടിയിരുന്നു. സൂപ്പര്‍ഹിറ്റായി മാറിയ ലൂസിഫറിന് രണ്ടാം ഭാഗമായി എമ്പുരാന്‍ എത്തുമെന്ന് പൃഥ്വിരാജ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടിയുടെ മികച്ച സിനിമകളിലൊന്നായ ബിഗ് ബിക്ക് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന് അമല്‍ നീരദും വ്യക്തമാക്കിയിരുന്നു. പുലിമുരുകന്റെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

  കാവ്യ മാധവനാണ് അതേക്കുറിച്ച് പറഞ്ഞുതന്നത്! നമിത പ്രമോദിന്റെ വെളിപ്പെടുത്തല്‍ വൈറലാവുന്നു!

  English summary
  Pulimurugan Second Part is on the way, see the latest report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X